living room

ഹോം ഇന്റീരിയർ

ട്രെൻഡുകൾ ഓടുന്ന ചക്രം പോലെയാണ്. കറങ്ങിക്കൊണ്ടേയിരിക്കും. ഒരിക്കൽ പഴയതു എന്ന് പറഞ്ഞു തള്ളിക്കളഞ്ഞതൊക്കെ ട്രെൻഡുകളായി പതിയെ തള്ളിക്കേറി വരും. വീടിന്റെ കാര്യത്തിൽ ട്രെൻഡിനെ സ്വാധീനിക്കുന്ന പല ഘടകങ്ങളുണ്ട്.

ലിവിങ് ഏരിയ

1. ഷോകേസ്

വീട്ടുകാരുടെ നേട്ടങ്ങൾ നാട്ടുകാർക്കും ബന്ധുക്കൾക്കുമിടയിൽ പ്രദർശിപ്പിക്കാനുള്ള വഴിയായിരുന്നു ലിവിങ് റൂമിലെ ഷോക്കേസ്. ലിവിങ് റൂമിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഈ ഷോക്കേസിന് സ്ഥാനമില്ല.

2. ഫാൾസ് സിലിങ്

സങ്കീർണ്ണമായ ഡിസൈൻ ഉള്ള ഫാൾസ് സീലിങ്ങിന്റെയും അതിലെ വ്യത്യസ്ത നിറമുള്ള വെളിച്ചത്തിൻറെയും തടവിൽനിന്നും ലിവിങ് റൂമുകൾ രക്ഷപെട്ടുകഴിഞ്ഞു. ഫാൾസ് സീലിങ് ചെയ്യാതെ ലൈറ്റ് ഫിക്സ്ച്ചേർസ് നേരിട്ട് സീലിങ്ങിൽ പിടിപ്പിക്കാൻ കഴിയുന്ന വിധത്തിലുള്ള L E D ലൈറ്റുകൾ ഇപ്പോൾ ലഭിക്കും.

3. T V വോൾ

ഏതെങ്കിലും ഒരു ഭിത്തി മാത്രം ഹൈലൈറ്റ് ചെയ്യുന്ന ട്രെൻഡും ഇപ്പോൾ ഔട്ട് ആയ കഴിഞ്ഞു. ടെക്സ്ചർ പെയിൻറ്, സ്റ്റോൺ ക്ലാഡിങ് ഇവയൊന്നും പുതിയ സ്വീകരണ മുറിയുടെ ഭാഗമല്ല. എന്നാൽ ഭിത്തിക്ക് സിമെൻറ് ഫിനിഷ് അല്ലെങ്കിൽ വോൾ പേപ്പർ ഇഷ്ട്ടപെടുന്നവരുമുണ്ട്.

4. കണ്ടിന്യൂറ്റി പെയിന്റിങ്

ഒരു ചിത്രം മൂന്നോ നാലോ ക്യാൻവാസിൽ പൂർത്തിയാക്കുന്ന ശൈലിയാണ് കണ്ടിന്യൂറ്റി പെയിന്റിങ്. ഒരു വലിയ പെയിന്റിങ് വയ്ക്കുന്നവരുണ്ടെങ്കിലും ഇതിനോട് ആർക്കും ഇപ്പോൾ താല്പര്യമില്ല.

5. ഗ്രീൻ സ്പേസ്

ലിവിങ് റൂമിനോട് ചേർന്ന് ചെറിയൊരു ലൈറ്റ് വെല്ലും ഗ്രീൻ സ്പേസും ആളുകൾ ഇഷ്ട്ടപെടുന്നു. പെബിൾ കോർട്ടിയാർഡിൽ ഒന്നോ രണ്ടോ വലുപ്പമുള്ള ചെടികൾ മതി ഈ ഗ്രീൻ സ്പേസ് സൃഷ്ടിക്കാൻ.

ഡൈനിങ്ങ് ഏരിയ

1. ക്രോക്കറി ഷെൽഫ്

ക്രോക്കറി ഷെൽഫും നീഷുമെല്ലാം ഡൈനിങ്ങ് റൂമിനെ വിട്ടു പിരിഞ്ഞിട്ടു നാൾ കുറച്ചായി. പകരം വിശേഷാവസരങ്ങളിൽ ഡൈനിങ്ങ് ടേബിൾ സെറ്റ് ചെയ്തിടുന്നതാണ് ട്രെൻഡ്.

2. ഭിത്തി

ഡൈനിങ്ങ്, ഫാമിലി ലിവിങ്, അടുക്കള എന്നീ മേഖലകൾ വീട്ടുകാരുടെ മാത്രം ഇടമായി മാറിയതോടെ ഇവയ്ക്കിടയിലെ ഭിത്തികൾക്ക് പ്രസക്തി കുറഞ്ഞു. ഡൈനിങ്ങ് ഏരിയയുടെ തുടർച്ചയെന്നോണം അടുക്കള നിർമ്മിക്കുന്നതാണ് പുതിയ രീതി.

3. ടേബിൾ ടോപ്

മേശപ്പുറത്തെ ഗ്ലാസിന് എല്ലാവരും വിട പറഞ്ഞു കഴിഞ്ഞു. പരിപാലിക്കാനുള്ള പ്രയാസം തന്നെ ഇതിന് കാരണം. തടി, സ്റ്റോൺ ടോപ്പുകൾക്കാണ് പുതിയ വീട് വയ്ക്കുന്നവർക്കിടയിൽ ഡിമാൻഡ്.

4. ഇന്ഫോർമൽ ഡൈനിങ്ങ്

ഡൈനിങ്ങ് ടേബിളിന്റെ ഒരു ഭാഗത്ത് ബെഞ്ചു വേണമെന്നതാണ് ഇപ്പോൾ എല്ലാവര്ക്കും നിർബന്ധം. ഔപചര്യകതകൾ തൊട്ടു തീണ്ടാതെ ഉല്ലസിച്ചിരുന്നു ഫുഡ് കഴിക്കാൻ ഏറ്റവും യോചിച്ച മാർഗമാണ് ബെഞ്ചു.

ബെഡ്‌റൂം

1. ഹൈലൈറ്റിങ് വോൾ

ബെഡ്‌റൂമിൽ ഹെഡ്‍ബോർഡ് വരുന്ന ഭിത്തിക്ക് വേറെ നിറം കൊടുക്കുന്ന പരിപാടി നിർത്തി. കിടപ്പുമുറിയിൽ ശാന്തമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് പുതിയ ട്രെൻഡ്.

2. കോറിഡോർ

കിടപ്പുമുറിയിലേക്ക് കയറുന്നത് ഒരു ഫോയറിലൂടെയോ വരാന്തയിലൂടെയോ ആകണം എന്നതാണ് പുതിയ രീതി. കിടപ്പുമുറികളെല്ലാം വീടിനു പുറകിലേക്ക് സ്ഥാനം മാറിയതും പുതിയ വാർത്തയാണ്. സ്വകാര്യത ഉറപ്പാക്കാനാണ് ഈ മാറ്റം.

kerala home bedroom

3. വിന്ഡോ സൈഡ് സീറ്റ്

ജനലരികിൽ ഇരിക്കാനുള്ള ഇൻബിൽറ്റ് ഇരിപ്പിടങ്ങൾ പുതിയ എല്ലാ വീടുകളുടെയും ഭാഗമാണ്. ഒരാൾക്ക് കിടക്കാനുള്ള നീളവും വീതിയും കരുതുന്നവരാണ് കൂടുതൽ. അതുകൊണ്ടുതന്നെ ഉച്ചയുറക്കത്തിന് യോചിച്ച ഇടമായി ഇത് തിരഞ്ഞെടുക്കുന്നു.

അടുക്കള

1. ബ്രേക്ഫാസ്റ്റ് ടേബിൾ

ഇന്ന് ബ്രേക്ഫാസ്റ്റ് ടേബിൾ അടുക്കളയുടെ അവിഭാജ്യ ഘടകമാണ്. ഓപ്പൺ കിച്ചൺ ആയാലും പ്രത്യേകം മുറിയായി തിരിച്ചാലും ബ്രേക്ഫാസ്റ്റ് ടേബിൾ നിർബന്ധമാണ്.

2. ഹാഫ്‌ ഡോർ

അടുക്കളയിൽ നിന്നും പുറത്തേക്കുള്ള ഡോർ താഴെയും മുകളിലും പ്രത്യേകമായി തുറക്കാവുന്ന വിധത്തിൽ നിർമ്മിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. പകൽ സമയത് താഴത്തെ വാതിൽ മാത്രമായി അടച്ചിട്ടത് ജീവികൾ കേറുമെന്ന പേടിയും വേണ്ട

Please follow and like us:
  • 545
  • 0