- April 30, 2022
- -
സീലിങ്ങിലെ തിളക്കം
കഴിഞ്ഞ കുറച്ചു കാലമായി എല്ലാവരുടെയും ഒരു ആവശ്യമാണ് പ്രകാശം സീലിങ്ങിൽ നിന്ന് ലഭിക്കണം എന്നുള്ളത്. നിഴലുകളും തടസ്സങ്ങളും ഏറ്റവും കുറയുന്നത് വെളിച്ചം മുകളിൽ ക്രമീകരിക്കുമ്പോഴാണ്. സീലിങ്ങിൽ നേരിട്ട് ലൈറ്റ് പിടിപ്പിക്കുന്നത് ചിലവ് കുറയ്ക്കും. എന്നാൽ ഓരോ ലൈറ്റും എവിടെ സ്ഥാപിക്കണമെന്നത് മുന്നേ കൂടി തീരുമാനിക്കണം. റൂഫ് സ്ലാബ് വാർക്കുന്നതിനു മുന്നേ പൈപ്പിട്ട് വയറുകൾ വലിച്ചിടണം. പിന്നീട് ലൈറ്റുകൾ മാറ്റി സ്ഥാപിക്കാൻ സാധിക്കില്ല.
ഫോൾസ് സീലിങ്
ഫോൾസ് സീലിംഗ് ചെയ്ത് ലൈറ്റ് ഫിക്സ് ചെയ്യുമ്പോൾ ഒരുപാട് സാധ്യതകളുണ്ട്. പല തട്ടായി സീലിംഗ് ചെയ്ത കോവ് ലൈറ്റിങ് ചെയ്യാം. സ്ട്രിപ്പ് ലൈറ്റ് വച്ച് നാടകീയത സൃഷ്ടിക്കാം. ഫോൾസ് സീലിങ്ങിൽ പിന്നീടായാലും പുതിയ ലൈറ്റുകൾ കൊടുക്കുകയോ ലൈറ്റ് പോയിൻറ് ഒഴിവാക്കുകയോ ചെയ്യാം. മാത്രമല്ല അറ്റകുറ്റ പണികൾ നടത്താനും എളുപ്പമാണ്.
ഓരോ മുറിയിലും വെളിച്ചം
ഓരോ മുറിയുടെ വലുപ്പം സ്വഭാവം ആ മുറി ഉപയോഗിക്കുന്ന ആളുടെ താല്പര്യങ്ങൾ ഏന്നിവയെല്ലാം കണക്കിലെടുത്തു വേണം ആ മുറിയിൽ വയ്ക്കാനുദ്ദേശിക്കുന്ന വെളിച്ചവും തീരുമാനിക്കാൻ. ഒരു മുറിയുടെ വലുപ്പവും സ്വഭാവവും കണക്കിലെടുത്താണ് ആ മുറിക്കു വേണ്ട വെളിച്ചത്തിന്റെ അളവ് കണക്കാക്കുന്നത്.
സീലിംഗ് ഫാനിന്റെ സ്ഥാനം മിക്കവാറും മുറിയുടെ നാടുവിലായിരിക്കും. അപ്പോൾ ഒരു ലൈറ്റ് മാത്രമായാൽ ഫാനിന്റെ തടസ്സം കൊണ്ട് പ്രകാശം എല്ലായിടത്തേക്കും തുല്യമായിരിക്കില്ല. ഫാനിന്റെ രണ്ടു വശങ്ങളിലും ലൈറ്റ് ഫിക്സ് ചെയ്ത് ഈ പ്രശനം പരിഹരിക്കാം.
സീലിങ്ങിൽ പലവിധത്തിൽ വെളിച്ചം നല്കാൻ സാധിക്കും. നേരിട്ട് സീലിങ്ങിലോ ഫോൾസ് സീലിങ്ങിലോ സ്ഥാപിക്കാം. ഫോൾസ് സീലിംഗ് ഉണ്ടെങ്കിൽ കോവ് ലൈറ്റിങ് ചെയ്യാം. ഫോൾസ് സീലിംഗിനിടയിൽ LED ലൈറ്റ് ഫിക്സ് ചെയ്തിട്ടുണ്ടാകും. അതിൽ നിന്നുള്ള വെളിച്ചം ഏതെങ്കിലും പ്രതലത്തിൽ തട്ടി പ്രതിഫലിച്ചു മുറിയിൽ പറക്കുന്ന സംവിധാനമാണ് കോവ് ലൈറ്റിങ്. അടുക്കളയിൽ ഓവർഹെഡ് ക്യാബിനറ്റുകൾക്കു താഴെ സ്ട്രിപ്പ് ലൈറ്റ് കോവേർഡ് ആയി നൽകുന്ന പതിവുണ്ട്.
ഷാൻഡ്ലിയറുകളും പെൻഡൻറ് ലൈറ്റുകളും സീലിങ്ങിൽ നിന്ന് തൂക്കിയിടാം. ഓരോ മുറിയുടെയും ഉപയോഗമനുസരിച്ചാണ് ഇത്തരം ഹാങ്ങിങ് ലൈറ്റുകൾ സജ്ജീകരിക്കുന്നതു. ഗോവണിയിലും ഡബിൾ ഹൈറ്റ് ഉള്ള ലിവിങ്ങിലും ഷാൻഡ്ലിയാർ അനുയോജ്യമാണ്. ഡൈനിങ്ങ് ഏരിയ, ബെഡ് സൈഡ് സീറ്റിംഗ് എന്നിവിടത്തെല്ലാം പെൻഡൻറ് ഉപയോഗിക്കാം. പെൻഡന്റുകളിലേക്കുള്ള പ്രത്യേകം LED ലൈറ്റുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.
ഇഷ്ട്ടനുസരണം ലൈറ്റിംഗ് ചെയ്ത വീടിന്റെ ആംബിയൻസ് കൂട്ടാൻ സീലിങ് ലൈറ്റുകൾ വഴി സാധിക്കും.
- 798
- 0