- June 6, 2024
- -
ഫ്ലാറ്റുകളിൽ ഇനി പാരലൽ കിച്ചൻ
ഫ്ലാറ്റുകൾ പോലെ സ്ഥലം തീരെ കുറഞ്ഞ ഇടങ്ങളിൽ പാരലൽ കിച്ചൻ സെറ്റ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ഇവിടെ രണ്ടു വശങ്ങളിലായി കാബിനെറ്റുകൾ സെറ്റ് ചെയ്തു പാരലൽ കിച്ചൻ ഡിസൈൻ ചെയ്യാം. അതിന്റെ ഒരു വശം പാചകത്തിനായും മറു വശം യൂട്ടിലിറ്റി സ്പേസ് ആയും ഡിസൈൻ ചെയ്യാം. ഇങ്ങനെ ഡിസൈൻ ചെയ്യുന്നത് വഴി പെരുമാറാൻ ബുദ്ധിമുട്ടു തോന്നാത്തവിധം സ്ഥലവും കോർണറുകളുടെ പരമാവതി ഉപയോഗവും ഇരുവശങ്ങളിലെയും സ്റ്റോറേജ് സ്പേസിന്റെ ശരിയായ ഉപയോഗവും ഇവിടെ സാധ്യമാകുന്നു.
കാലം കുറച്ചായി നമുക്കിടയിൽ മോഡുലാർ കിച്ചന് പ്രിയമേറിയിട്ട്. പഴയ രീതിയിലുള്ള അടുക്കളയ്ക്ക് രൂപമാറ്റം വരുത്തി സ്ഥലത്തിനനുസരിച് കൂടുതൽ സ്റ്റോറേജിന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് മോഡുലാർ കിച്ചൻ ഡിസൈൻ ചെയ്യുന്നത്. പല അളവുകളിലെ മോഡലുകൾ പരസ്പരം ബന്ധിപ്പിച്ചു യൂട്ടിലിറ്റി ഏരിയയെ പരമാവധി ഉപയോഗപ്പെടുത്തുന്നു. അങ്ങനെ കൂടുതൽ സ്റ്റോറേജും സൗകര്യവും ലഭിക്കുന്നു.
മോഡുലാർ കിച്ചനുകളെ പല പേരിൽ കാണാം.
-
- “L” ഷേപ്പ് കിച്ചൻ
- “U” ഷേപ്പ് കിച്ചൻ
- “G” ഷേപ്പ് കിച്ചൻ
- പാരലൽ കിച്ചൻ
- ഐലൻഡ് കിച്ചൻ
- സ്ട്രെയ്റ്റ് ലൈൻ കിച്ചൻ
എന്നിങ്ങനെ ഷേപ്പ് അനുസരിച്ചു പല പേരിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതിൽ ഏതു തരാം കിച്ചൻ വേണം എന്നുള്ളത് ആദ്യമേ നമ്മൾ പ്ലാൻ ചെയ്യേണ്ടതാണ്. അതിനനുസരിച്ചാണ് അടുക്കള ഡിസൈൻ ചെയ്യുന്നത്. സ്ഥല പരിമിതി ഉള്ളിടത്താണെങ്കിൽ “L” ഷേപ്പ്, പാരലൽ കിച്ചൻ ഇവയിൽ ഏതേലും സെറ്റ് ചെയ്യാവുന്നതാണ്. അടുക്കളയ്ക്കായി കൂടുതൽ സ്ഥലം പരിഗണയിൽ ഉണ്ടെങ്കിൽ ഐലൻഡ് കിച്ചൻ, “U” ഷേപ്പ് കിച്ചൻ ഇവയിൽ ഏതേലും ഒന്ന് ചെയ്യാവുന്നതാണ്. ഇന്ന് പല വീടുകളിലും ഒന്നിൽ കൂടുതൽ അടുക്കള കാണാനാകും. ഓപ്പൺ കിച്ചൻ, വർക്കിങ് കിച്ചൻ എന്നിങ്ങനെ കാണാം.
ഇന്ന് വീടുകളിലും ഫ്ളാറ്റുകളിലും കൂടുതലായും കണ്ടു വരുന്ന ഒരു ഡിസൈൻ ആണ് ഓപ്പൺ കിച്ചൻ. അടുക്കളയിൽ നിന്നുകൊണ്ട് തന്നെ വീട്ടിലെ എല്ലാ ഭാഗത്തേക്കുമുള്ള നോട്ടം കിട്ടാൻ ഇത് സഹായിക്കുന്നു. ഓപ്പൺ കിച്ചൻ ആകുമ്പോൾ ഡൈനിങ്ങ് ഏരിയ അതിനോട് ചേർന്ന് ഡിസൈൻ ചെയ്യുന്നതാണ് കൂടുതൽ സൗകര്യം.
- 140
- 0