- April 17, 2023
- -
ചെടികളിലെ ട്രെൻഡ് അറിയാം
നമ്മുടെ വീട്ടില് എത്ര സ്ഥലമില്ലെന്നു പറഞ്ഞാലും രണ്ടോ മൂന്നോ ചെടികൾ നമ്മുടെ അകത്തളത്തിൽ കാണും. ഇപ്പോഴത്തെ ട്രെൻഡിങ്ങിൽ പെടുന്ന കുറച്ചു ചെടികളെ നമുക്ക് പരിചയപ്പെടാം.
ആഗ്ളോണിമ
വീടിനകത്തും പുറത്തും വയ്ക്കാവുന്ന ഒരു അലങ്കാര ചെടിയാണ് ആഗ്ളോണിമ. ഇന്ന് നഴ്സറികളിൽ ഏറ്റവും കൂടുതൽ വിറ്റു പോകുന്ന ചെടികളിൽ ഒന്നാണ് ഇത്. ഇതിന്റെ ഒട്ടനവധി വെറൈറ്റി ഇനങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. കൂടുതൽ വെള്ളമോ എന്നാൽ കൂടുതൽ വെയിലും ഇതിനു വേണ്ട. വീട്ടിലെ സിറ്റ്ഔട്ട്, സൺ ഷെയ്ഡ് എന്നിവടങ്ങൾ വയ്ക്കാൻ നല്ലതാണു ഇവ.
പോത്തോസ്
ഇന്ന് പോത്തോസ് ഇല്ലാത്ത വീടുകൾ തന്നെ ഇല്ല. ഇതിനെ സാധാരണ എല്ലാവരും അറിയപ്പെട്ടിരുന്നത് മണിപ്ലാന്റ് എന്ന പേരിലായിരുന്നു. ഇവ മണ്ണിലും വെള്ളത്തിലും വളരും. ഇതിനു കാര്യമായ പരിചരണത്തിന്റെ ആവശ്യമില്ല. ഇത് സൂര്യപ്രകാശം കിട്ടാത്തിടത്തും വളരുന്ന ഒന്നാണ്. പോത്തോസ് തന്നെ പല തരത്തിലുണ്ട്. കിങ് പോത്തോസ്, നിയോൺ പോത്തോസ്, വൈറ്റ് പോത്തോസ് എന്നിങ്ങനെ പലവിധം.
സിസി പ്ലാൻറ്
കുറഞ്ഞ സൂര്യപ്രകാശത്തിൽ നന്നായി വളരുന്ന ചെടികളിൽ ഒന്നാണ് സിസി പ്ലാൻറ്. ഒരു ഇന്റീരിയർ പ്ലാൻറ് ആയിട്ടാണ് എല്ലാവരും ഇതിനെ കാണുന്നത് എന്നാൽ നമുക് ഇതിനെ സൂര്യപ്രകാശം അധികം കിട്ടാത്ത സിറ്റ് ഔട്ടിന്റെ ഏതേലും ഒരു ഭാഗത്ത് വയ്ക്കാവുന്നതാണ്. ഇതിന്റെ ഇലകളിൽ നിന്നും തണ്ടിൽ നിന്നും നമുക്ക് പുതിയ ചെടികൾ വളർത്തിയെടുക്കാൻ പറ്റുന്നതാണ്. ആഴ്ചയിൽ ഒരിക്കൽ മാത്രം നനച്ചുകൊടുത്താൽ മതി ഇതിനു. എന്നാൽ ഇടക്ക് ഇടക്ക് ഇതിന്റെ ഇലകൾ തുടച്ചുകൊടുക്കുന്നതു ഇവ ഭംഗിയിലിരിക്കാൻ നന്നായിരിക്കും.
ഫിലോഡെൻഡ്രോൺ
ഒറ്റ നോട്ടത്തിൽ മണി പ്ലാന്റിനോട് സാമ്യമുള്ളവയാണ് ഈ ഫിലോഡെൻഡ്രോണുകൾ. മണി പ്ലാൻറ് പോലെത്തന്നെ വെള്ളത്തിൽ ഇട്ടും മണ്ണിൽ നട്ടും ഇവ വളർത്തിയെടുക്കാം. ഫിലോഡെൻഡ്രോണുകൾക്ക് അധികം സൂര്യപ്രകാശത്തിന്റെ ആവശ്യമില്ല. നന അത്യാവശ്യമാണ്. കൂടുതൽ പരിചരണം ആവശ്യമില്ലാത്തതിനാൽ വീടിനകത്തും പുറത്തും ഒരുപോലെ ഇവ വയ്ക്കാവുന്നതാണ്.
മോൺസ്റ്ററ പ്ലാൻറ്
മോൺസ്റ്ററായുടെ ഒട്ടനവധി ഇനങ്ങൾ വിപണിയിൽ ഇന്ന് കാണാൻ സാധിക്കും. ഇവയ്ക്കും കൂടുതൽ പരിചരണത്തിന്റെ ആവശ്യം വരുന്നില്ല. അതുകൊണ്ട് തന്നെ ഇവ നമുക്ക് വീടിനകത്തും പുറത്തും ഒരേ പോലെ വയ്ക്കാവുന്നതാണ്. ഇതിന്റെ തണ്ടുകളിൽ വേര് വരുന്ന ഭാഗം നോക്കി മുറിച്ചെടുത്തു മണ്ണിൽ നട്ടുകൊടുത്താൽ പുതിയ ചെടിയെ വളർത്തിയെടുക്കാം. ഇലകളിൽ വരുന്ന ആ ഓട്ടകളാണ് മോൺസ്റ്ററായുടെ ഭംഗി.
- 344
- 0