- November 27, 2021
- -
വീടുപണി കരാറ് കൊടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം ??
ഇന്ന് വീടുപണി നമ്മൾ എളുപ്പത്തിനു വേണ്ടി കരാറുകാരെ ഏല്പിക്കലാണ് കൂടുതലും. അവർ മാസങ്ങൾ കൊണ്ട് കഴിക്കേണ്ട പണി വര്ഷങ്ങളോളം നീളുകയും ചിലവേറുകയും ചെയ്യുന്നു. നമ്മൾ ഒരു കരാറിൽ ഏർപ്പെടുമ്പോൾ
എന്തെല്ലാം കാര്യങ്ങളാണ് ശ്രേദ്ധിക്കേണ്ടതെന്നു നോക്കാം.
പരിചയസമ്പന്നരായവരെ തിരഞ്ഞെടുക്കുക
നമ്മൾ വീടുപണിയാൻ കരാറുകാരെ ഏൽപ്പിക്കുമ്പോൾ പരിചയസമ്പന്നരെ ഏൽപ്പിക്കാനായി ശ്രദ്ധിക്കുക. നമ്മുടെ പരിചയക്കാരെയോ അല്ലേൽ നമ്മുടെ പരിചയത്തിൽ ആരുടെയെങ്കിലും വീട് പണിതിട്ടുള്ളവരെയോ
ഏല്പിക്കുകയാണേൽ നമുക്ക് അവരെ പറ്റി അറിയാനായി സാധിക്കും. ഇനി പരിചയമില്ലാത്ത ഒരു കോൺട്രാക്ടറെ ആണ് നമ്മൾ തിരഞെടുക്കുന്നതെങ്കിൽ അവർ മുമ്പ് പണി കഴിച്ച വീട് ചെന്ന് കണ്ടു കാര്യങ്ങൾ മനസിലാക്കുന്നത്
നല്ലതായിരിക്കും. അല്ലെങ്കിൽ പണി തുടങ്ങി പാതി എത്തിയതിനു ശേഷമാണു കരാറുകാരനു പ്രവർത്തി പരിചയം കുറവാണെന്നു മനസിലാക്കാൻ കഴിഞ്ഞാൽ അത് ബുദ്ധിമുട്ടാണ്.
മുൻകൂർ പണം നൽകുമ്പോൾ
കരാര് പണിക്കാര് നമ്മുടെ കയ്യിൽ നിന്നും മുൻകൂർ പണം വാങ്ങിക്കാറുണ്ട് അത് ക്ലൈന്റ് പകുതിയിൽ വച്ച് പണി നിർത്തിയാൽ കരാറുകാരൻ വാങ്ങിച്ച മെറ്റീരിയൽസിന്റെ പൈസ ഈടാക്കുന്നതിനു വേണ്ടിയാണ്. ആകെ വരുന്ന
പൈസയുടെ പത്തു ശതമാനത്തിൽ കൂടുതൽ ഇങ്ങനെ കൊടുക്കേണ്ടതില്ല എന്ന് ഓർക്കുക.
നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുക
നിർമാണത്തിന് ഉപയോഗിക്കുന്ന വസ്തുക്കളുടെ ഗുണനിലവാരം പ്രധാനമാണ്. കരാറിൽ പറഞ്ഞത് പ്രകാരമുള്ള നിർമാണവസ്തുക്കൾ തന്നെയാണോ ഉപയോഗിക്കുന്നത് എന്ന് ഉറപ്പു വരുത്തുക. കൂടാതെ നിർമ്മാണവസ്തുക്കൾ
വാങ്ങിക്കുമ്പോൾ കരാറുകാരന്റെ കൂടെ പോയി വസ്തുക്കൾ വാങ്ങിക്കുകയാണേൽ അതായിരിക്കും കൂടുതൽ നല്ലത്.
കരാർ പ്രകാരം മാത്രം പണം കൊടുക്കുക
മുൻകൂർ പണം നൽകിയശേഷം അടുത്തതായി ഏതു ഘട്ടത്തിൽ പണം നൽകണമെന്നാണോ കരാറിൽ പറഞ്ഞിരിക്കുന്നത് അപ്പോൾ മാത്രം പണം നൽകുക. കരാർപ്രകാരമല്ലാത്ത സമയങ്ങളിൽ നിർമ്മാണ വസ്തുക്കൾ വാങ്ങുന്നതിനായോ മറ്റോ പണം നൽക്കുന്നുണ്ടെങ്കിൽ അത് കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുക.
- 1042
- 0