- June 5, 2024
- -
സ്റ്റോൺ ഫ്ലോറിങ്ങിന് കേരളത്തിൽ വൻ ഡിമാൻഡ്
ഫ്ളോറിങ് നന്നായാൽ വീട് നന്നായി എന്നാണ് പറയാറ് അല്ലെ. സാധാരണ നമ്മൾ ടൈൽ,മാർബിൾ, ഗ്രാനൈറ്റ് എന്നിവയെല്ലാം ഉപയോഗിച്ചാണ് ഫ്ളോറിങ് ചെയ്യാറ്. എന്നാൽ ഇന്ന് അതിൽ നിന്നൊക്കെ മാറി സ്റ്റോൺ ഫ്ളോറിങ്, കോൺക്രീറ്റ് ഫ്ളോറിങ് എന്നിവയിലേക്കൊക്കെ പോയിക്കൊണ്ടിരിക്കുകയാണ്. കുറച്ചു റഫ് ആണ് എന്ന് തോന്നിയാലും മാർബിൾ ഫിനിഷിംഗിലേക്കു ഇവയെ കൊണ്ടുവരാൻ സാധിക്കുന്നു എന്നുള്ളതാണ് ഇവയ്ക്കു പ്രിയം കൂടാൻ കാരണം.
കൂടുതൽ കാലം ഈടു നിക്കുന്നവ വേണം തിരഞ്ഞെടുക്കാൻ. ചെലവ് കുറച്ചു വേഗത്തിൽ പൂർത്തിയാക്കാൻ കഴിയുമെന്ന സൗകര്യമാണ് ടൈലുകൾക്കുള്ളത്. ഗ്രാനൈറ്റ് മാർബിൾ എന്നിവ കൂടുതൽ കാലം ഈടുനിൽക്കുന്ന ഫ്ളോറിങ് രീതിയാണ്. എന്നാൽ ഇവയ്ക്കു ചെലവ് കൂടുതലാണ്. എന്നാൽ ഇവയെ പിന്നിലാക്കികൊണ്ടാണ് സ്റ്റോൺ ഫ്ളോറിങ് വിപണിയിൽ കടന്നു വന്നിട്ടുള്ളതു. ഇവ കൂടുതൽ കാലം നിലനിൽക്കുന്നു എന്നുള്ളതും ഇവയുടെ ഒരു ഗുണമാണ്. സ്റ്റോൺ ഫ്ളോറിങ് നമുക്ക് വീടിനകത്തും പുറത്തും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കു എന്നുള്ളതും ഇതിന്റെ പ്രത്യേകതയാണ്.
ഇൻഡോർ ഔട്ഡോർ ഫ്ലോ സുഗമമാക്കാൻ സ്റ്റോൺ ഫ്ളോറിങ് സഹായിക്കുന്നു. വീടിനുള്ളിൽ ഒരേ സ്റ്റോൺ ഉപയോഗിക്കുന്നത് രണ്ടു ഇടങ്ങളെയും ബന്ധിപ്പിക്കുന്നതിനുള്ള മികച്ച ഒരു മാർഗമാണ്. നല്ലൊരു ക്ലാസിക് ലുക്ക് നൽകുവാൻ ഈ സ്റ്റോൺ ഫ്ലോറിങ്ങിനു സാധിക്കും.
കൂടാതെ ച്ചുടു ക്രമീകരിക്കുന്നതിനും സ്റ്റോൺ ഫ്ളോറിങ് സഹായിക്കുന്നു. വീടിനു പുറത്തെ ചൂട് കൂടിയാലും തണുപ്പ് നിലനിർത്താൻ കല്ലിനു കഴിവുണ്ട്. ഇവ വൃത്തിയാക്കാന് യാതൊരുതര ബുദ്ധിമുട്ടും ഇല്ല.
എന്നാൽ മറ്റു ഫ്ളോറിങ് രീതികളെ വച്ച് നോക്കുമ്പോൾ സ്റ്റോൺ ഫ്ലോറിങ്ങിനു ചെലവ് കൂടുതലാണ്. കൂടുതൽ വെള്ളം നനയുന്ന ഭാഗത്തു സ്റ്റോൺ ഫ്ളോറിങ് ചെയ്തു കഴിനൽ അവിടെ എപ്പോളും ഈർപ്പം നിൽക്കുന്നതായി കാണാം. അങ്ങനെ വരുമ്പോൾ അവയിൽ ചവിട്ടി നമ്മൾ തെന്നി വീഴാൻ സാധ്യത കൂടുതലാണ്. അങ്ങനെയുള്ള ഇടങ്ങളിൽ നോൺസ്കിഡ് മാറ്റുകൾ ഉപയോഗിക്കുന്നത് ഉറപ്പുവരുത്തുക.
സ്റ്റോൺ ഫ്ലോർ പോലെത്തന്നെ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്ന ഒന്നാണ് കോൺക്രീറ്റ് ഫ്ളോറിങ്.
റഫ് ഫിനിഷ് വരാതെ ചെലവ് ചുരുക്കി കുറഞ്ഞ സമയത്തിനുള്ളിൽ ചെയ്തെടുക്കാം സാധിക്കും എന്നതാണ് കോൺക്രീറ്റ് ഫ്ലോറിങ്ങിനുള്ള ഒരു ഗുണം. ഗ്രാനൈറ്റ് പോലെ തന്നെ അതെ തിളക്കത്തിലും ഭംഗിയിലും ഇവ ചെയ്തെടുക്കാം.
കിച്ചൻ സ്ലാബുകൾ, കൗഡർ ടോപ് എന്നിവിടങ്ങളിലെല്ലാം ഗ്രാനൈറ്റിന് പകരം കോൺക്രീറ്റ് ഫ്ളോറിങ് ചെയ്യാവുന്നതാണ്. സാധാരണ ടൈലുകളിൽ കാണുന്ന നിറങ്ങളിലെല്ലാം കോൺക്രീറ്റ് ഫ്ലോറിങ്ങിലും ചെയ്യാൻ കഴിയും. ആവശ്യാനുസരണം ബ്ലാക്ക്, റെഡ്, എന്നിങ്ങനെയുള്ള ഓക്സൈഡുകൾ ചേർത്താണ് നിറങ്ങൾ രൂപപ്പെടുത്തുന്നത്. സെമി ഗ്ലോസി, ഫുൾ ഗ്ലോസി, മാറ്റ് ഫിനിഷ് എന്നിങ്ങനെ ആവശ്യാനുസരണം ചെയ്യാവുന്നതാണ്.
- 110
- 0