tv area design ideas

TV ഏരിയ എങ്ങനെ വേണം

വീടുകളിലും അകത്തളങ്ങളിലെ വന്ന കാലാനുസൃത മാറ്റങ്ങൾ TV ഏരിയേയും അടിമുടി മാറ്റി. ടിവി യോടൊപ്പം അത് സ്ഥാപിക്കുന്ന ഇടവും മോടി കൂട്ടാൻ തുടങ്ങി.
പുതിയ കാലത്തെ വീടുകളിൽ ലിവിങ് ഏരിയകളിലായി ടിവി യുടെ സ്ഥാനം. ഫാമിലി ലിവിങ്, ഫോർമൽ ലിവിങ്, അപ്പർ ലിവിങ്, എന്നിങ്ങനെ ഒഎസ് വീട്ടിൽ ഒന്നിലധികം ടിവി യൂണിറ്റ് സെറ്റ് ചെയ്യുന്നു. പ്രായമായവർക്ക് അവരുടെ റൂമുകളിലും ചിലർ മാസ്റ്റർ ബെഡ്റൂമിലും ടിവി ക്രമീകരിക്കുന്നു.

ഫാമിലി ലിവിങ് ആണ് ടിവി യൂണിറ്റ് ഒരുക്കാനുള്ള ഇടമായി നിലവിൽ തിരഞ്ഞെടുക്കുന്നത്. വീടിന്റെ ഡിസൈനോട് ചേർന്നും കളർ കോമ്പിനേഷനിലും ക്രമീകരിക്കുന്ന ഇവിടത്തെ ഭിത്തിയിൽ പാലിങ് ചെയ്ത് ടിവി പിടിപ്പിക്കുന്നു. അംഗങ്ങൾ ഒത്തുകൂടുന്ന സ്ഥലം എന്നനിലയ്ക്കു അതിനാവശ്യമായ ഇരിപ്പിടങ്ങൾ ഒരുക്കുക എന്നതാണ് പ്രധാനം. അംഗങ്ങളുടെ എണ്ണത്തിനനുസരിച്ചു സൗകര്യം ഒരുക്കണം. പ്രായമായവർക്ക് ഈസി ചെയർ ഒരുക്കാനും ശ്രദ്ധിക്കണം. ഇരുന്നും കിടന്നും ടിവി കാണുന്നവരാണ് എല്ലാവരും. അതിനനുസരിച്ചു വേണം ഇരിപ്പിടങ്ങൾ ഒരുക്കാൻ. എൽ ഷേപ്പ് സോഫയാണ് ടിവി ഏരിയയിലേക്കു അനുയോജ്യം.

പഴയകാലത്തു സ്റ്റെയറിനു താഴെയുള്ള ഒഴിഞ്ഞ സ്ഥലത്തായിരിക്കും ടിവി സ്റ്റാൻഡിന്റെ സ്ഥാനം. ഭിത്തിയിൽ പിടിപ്പിക്കാവുന്ന ടിവി വന്നതോടെയാണ് സ്ഥിതി മാറിയത്. വീടിന്റെ പൊതുവായ ഡിസൈൻ തീം ആണ് അകത്തളത്തിൽ പിന്തുടരുക. വെറുതെ ഭിത്തിയിൽ സ്ഥാപിക്കുന്നതിനുപകരം അകത്തളത്തിൽ പിന്തുടർന്ന തീമിൽ പാനലിങ് ചെയ്ത് ടിവി നൽകുക എന്നതാണ് ഇപ്പോളത്തെ ട്രെൻഡ്.

വീട്ടുകാർ കൂടുതൽ സമയം ചിലവഴിക്കുന്ന ഇടം എന്ന നിലയിൽ ഇവിടെ നൽകുന്ന കളർ തീമിലും ശ്രദ്ധിക്കണം. ഫാമിലിയാർഡ് കോർട്ടിയാർഡ് തുടങ്ങിയയ്ക്കടുത്തു ക്രമീകരിക്കുന്നതാണ് ടിവി ഏരിയയ്ക്ക് കൂടുതൽ നല്ലത്. ലിവിങ്ങിൽ വുഡൻ ഫ്ലോർ കൊടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്. കാർപെറ്റ് വിരിക്കുന്നതും നല്ലതാണ്. സുഖകരമായ കാഴ്ച്ചയ്ക്ക് സ്ക്രീനിന്റെ വലുപ്പമനുസരിച്ചു സ്ക്രീനിൽനിന്നു ഇരിപ്പിടത്തിലേക്കു ദൂരം ക്രമീകരിക്കണം. 50 ഇഞ്ച് ടിവി ആണെങ്കിൽ മൂന്നു മീറ്റർ അകലെ എന്ന രീതിയിലാണ് ഇരിപ്പിടങ്ങൾ ഒരുക്കേണ്ടത്. കണ്ണിൻറെ ലെവലിനനുസരിച് ടിവി സെറ്റ് ചെയ്യാൻ ശ്രദ്ധിക്കണം. പ്ലൈവുഡിന്റെ പാനലിങ്ങും അനുബന്ധ വസ്തുക്കൾ വയ്ക്കാനും ഷെൽഫും ഒരുക്കുന്നതാണ് മറ്റൊരു രീതി.

Please follow and like us:
  • 632
  • 0