kerala home interior design

വീടിൻറെ ചുമരുകൾ അലങ്കരിക്കാം

വാരി വലിച്ചുള്ള അലങ്കാരങ്ങളൊക്കെ വഴി മാറിയിരിക്കുന്നു. അതാണ് വോൾ ഡെക്കറിലെ പുതിയ ട്രെൻഡ്. ചുമരിൽ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് മികച്ച രീതിയിൽ ചെയ്യണം അല്ലെങ്കിൽ ചുമർ ഒഴിച്ചിട്ടേക്കണം.

മെറ്റൽ ആർട്ട്

ലോഹം കൊണ്ടുള്ള അലങ്കാര വസ്തുക്കളും അലങ്കാര പണികളും കൂടുതലായി ചുമരിൽ ഇടം പിടിച്ചു കഴിഞ്ഞു. ചുമരിലെ ശ്രദ്ധാകേന്ദ്രമായി വരും വിധമായിരിക്കും ഇവയുടെ അവതരണം. ചെമ്പ്, പിത്തള, ഇരുമ്പ് ഇവയെല്ലാം ഇതിനായി ഉപയോഗിക്കുന്നു. ഇത്തരത്തിൽ മെറ്റൽ ആർട്ട് വീട്ടിൽ ചെയ്തു വാക്കുന്നവരുടെ എണ്ണവും ഇന്ന് കൂടുന്നുണ്ട്.

വോൾ പ്ലേറ്റ്സ്

ചുമരിലെ സൂപ്പർതാരമായി മാറുകയാണ് വോൾ പ്ലേറ്റ്സ്. ഇതിനു ക്ലാസ് ലുക്ക് എന്നതാണ് ഇതിന്റെ ഒരു എടുത്തു പറയേണ്ട പ്ലസ് പോയിൻറ്. പല നിറങ്ങളിലും പ്രിന്റുകളിലും ഏതു ഇന്റീരിയർ തീമിനും ഇണങ്ങുന്നതു നമുക്ക് ലഭിക്കും. കൂടുതലായും ഓൺലൈൻ പർച്ചസ് ആണ് ഇതിനു നടക്കുന്നത്.

ഓർമ്മ ചിത്രങ്ങൾ ഇടം പിടിച്ച ചുമർ

നൊസ്റ്റാൾജിയ കൂടിയതോടെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ ചുമരിൽ ഇടം പിടിച്ചു തുടങ്ങി. കുറേ ഓർമ്മ ചിത്രങ്ങൾ പ്രത്യേക പാറ്റേർണിൽ നൽകുന്നതാണ് പുതിയ ട്രെൻഡ്. അതുപോലെ തന്നെ കുട്ടികളുടെ കലാവിരുത് കാണിച്ചുകൊണ്ടുള്ള ചിത്രങ്ങളും ഇന്ന് ചുമരിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു.

മാറ്റം വരുത്തിക്കൊണ്ട് വോൾ പേപ്പർ

പഴയ മോഡലുകളൊക്കെ തള്ളി മാറ്റിക്കൊണ്ട് ക്ലാസ് ലൂക്കിലുള്ള വോൾ പേപ്പർ മാത്രമേ ഇന്റീരിയറിൽ പ്രവേശിക്കുന്നുള്ളു. കടുത്ത നിറങ്ങളൊക്കെ പോയി വെള്ളയിൽ ചെറിയ പ്രിന്റുകളും ഡിസൈനുകളും ഉള്ള വോൾ പപ്പേറുകൾക്കാണ് ഇപ്പോൾ ഡിമാൻഡ്.

പോയി പോയി ചെടി ചുമരിൽ കേറി

ഇതിനാണ് ഭംഗി കൂടുതൽ എന്ന് പറയാൻ കഴിയാത്ത രീതിയിലുള്ള ചെടികളും ചട്ടികളും എല്ലാം ഇന്ന് ചുമർ അലങ്കാരത്തിന്റെ ഭാഗമായി കഴിഞ്ഞു. ചുമരിൽ പിടിപ്പിച്ചിട്ടുള്ള സ്റ്റാണ്ടുകളിൽ വാക്കാവുന്നതു കൂടാതെ നേരിട്ട് ചുമരിൽ പിടിപ്പിക്കാവുന്നതും സീലിങ്ങിൽ തൂക്കിയിടാവുന്നതുമായ പ്ലാന്റർ ബോക്സുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. അതുപോലെതന്നെ ബാൽക്കണിയിലെ കോർട്ടിയാർഡിലും ചുമരിൽ വെർട്ടിക്കൽ ഗാർഡൻ ഒരുക്കുന്നതിന്റെ ട്രെൻഡും കൂടിവരുകയാണ് ഇന്ന്.

Please follow and like us:
  • 596
  • 0