house roof design kerala

മേൽക്കൂര ഏതായാലും ഭംഗിയാണ് പ്രാധാന്യം

വീടിന്റെ സ്റ്റൈലും ശൈലിയുമെല്ലാം അതേ പടി മേക്കൂരയിൽ പ്രതിഫലിക്കുന്നു. ഓട് അല്ലെങ്കിൽ കോൺക്രീറ്റ് എന്നതിനപ്പുറമാണ് ഇന്നത്തെ സാധ്യതകൾ. പല നിറങ്ങളിൽ, പല ആകൃതിയിലും ഓട് തന്നെ പലവിധം. ഓട് പോലെയുള്ള ഷീറ്റ് വേറെയും. ഷിംഗിൾസ്, ടെൻ സൈൽ ഫാബ്രിക് തുടങ്ങി പുതുമകളും ഏറെയാണ്.

വീടും റോഡും തമ്മിലുള്ള അകലം മേൽക്കൂരയുടെ ഡിസൈനിനെ സ്വാധീനിക്കുന്ന ഒരു ഘടകമാണ്. ചെറിയ പ്ലോട്ടിലെ വീടുകൾക്ക് ചെരിഞ്ഞ മേൽക്കൂര ഇനങ്ങണമെന്നില്ല. ത്രീഡി തയ്യാറാക്കുമ്പോൾ മേൽക്കൂരയുടെ ഡിസൈൻ ഭംഗിയായി തോന്നാമെങ്കിലും അത് പണി കഴിഞ്ഞു വരുമ്പോൾ കാണാൻ ഭംഗി ഉണ്ടാകണമെന്നില്ല. അടുത്തടുത്ത് വീടുകളുള്ള പ്രദേശങ്ങളിലും ഈ കാര്യം ശ്രദ്ധിക്കണം. ഫ്ലാറ്റ് റൂഫാണ് ഇത്തരം സ്ഥലങ്ങൾക്ക് അനുയോജ്യം. അതാകുമ്പോൾ വീടിന്റെ ഭംഗി പൂർണ്ണമായും ആസ്വദിക്കാം.

മിക്സഡ് സ്റ്റൈൽ

ഒന്നുകിൽ ചെരിഞ്ഞ മേൽക്കൂര. അല്ലെങ്കിൽ പരന്നത്. ഓടാന് ഉപയോഗിക്കുന്നതെങ്കിൽ മുഴുവനും ഓട്. ഇങ്ങനെ ആയിരുന്നു ഈ അടുത്തകാലം വരെ പ്രചാരത്തിലുണ്ടായിരുന്ന രീതി. എന്നാൽ ഇപ്പോൾ അതിനു മാറ്റം വന്നിരിക്കുന്നു. സ്ലോപ് റൂഫും ഫ്ലാറ്റ് റൂഫും ഊടും ഗ്ലാസ് പാളിയുമെല്ലാം ഒരുമിച്ചു മേക്കൂരയിൽ കയറിപ്പറ്റുന്നതാണ് പുതിയ രീതി. ഡിസൈനിനു എന്താണ് ഇണങ്ങുന്നത് അല്ലെങ്കിൽ സാഹചര്യം എന്താണോ ആവശ്യപ്പെടുന്നത് അതനുസരിച്ചു പലത് ഇടകലരുന്ന രീതിയാണ് “മിക്സഡ് സ്റ്റൈൽ റൂഫ് ” ഇതാണ് ഇപ്പോഴത്തെ ട്രെൻഡ്.

കടും നിറങ്ങൾ ഔട്ട് ആകുന്നു

ഊദിന്റെയും ഷീറ്റിൻറെയും കാര്യത്തിൽ കടും നിറങ്ങളോടുള്ള ഇഷ്ട്ടം കുറഞ്ഞിരിക്കുകയാണ്. ബ്ലൂ, ബ്രൗൺ, ഗ്രേ എന്നിവയുടെ ഇളം ഷെഡുകൾക്കാണ് ഇന്ന് പ്രാധാന്യം കൊടുക്കുന്നത്. ടെറാക്കോട്ട ഇപ്പോഴും എവർ ഗ്രീൻ നിറമായി തുടരുന്നു.

വെട്ടിത്തിളങ്ങുന്നതിനോടുള്ള താൽപര്യക്കുറവ്

വെട്ടിത്തിളങ്ങുന്ന ഫിനിഷുകളോട് ഉള്ള താല്പര്യം ഇന്ന് എല്ലാവർക്കും കുറഞ്ഞു. റൂഫിങ് മെറ്റീരിയലിലും മാറ്റ്, റസ്റ്റിക് ഫിനിഷുകളോടുള്ള താല്പര്യം കൂടുകയും ചെയ്തു. അന്തരീക്ഷത്തിലെ ചൂട് കൂട്ടും എന്നതാണ് ഹൈ ഗ്ലോസി ഫിനിഷിൻ്റെ ഒരു പോരായ്മ.

Please follow and like us:
  • 1354
  • 0