- June 7, 2024
- -
എന്താണ് മിനിമലിസ്റ്റിക്?. മിനിമലിസ്റ്റിക് വീടുകൾക്ക് പ്രചാരമേറുന്നു
കൂടുതലോ കുറവോ അല്ല ആവശ്യത്തിനായിരിക്കണം, നമുക് ഇങ്ങനെ നിർവചിക്കാം മിനിമലിസത്തിനെ. ഓരോ വീടും വ്യത്യസ്ത രീതിയിലായിരിക്കും പണിതുയർത്തിയിട്ടുണ്ടാകുക. അതുകൊണ്ടു തന്നെ മിനിമലിസം എന്ന ആശയത്തിൽ വീടൊരുക്കുമ്പോൾ കൃത്യമായി ഒരു നിർവചനം കൊടുക്കാൻ ബുദ്ധിമുട്ടാണ്.
ഒരു വീട് ഡിസൈൻ ചെയ്യാൻ തുടങ്ങുമ്പോൾ തന്നെ ഏതു ആശയത്തിലൂന്നിയാണ് ഡിസൈൻ ചെയ്യേണ്ടതെന്ന് വീട്ടുകാരുടെ ഇഷ്ട്ടത്തിനനുസരിച്ചു തീരുമാനമെടുക്കാം. വാസ്തു വിദ്യയുടെ ഗുണങ്ങൾ ഉൾപ്പെടുത്തിവേണം ഡിസൈൻ ചെയ്യുവാൻ ഇന്നലെ വീട് മികച്ചതാവുകയുള്ളു. അലങ്കാരങ്ങൾ അർത്ഥവത്തായി വീട്ടിലുള്ളവരുടെ ആവശ്യങ്ങളറിഞ്ഞു പരിമിതപ്പെടുത്താം. വീട്ടിലെ ഓരോ വസ്തുവിന്റെയും പ്രാധാന്യമനുസരിച്ചു ഡിസൈൻ ക്രമീകരിക്കാനാകും.
അനാവശ്യ ഇടങ്ങളും വസ്തുക്കളും ഒഴിവാക്കി ആദ്യമേ ലേഔട്ട് റെഡി ആക്കാം. ഓരോ സ്പേസും വീട്ടുകാർ എങ്ങനെ ഉപയോഗിക്കുന്നു എന്ന് തിരിച്ചറിഞ്ഞു വേണം ഡിസൈൻ നടത്തുവാൻ. വീട് തുറന്നതും വിശാലവുമാക്കാൻ മിനിമലിസം സഹായിക്കും. ലളിതമായ രൂപങ്ങൾ, ഓപ്പൺ ഫ്ലോർ പ്ലാനുകൾ, കുറഞ്ഞ ഇന്റീരിയർ ഭിത്തികൾ, ലളിതമായ സ്റ്റോറേജ് സ്പേസുകൾ,എന്നിവയാബ് ഈ രീതിയുടെ ഹൈലൈറ്റ്. വീടിനുള്ളിലിരുന്നുകൊണ്ഗ് പുറം കാഴ്ചകൾ കാണുവാനുള്ള പകൽ വെളിച്ചത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പ്ലാനുകൾ ഉൾക്കൊള്ളിക്കാം.
വെളിച്ചം നിറഞ്ഞ വിശാലമായ മുറികൾ, സ്ട്രെയിറ്റ് ലൈൻ ഫോർമാറ്റ് ഫർണിച്ചറുകൾ എനിയ്വ സ്ഥലത്തിന്റെ ഉപയോഗത്തിനനുസരിച്ചു അറേഞ്ച് ചെയ്യുന്നു. ആവശ്യകാര്യങ്ങൾക്കു മുൻഗണന നൽകുന്നു എന്നുള്ളതാണ് മിനിമലിസ്റ്റിക് ഡിസൈനിൽ പ്രധാനം. വളരെ കുറച്ചു മെറ്റീരിയലുകൾ, ന്യൂട്രൽ നിറങ്ങൾ, ലളിതമായ ഘടനകൾ എന്നിവ ഉപയോഗിച്ചു ഡിസൈനുകൾ ഒരുക്കാം.
അനാവശ്യ അലങ്കാരങ്ങൾ ഒഴിവാക്കി വിശാലമായ ഇന്റീരിയറുകളും ഭംഗിയും വൃത്തിയുമുള്ള ഡിസൈനുകളും ഉപയോഗിക്കുക. എത്രയും ലളിതമാക്കാൻ സാധിക്കുന്നുവോ അങ്ങനെ ലളിതമായി വേണം ഡിസൈൻ ചെയ്യുവാൻ.
- 148
- 0