window design kerala

വീടിന്റെ ജനലഴികളിലൂടെ ഒരു ഒളിഞ്ഞു നോട്ടം

കാറ്റും വെളിച്ചവും കയറാൻ വേണ്ടി മാത്രമല്ല വീടിന്റെ ഡിസൈനിനിഗിലും പ്രധാന പങ്കുണ്ട് ചാനലുകൾക്ക്. ചാനലുകളുടെ ഏറ്റവും പുതിയ ട്രെൻഡ്സ് എന്തൊക്കെയാണെന്ന് നോക്കാം.

അഴികളുടെ എണ്ണം

പണ്ട് ജനലുകൾ വയ്ക്കുമ്പോൾ സുരക്ഷയെ മുന്നിൽ കണ്ടിരുന്നു.എന്നാൽ ഇന്നത്തെ കള്ളന്മാർ ഹൈടെക് ആയതോടെ ജനലഴികളുടെ പ്രസക്തി കുറഞ്ഞു എന്ന് വേണം പറയാൻ. മിനിമം ജനലഴികൾ എന്നതാണ് ഇപ്പോൾ ട്രെൻഡ്. ജനലഴികൾ ഇല്ലാതെ ടഫൻഡ് ഗ്ലാസ് കൊടുക്കുന്നതും ട്രെൻഡാണ്. ആർകിടെക്ച്ചറൽ ഘടകങ്ങൾക്ക് കൂടുതൽ ശ്രദ്ധ കിട്ടുവാൻ അഴികളുടെ എണ്ണം കുറയുന്നതാണ് നല്ലത്.

ജനലിനു പകരം ജാളി

അടക്കലും തുറക്കലും ആവശ്യമില്ലാത്തിടത്തു ജനലിനു പകലത്തെ ജാളി ഉപയോഗിക്കാം. അതുപോലെതന്നെ നിഴലും വെളിച്ചവും ഒരേപോലെ കിട്ടാൻ ആഗ്രഹിക്കുന്ന ഇടങ്ങളിലും ജാളി വയ്ക്കാവുന്നതാണ്. ഭിത്തി നിർമ്മിക്കന്നപോലെതന്നെ എളുപ്പത്തിൽ പണി തീർക്കാം എന്നത് ജാളിയെ ആളുകളിൽ പ്രിയങ്കരമാകുന്നു. ടെറാക്കോട്ട ജാളികൾക്കൊപ്പം സിമെന്റ് ജാളികളും തടി, മെറ്റൽ സി ൻ സി കട്ടിങ് ചെയ്തും നിർമിക്കുന്ന ജോലികളും ഇന്ന് ട്രെൻഡാണ്.

window trends

മിക്സഡ് ഡിസൈൻ

വരും കാലങ്ങളിൽ വീടിന്റെ ഡിസൈനിൽ ജനാലകൾക്കു വലിയ പ്രാധാന്യം ഉണ്ടാകും. പലതരം ഡിസൈനുകൾ ഉൾപ്പെടുത്തുന്ന മിക്സഡ് ഡിസൈനാണ് ഇപ്പോൾ ട്രെൻഡ്. ലുവേഴ്സ്, തുറക്കാത്ത ടഫൻഡ് ഗ്ലാസ്, തുറക്കാവുന്ന ജനലുകൾ, നീരാക്കി നീക്കാവുന്നതും മടക്കാവുന്നതുമായ പാളികൾ ഇവയുടെയെല്ലാം കോമ്പിനേഷനാണ് ഇന്നത്തെ പുതിയ വീടുകളിലെ ജനാലകൾ.

ലൂവർ ലൗ

തടി ജനാലകൾ ഇഷ്ടപ്പെടുന്നവർ ലൂവെറുകളെയും ഇഷ്ടപെടുന്നു എന്നതാണ് പുതിയ രീതി ലൂവേർസ് എക്സ്റ്റീരിയറിലേക്കു ഡൗൺവേർഡ്ആയാണ് ഉറപ്പിക്കുന്നത്. കട്ട് കയറാനും മഴയെ അകത്തേക്ക് കടക്കാതെ നോക്കാനും സ്വകാര്യത കിട്ടുകയും ചെയ്യുന്നതുകൊണ്ടാണ് ഇന്ന് ആളുകൾ ലൂവേർസ് തിരഞ്ഞെടുക്കുന്നത്.
ഗ്ലാസ് ലൂവേർസ് ബാത്റൂമുകളിലാണ് കൂടുതൽ ഉപയോഗിക്കാറുള്ളത്. എന്നാൽ കോമ്മൺ ഏരിയകളിലേക്കും ഇവ അനുയോജ്യമാണ്. സ്വകാര്യതയും വെളിച്ചവും കിട്ടും, പുറത്തേക്കു കാണാനും കഴിയും എന്നതാണ് ഗ്ലാസ് ലൂവേർസ്സിൻറെ പ്രത്യേകത.

window model kerala house

ടോപ് ഹങ് വിൻഡോസ്

താഴെ നിന്ന് മുകളിലേക്ക് പൊക്കിവയ്ക്കാവുന്ന ഇത്തരം ജനലുകളും ഇന്നത്തെ ട്രെൻഡാണ്. 45,60, 90 ഡിഗ്രി ചെരുവുകളിൽ ഇത് തുറക്കാം. തടിയിലും മെറ്റലിലും ടോപ് ഹങ് ജനാലകൾ നിർമ്മിക്കാവുന്നതാണ്.

മെറ്റൽ ജനാലകൾ

പെട്ടന്ന് വാങ്ങി ഉറപ്പിക്കാനും പരിപാലന അറ്റകുറ്റ പണികൾ കുറക്കാനും സാധിക്കും എന്നതിനാൽ ഇത്തരം ജനാലകൾ വാങ്ങുന്നവരുടെ എണ്ണം ഓരോ വർഷവും കൂടിക്കൊണ്ടിരിക്കുകയാണ്. വരും കാലങ്ങളിലും ഈ ട്രെൻഡ് തുടരുന്നതാണ്.

Please follow and like us:
  • 1067
  • 0