New trend in home interior cladding

ഒറിജിലിനെ വെല്ലും ഈ കല്ലുകൾ

പരമ്പരാഗത രീതിയിൽ വെട്ടുകല്ലോ ഇഷ്ടികയോ നിര തെറ്റാതെ അടുക്കി സിമെൻറ് പറക്കാതെ ഇടയിൽ പോയിന്റ് ചെയ്യാൻ പണി അറിയാവുന്ന തൊഴിലാളികൾ തന്നെ വേണം. തെക്കണ്ട എന്ന് വിചാരിക്കുന്ന പല ചുമരുകളും തെക്കേണ്ടി വരുന്ന അവസ്ഥയിലാണ് ഇന്നത്തെ പണിയും പണിക്കരും. അങ്ങനെയാകുമ്പോൾ ചിലവും കൂടുതലാണ്. ഇങ്ങനെയുള്ള സന്ദർഭത്തിലാണ് ക്ലാഡിങ്ങിൻറെ പ്രസക്തി കൂടുന്നത്.

വീടിനകത്തോ പുറത്തോ ഏതെങ്കിലുമൊരു ഭിത്തി ഹൈലൈറ്റ് ചെയ്യാൻ വേണ്ടിയാണു ക്ലാഡിങ്. കുറെ നാളുകൾക്ക് മുൻപ് എല്ലാ വീടുകളിലും ക്ലാഡിങ് ഒരു ട്രെന്ഡായിരുന്നു. സാൻഡ് സ്റ്റോൺ, ഗ്രാനൈറ്റ്, കോട്ട സ്റ്റോൺ, എന്നിങ്ങനെ പ്രകൃതിദത്ത കല്ലുകളായിരുന്നു ക്ലാഡിങ്ങിന് കൂടുതലായി ഉപയോഗിച്ചിരുന്നത്.

എന്നാൽ ട്രോപ്പിക്കൽ വീടുകൾ കൂടുതലായതോടെ ക്ലാഡിങ്ങിനു തിരഞ്ഞെടുക്കുന്ന ഉല്പന്നങ്ങളിലും മാറ്റം വന്നിട്ടുണ്ട്. വെട്ടുകല്ല്, ഇഷ്ടിക, ടെറാക്കോട്ട എന്നിവയാണ് ഇന്ന് വീടുകളുടെ ക്ലാഡിങ്ങിനു കൂടുതലായും ഉപയോഗിച്ചു വരുന്നത്.

വോൾ പേപ്പർ ഒട്ടിക്കുന്നപോലെ ഭിത്തിയുടെ ഭംഗി കൂട്ടുക എന്ന ഉദ്ദേശത്തോടെയാണ് ക്ലാഡിങ്ങും ചെയ്യുന്നത്. ഭിത്തി നിർമ്മിച്ച് തേച്ചതിനു ശേഷം ക്ലാഡിങ്ങിനു ഉപയോഗിക്കുന്ന നാച്ചുറൽ സ്റ്റോണിൻ്റെ പാളി ഓടിക്കുകയാണ് ചെയ്യുന്നത്. ക്ലാഡിങ് ചെയ്യാൻ വെട്ടു കല്ലിന്റെയും ഇഷ്ടികയുടെയും കാണാം കുറഞ്ഞ പാളികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

ക്ലാഡിങ് ചെയ്യാനുള്ള കല്ലിനു കാണാം കൂടിയാൽ അവ ഓടിക്കുമ്പോൾ അടർന്നു വീഴാൻ സാധ്യത കൂടുതലാണ്. അതുപോലെ തന്നെ കാണാം കുറഞ്ഞാലും അത് ബുദ്ധിമുട്ടാണ്. കാരണം കാണാം കുറഞ്ഞാൽ അവ എടുക്കുമ്പോൾ പൊട്ടിപോകാൻ സാധ്യതയുണ്ട്. ഒരു ബോക്സിൽ ആറോ എട്ടോ ഷീറ്റുകളാണ് ഉണ്ടാവുക. ഒരേ നിറമുള്ള കല്ലുകളാകും ഒരു ബോക്സിൽ. വാങ്ങുമ്പോൾ പാക്കറ്റ് തുറന്നു പൊട്ടലോ കേടുപാടുകളോ ഇല്ല എന്ന് ഉറപ്പു വരുത്തി വേണം വാങ്ങിക്കുവാനായിട്ടു.

സിമന്റ് സ്ലറി കൊണ്ടോ പശ ഉപയോഗിച്ചോ ആണ് ഇവ ഒട്ടിക്കുക. നാച്ചുറൽ സ്റ്റോൺ ആയതുകൊണ്ട് സിമന്റ് സ്ലറി ഉപയോഗിക്കുമ്പോൾ പൊങ്ങിയിൻ താഴ്ന്നും വരൻ സത്യത്തെ കൂടുതലാണ്. അതുകൊണ്ട് പാഷ ഉപയോഗിക്കുന്നതാണ് നല്ലതു. വീടിനു പുറത്താണ് ഉപയോഗിക്കുന്നത് എങ്കിലും പശ്ചാത്തന്നെയാണ് നല്ലത്. ഇവ ഭിത്തിയിൽ ഒട്ടിച്ച ഉടൻ കോട്ടൺ വേസ്റ്റ് ഉപയോഗിച്ചു നല്ല പോലെ തുടച്ചു വൃത്തിയാക്കണം. അല്ലെങ്കിൽ അതിന്മേലിരിക്കുന്ന പശ പിന്നീട തെളിഞ്ഞു വരാം. കൂടാതെ രണ്ടു മൂന്നു ദിവസം നല്ലപോലെ നനച്ചു കൊടുക്കുകയും വേണം.

ക്ലാഡിങ്ങിനു ഉപയോഗിക്കുന്ന മറ്റൊരു ഉൽപന്നമാണ് ടെറാക്കോട്ട ടൈലുകൾ. നാടനും ഇറക്കുമതി ചെയ്തതുമായ ടെറാക്കോട്ട ടൈലുകൾ ഇന്ന് വിപണിയിലുണ്ട്. നാടൻ ടൈലുകൾ ചുവപ്പു നിറത്തിൽ മാത്രമേ ലഭ്യമുള്ളൂ. എന്നാൽ ഇറക്കുമതി ചെയ്യുന്നവ ചുവപ്പിന്റെ തന്നെ പല ഷേയ്ഡിലും പല വലുപ്പത്തിലും ലഭ്യമാണ്.

Please follow and like us:
  • 106
  • 0