acc-blocks-kerala

AAC കട്ടകൾക്ക് ഡിമാൻഡ് കൂടുന്നു, വീടുപണി ചെലവ് കുറയുന്നു

എല്ലാവരുടെയും ഒരു സ്വപ്നമാണ് വീട് എന്നത്. അത് വലുതായിക്കോട്ടെ ചെറുതായിക്കോട്ടെ. എന്നാൽ ഇന്ന് നിര്മാണസാമഗ്രികളുടെ വില കുതിച്ചു ഉയർന്നുകൊണ്ടിരിക്കുകയാണ്. എങ്ങനെ കുറഞ്ഞ ചിലവിൽ വീട് പണിയാം എന്നാണ് എല്ലാവരും നോക്കുന്നത്. കുറഞ്ഞ ചിലവിൽ വീട് നിർമിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ് AAC ബ്ലോക്കുകൾ.

വെള്ളാരംകല്ല് പൊടി, നീറ്റിയ ചുണ്ണാമ്പുകല്ല്, സിമന്റ്, വെള്ളം അലുമിനിയം പൗഡർ എന്നിവ ചേർത്താണ് ബ്ലോക്കുകൾ ഉണ്ടാക്കുന്നത്. ഈ മിശ്രിതം തയ്യാറാക്കിയതിനു ശേഷം കൃത്യമായ ചൂടും മർദ്ദവും നൽകി ഓട്ടോക്ലേവ് ചെയ്തു എടുക്കുന്നു. ഇതിനു ഭാരം കുറവാണേലും മറ്റു ബ്ലോക്കുകളെ പോലെ തന്നെ ഉറപ്പും ബലവും AAC ബ്ലോക്കുകൾക്കും ഉണ്ട്. ലേബർ കോസ്റ്റും നിർമാണ ചിലവും ഇതിനു കുറവാണു എന്നതാണ് ഇതിനുള്ള പ്രേത്യേകത. രണ്ടു തൊട്ടു പന്ത്രണ്ടു ഇഞ്ചു വരെ AAC ബ്ലോക്കുകൾ ലഭ്യമാണ്.

acc-blocks kerala

ചെറിയ air പോക്കറ്റുകൾ ഉൾപ്പെടുത്തിയാണ് AAC ബ്ലോക്കുകളുടെ നിർമാണം.അതുകൊണ്ടുതന്നെ ചൂടുകാലത്തു വേണ്ടത്ര തണുപ്പും തണുപ്പുകാലത്തു വേണ്ടത്ര ചൂടും വീടിനുള്ളിൽ നിലനിർത്താൻ സാധിക്കുന്നു. കൂടുതൽ ഘനത്തിലുള്ള AAC ബ്ലോക്കുകൾ ആണെങ്കിൽ 6 മണിക്കൂർ വരെ തീപ്പെടുത്താതെ ചെറുത്തു നില്ക്കാൻ സാധിക്കും . നിര്മാണസാമഗ്രികളിൽ നനവിന്റെ അംശം കൂടുന്നത് കേടുപാടുകൾ ഉണ്ടാകാൻ കാരണമാകുന്നു. എന്നാൽ AAC ബ്ലോക്കുകളിൽ ഉള്ള സൂക്ഷമ സുഷിരങ്ങൾ നനവ് ആഗിരണം ചെയ്യുന്നതിന്റെ അളവ് ഗണ്യമായി കുറക്കുന്നു . ഇതുമൂലം കെട്ടിടത്തിന് കേടുപാടുകൾ ഉണ്ടാകുന്നില്ല എന്നും ഉറപ്പുവരുത്തുകയും ചെയ്യുന്നു.

Please follow and like us:
  • 1000
  • 0