oxide-flooring-kerala

റെഡ് ഓക്‌സൈഡ് തറകൾ നല്ലതാണോ അറിയാം കൂടുതലായി

തിളക്കമുള്ള ചുവന്ന തറകൾ നമുക്കെന്നും ഗൃഹാതുരത്വം ഉണർത്തുന്ന സ്മരണകളാണ്. ഇന്ന് ടൈൽസും മാർബിളും ഫ്ളോറിങ് രംഗത്തേക്ക് വന്നുവെങ്കിലും റെഡ് ഓക്‌സൈഡ് നൽകുന്ന ഭംഗി ഒന്ന് വേറെ തന്നെയാണ്.

സിമെൻറ്, റെഡ് അയേൺ ഓക്‌സൈഡ്, മാർബിൾ പൊടി എന്നിവ ചേർത്താണ് റെഡ് ഓക്‌സൈഡ് ഫ്ളോറിങ് ചെയ്യുന്നത്. ഇവ നിരപ്പായ പ്രതലത്തിൽ ഒഴിച്ച് പോളിഷ് ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. ഇവയ്ക്ക് ഒരുപാട് കാലം വയസും ഭംഗിയും നിലനിൽക്കും.

ഏതു തരം ഫ്ലോറിങ് ആയാലും അവയ്ക്ക് അതിൻറെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടായിരിക്കും. റെഡ് ഓക്‌സൈഡ് തറയുടെ ചില ഗുണങ്ങൾ നോക്കാം.

  • റെസ്റ്റിക്, കോൺടെംപോററി എന്നീ എല്ലാവിധ ഡിസൈൻ സ്റ്റൈലുകളുമായി ഇത് ഇണങ്ങും.
  • സിമെന്റും, അയേൺ ഓക്‌സൈഡും, മാർബിൾ പൊടിയും ചേർന്ന ഈ മിശ്രിതം വളരെയധികം കരുത്തുറ്റതാണ്. അതുകൊണ്ടുതന്നെ ഇവ കൂടുതൽ കാലം നിലനിൽക്കും. മാത്രമല്ല കൃത്യമായി പരിപാലിച്ചാൽ റെഡ് ഓക്‌സൈഡ് താരയുടെ തിളക്കം എന്നന്നേക്കും നിലനിർത്താൻ സാധിക്കും.
  • മറ്റു ഫ്ളോറിങ് മെറ്റീരിയലിനെ അപേക്ഷിച്ചു റെഡ് ഓക്‌സൈഡിന് ചെലവ് കുറവാണ്.
  • സിന്തറ്റിക് ഫ്ളോറിങ് മെറ്റീരിയലുകളെ താരതമ്യം ചെയ്യുമ്പോൾ റെഡ് ഓക്‌സൈഡിൽ പ്രകൃതിദത്ത മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അതിനാൽ ഇവ പരിസ്ഥിതിക്ക് യാതൊരുതരത്തിലും ദോഷം ചെയ്യുന്നില്ല.
  • ഈ ഗുണങ്ങളെല്ലാം ഉണ്ടെങ്കിൽ കൂടിയും ചില ദോഷ വശങ്ങളും കൂടി നമുക്ക് നോക്കാം.

  • റെഡ് ഓക്‌സൈഡ് കൂടുതൽ കാലം നീണ്ടു നിൽക്കുമെങ്കിലും തറയിൽ വിള്ളൽ വീഴാനുള്ള സാധ്യത കൂടുതലാണ്. ഇവയുടെ മിശ്രിതം തയ്യാറാക്കുന്നതിനുള്ള പിഴവോ അല്ലെങ്കിൽ അടിത്തറയുടെ പ്രശനമോ ആകാം ഇതിനു കാരണം.
  • റെഡ് ഓക്‌സൈഡ് തറയിൽ കറ പിടിക്കാനുള്ള സാധ്യത കൂടുതലാണ്.
  • മറ്റു ഫ്ലോറിങ് മെറ്റീരിയലിനെ താരതമ്യം ചെയ്യുമ്പോൾ റെഡ് ഓക്‌സൈഡിൽ പരിമിതമായ കളർ ഓപ്ഷനുകളെ ഉള്ളൂ. ഇവയിൽ റെഡ് കളറിന്റെ തന്നെ പല നിറങ്ങളെ കിട്ടുള്ളു.
  • Please follow and like us:
    • 153
    • 0