kerala-house-exterior-painting

വീടിനു വെള്ള നിറം കൊടുക്കാം അറിയേണ്ടതെല്ലാം…

വീടുപണി പൂർത്തിയാകുന്ന ഘട്ടത്തിൽ എല്ലാവരെയും കുഴപ്പത്തിലാകുന്ന ഒന്നാണ് വീടിനു ഏതു നിറം കൊടുക്കും എന്നത്. വെള്ള നിറം തിരഞ്ഞെടുക്കാൻ ഒട്ടുമിക്ക ആൾക്കാരെയും പിന്തിരിപ്പിക്കുന്നത് പെട്ടന്ന് അഴുക്കു പിടിക്കും എന്നതുകൊണ്ടാണ്. എന്നാൽ വെള്ള നിറത്തിന്റെ മേന്മയെന്തെന്നു നമുക്കു നോക്കിയാലോ.

ഫ്രഷ്‌നെസ്സ് ഫീൽ ചെയ്യാൻ

അകത്തളത്തിനു ഫ്രഷ്‌നെസ്സ് കൊടുക്കാൻ വെള്ളനിറത്തിനു സാധിക്കും എന്നതാണ് വെള്ള നിറത്തിന്റെ പ്രത്യേകത. ഏതു കാലഘട്ടത്തിനും യോചിച്ച നിറവും വെള്ളത്തന്നെയാണ്. വീടിനെ എപ്പോഴും അതിൻ്റെ പുതുമ പോകാതെ നിലനിർത്താൻ വെള്ള നിറം സഹായിക്കും.

മുറികളുടെ വലിപ്പം

സാധാരണ ഇരുണ്ട നിറങ്ങളെ അപേക്ഷിച്ചു ഇളം നിറങ്ങൾ പ്രേത്യേകിച്ചും വെള്ള നിറം നമ്മുടെ വീട്ടിലെ മുറികളുടെ വലിപ്പം അധികമായി തോന്നിപ്പിക്കാൻ സഹായിക്കും. വെള്ള നിറം അടിച്ചാൽ ചെറിയ മുറികൾക്ക് സ്ഥലപരിമിതി അധികം തോന്നിക്കുകയില്ല. കൂടാതെ വെള്ള നിറം കൂടുതൽ വെളിച്ചത്തെ കടത്തിവിടുന്നതിനാൽ ഒരു പോസിറ്റീവ് എനർജി ഫീൽ ചെയ്യാൻ സഹായിക്കും.

ഏതു വെള്ള തിരഞ്ഞെടുക്കണം

വെള്ള നിറം തിരഞ്ഞെടുക്കുമ്പോൾ ഏത് വെള്ള എന്നു ചോദിച്ചാൽ എല്ലാവരും ഒന്ന് ചിന്തിക്കും ഏത് വെള്ളയെന്നു? ഓരോ മുറിയുടെയും സ്വഭാവമനുസരിച് വേണം വാം ടോൺ വേണോ കൂൾ ടോൺ വേണോ എന്ന് തീരുമാനിക്കാൻ. സ്വാഭാവിക വെളിച്ചം നല്ലപോലെ ലഭിക്കുന്ന മുറികളിൽ കൂൾ ടോൺ കൊടുക്കുന്നതായിരിക്കും നല്ലത്. വെളിച്ചം അധികം ലഭിക്കാത്ത മുറികൾക്ക് വാം ടോൺ കൊടുക്കുന്നതാണ് നല്ലത്‌.

ഫർണീച്ചർ തിരഞ്ഞെടുക്കുമ്പോൾ

സാധാരണ വെള്ള നിറം കൊടുക്കുമ്പോൾ ആധുനിക ഫർണീച്ചറുകളോ പാരമ്പരാഗത ഫർണീച്ചറുകളോ തീമായെടുത്ത സെറ്റ് ചെയ്യാവുന്നതാണ്. കൂടാതെ മരം കൊണ്ട് പണിതീർത്ത ഫർണീച്ചറുകളും കൂടുതൽ ഭംഗി കൊടുക്കുന്നതാണ്.

അകത്തളത്തിൽ ഭംഗി കൂട്ടാൻ

ഇന്ന് എല്ലാ വീട്ടിലും അകത്തളത്തിലെ ഭംഗി കൂട്ടാൻ ഇൻഡോർ പ്ലാന്റ്സ് സെറ്റ് ചെയ്യുന്നവരാണ് ഏറെയും. കടുത്ത നിറം ഉള്ള മുറികളേക്കാൾ വെള്ള നിറം കൊടുത്ത മുറികളിൽ ഇൻഡോർ പ്ലാന്റ്സ് സെറ്റ് ചെയ്യുമ്പോഴാണ് അതിന്റെ ഒരു ഭംഗി കിട്ടുന്നത് കാരണം വെള്ള നിറത്തിലാണ് പച്ച നിറം ഉദിച്ചു നിൽക്കുന്നത്. അതുപോലെതന്നെ ചുവരുകളിൽ ആർട്ട് വർക്കുകൾ സ്ഥാപിക്കുമ്പോഴും വെള്ള നിറം കൊടുത്ത ചുവരിൽ സ്ഥാപിക്കുന്നതാണ് ഭംഗി.

Please follow and like us:
  • 2684
  • 0