gypsum design

ജിപ്സം സീലിങ് വീടിനകത്തെ ചൂട് കുറയ്ക്കുമോ കൂട്ടുമോ?

വീടിനകത്തെ ചൂടു കുറയ്ക്കാൻ എന്താണ് ഒരു വഴി. ഓടിട്ട വീടിനകത്തു മുകളിൽ മേൽക്കൂരയുടെ മുകൾ ഭാഗം കാണാതിരിക്കാനും അവിടത്തെ കാഴ്ച ഭംഗിയുള്ളതാക്കാനും മുറിയുടെ ഉയരം കുറയ്ക്കുന്നതിനും സീലിംഗ് സഹായിച്ചിട്ടുണ്ട്. തടി ആയിരുന്നു സീലിങ്ങിന് ഉപയോഗിച്ചിരുന്നത്.

പിന്നീട് തടിക്കുപകരം ഹുരുണ്ടീസ് വന്നു. പഴയ ഓടപ്പുരകളിൽ സീലിംഗ് വരുന്നതോടെ മുകൾ ഭാഗത്തു വായു അറ രൂപപ്പെടുന്നു. അതുകൊണ്ട് താഴത്തേക്ക് ചൂട് കുറയുന്നു. എന്നാൽ മുറിക്കുള്ളിലെ വായു ചൂട് പിടിച്ചാൽ അത് പുറത്തേക്കു പോകാൻ എന്താണ് ഒരു വഴി. അത് പുറത്തേക്കു പോയില്ലേൽ മുറിക്കുള്ളിൽ ചൂട് കൂടുമല്ലോ. പഴയ ഓടുവീടുകളിൽ ജനാലകൾക്ക് മുകൾഭാഗം വെന്റിലേറ്റർ കൂടി സ്ഥാപിച്ചിട്ടുണ്ടാകും. അങ്ങനെ ആയാൽ മുറിക്കുള്ളിലെ ചൂട് കുറയും.

എന്നാൽ ഇന്നത്തെ കോൺക്രീറ്റ് വീടിനകത്തു ചൂളക്ക് സമാനമായ ചൂടുണ്ടാകാൻ കാരണം മുറിക്കുള്ളിൽ ഉണ്ടാകുന്ന ചൂട് വായു പുറത്തേക്കു പോകാൻ യാതൊരുതരത്തിലുള്ള വഴിയും ഇല്ല. കോൺക്രീറ്റ് സ്ളാബ് ചൂടായി അവിടെന്നു വരുന്ന ചൂടും ഇവ രണ്ടും കൂടി മുറിക്കുള്ളിൽ തിങ്ങി നിൽക്കുന്നതിനാൽ നല്ല ച്ചുടു മുറിക്കുള്ളിൽ അനുഭവപ്പെടുന്നു.

ഇത്തരം മുറികൾക്ക് ജിപ്സം സീലിങ് സ്ഥാപിക്കുന്നതോടെ സ്ലാബിനോട് ചേർന്ന ചൂടുവായുവുമായുള്ള സമ്പർക്കം തടസ്സപ്പെടുന്നതോടെ ചൂടിന് ശമനം കിട്ടുന്നു. എന്നാൽ മുറിക്കകത്തെ ചുമരുകൾ ചൂടാകുന്നതിലൂടെ രൂപപ്പെടുന്ന ചൂടുള്ള വായുവിന് പുറത്തേക്കു പോകാനാകാതെ മുറിക്കുള്ളിൽ അത്യുഷ്ണം അനുഭവപ്പെടുന്നു.

കോൺക്രീറ്റ് വീട്ടിലെ ചൂടുകുറക്കാൻ AC സ്ഥാപിക്കുക എന്നതാണ് ഒരു മാർഗം. അത് പ്രയോഗികവുമാണ്. എന്നാൽ ഇത് സാധാരണക്കാർക്ക് താങ്ങണമെന്നില്ല. അപ്പോൾ പിന്നെ വേറെ എന്ത് മാർഗങ്ങൾ സ്വീകരിക്കാം നമുക്ക്?

പുറം ചുമരും കോൺക്രീറ്റ് റൂഫ്‌സ്ലാബും ചൂടാകാതെ സൂക്ഷിക്കുക. വീടിന്റെ മധ്യഭാഗത്തായി എയർ ഷാഫ്റ്റുകൾ സ്ഥാപിക്കുക. ചുമരിന്റെ മുകളിൽ നിർമ്മിക്കുന്ന എയർവെന്റുകൾ അടക്കാതിരിക്കുക. exhaust ഫാനുകൾ മുറിക്കുള്ളിൽ സ്ഥാപിക്കുന്നത് നല്ലതായിരിക്കും. വള്ളിപ്പടർപ്പുകൾ നട്ടു പരിപാലിക്കുക. കോർട്ടിയാർഡുകൾ വീടിൻറെ ഭാഗമാക്കുക. ഇതെല്ലാമാണ് ചൂടിനെ പ്രതിരോധിക്കാൻ സാധ്യമായ ചിലവുകുറഞ്ഞ മാർഗങ്ങൾ.

Please follow and like us:
  • 242
  • 0