- April 18, 2023
- -
അടുക്കള ഷോ കാണിക്കാനുളളതല്ല – അറിയാം ചില അടുക്കള വിശേഷങ്ങൾ
നമ്മുടെ വീട്ടിൽ ഏറ്റവും കൂടുതൽ സമയം ചിലവിടുന്ന ഒരു ഇടമാണ് അടുക്കള. അതുകൊണ്ടുതന്നെ അടുക്കള പണിയുമ്പോൾ നല്ലപോലെതന്നെ ശ്രദ്ധ കൊടുത്തുവേണം പണിയാനായിട്ട്. അടുക്കളയിൽ നല്ലപോലെ വെളിച്ചവും വായു സഞ്ചാരവും ഉണ്ടാവണം. പകൽ സമയം ലൈറ്റ് ഉപയോഗിക്കാതെ തന്നെ കാര്യങ്ങളൊക്കെ ചെയ്യാൻ കഴിയണം. വലിയ ജനലുകൾ, വെന്റിലേഷൻ എന്നിവ വയ്ക്കാൻ ശ്രമിക്കുക.
വർക്കിങ് ട്രയാങ്കിൾ
ഒരു വീട്ടമ്മ അടുക്കളയിൽ നടക്കുന്ന ദൂരം നേരെ നടന്നാൽ അടുത്തുള്ള ചന്തയിൽ എത്തും എന്നതാണ് സത്യം. ഫ്രിഡ്ജിൽ നിന്ന് സാധനങ്ങൾ എടുത്തു കഴുകി ഗ്യാസിൽ പാചകം ചെയ്യാൻ നടക്കുന്ന ദൂരം കഴിവതും കുറയ്ക്കാൻ ശ്രമിക്കുക. അതുകൊണ്ട് ഫ്രിഡ്ജ് – സിങ്ക് – ഗ്യാസ് അടുപ്പ് എന്നിവ ഒരു ത്രികോണാകൃതിയിൽ ഡിസൈൻ ചെയ്താൽ നടപ്പ് കുറയ്ക്കാം.
കിച്ചൻ കൗണ്ടർ ടോപ്
കിച്ചൻ കൗണ്ടർ ടോപ് പണിയുമ്പോൾ ഏറ്റവും ശ്രദ്ധിക്കേണ്ടത് അതിൻറെ ഉയരമാണ്. ജോലി ചെയ്യുന്ന ആളിൻറെ പൊക്കത്തിന്റെ പാതി എടുക്കുക. അതിനോട് 5 c m കൂട്ടുക. ഇങ്ങനെ ചെയ്യതാൽ കാര്യങ്ങൾ എളുപ്പമായി. ഇതിലും പൊക്കം കുറഞ്ഞാൽ കുനിഞ്ഞു നിന്ന് ജോലി ചെയ്യുമ്പോൾ നടുവിനു പ്രയാസം ഉണ്ടാകും. കൗണ്ടറിൻറെ വീതി ഏകദേശം 65 c m നൽകുക.
ലൈറ്റിങ്
അടുക്കളയിൽ ജോലിചെയ്യുമ്പോൾ നമ്മുടെ നിഴൽ കൗണ്ടർടോപ്പിൽ വീഴാത്തവിധം ലൈറ്റ് പൊസിഷൻ പ്ലാൻ ചെയ്യുക. നിങ്ങളുടെ വീടിന്റെ പ്ലാൻ അനുസരിച്ചു കിച്ചൻ L ഷേപ്പ്, U ഷേപ്പ്, സ്ട്രെയ്റ്റ് ലൈൻ, G ഷേപ്പ്, island എന്നിങ്ങനെ ഏതു വിധം വേണമെന്ന് പ്ലാൻ ചെയ്യാം. മിക്സി, ovan എന്നിവയുടെ പ്ലഗ് പോയിൻറ് പ്ലാൻ ചെയ്യുമ്പോൾ സ്റ്റോവിൽ നിന്ന് ഒരു നിശ്ചിത അകലം ഉറപ്പുവരുത്തേണ്ടതുണ്ട്.
ഇന്ന് പലരും hood വാങ്ങാൻ കാണിക്കുന്ന ഉത്സാഹം അത് ഉപയോഗിക്കാൻ കാണിക്കാറില്ല. അത് ഉപയോഗിക്കില്ല എന്നുണ്ടേൽ അത് വാങ്ങിച്ചു പൈസ കളയണ്ട ആവശ്യമുണ്ടോ?. അതിനു പകരം ഒരു exhaust ഫാൻ വാങ്ങി വച്ചാൽ മതിയാകും.
കിച്ചൻ സിങ്കിൽ പലപ്പോഴും ചൂട് വെള്ളം ഒഴിക്കേണ്ടി വരുന്നതിനാൽ ചൂട് അടിക്കുമ്പോൾ ഉരുകാത്ത വേസ്റ്റ് പൈപ്പ് വയ്ക്കാനായിട്ട് പ്ലമ്പറിനോട് പ്രത്യേകം പറയണം. ഡബിൾ സിങ്ക് ആയാൽ പാത്രം കഴുകൽ വേഗം തീർക്കാനും സാധിക്കും.
പിന്നെ വീട്ടിലെന്തിനാണ് രണ്ടു അടുക്കള. ഒരണം പണി എടുക്കാനും മറ്റൊന്ന് ഷോ കിച്ചൻ, വീട്ടിൽ വരുന്ന നാട്ടുകാരെ കാണിക്കാൻ വേണ്ടി ഒരു അടുക്കള. എന്തിനു വേണ്ടിയാണു ഇത് നമ്മുടെ ബജറ്റ് കൂടും എന്നുമാത്രം. പകരം ഒരു അടുക്കള മതി. ആ ഉള്ള ഒരു അടുക്കള വൃത്തിയായി സൂക്ഷിക്കുക.
- 315
- 0