- August 22, 2022
- -
കീശ ചോരാതെ അകത്തളം കളറാക്കാം
സോഫ കൃത്യമായി മെയ്ന്റനൻസ് ചെയ്തില്ലെങ്കിൽ മുറിയുടെ ഭംഗി കെടുത്തും. അപ്ഹോൾസ്റ്ററി മാറുന്നത് പുത്തൻ ലുക്ക് കിട്ടാൻ നല്ലതാണ്. ലിനൻ ക്ലോത്തിനുപകരം വെൽവെറ്റ്, സാറ്റിൻ ഫാബ്രിക് പരീക്ഷിക്കാം. ലെതർ മെറ്റീരിയലിലും ഇത്തരത്തിൽ നിറം മാറ്റാൻ സൗകര്യമുണ്ട്. സോഫ കവറും കുഷ്യനും ചെയർബാക്കും ഇന്റീരിയറിൽ ഭംഗി കൂട്ടുന്ന എലമെന്റ് ആണ്. മുറിയുടെ നിറത്തിനു ചേരുന്ന നിറം തന്നെ ഇതിനുവേണ്ടി തിരഞ്ഞെടുക്കാം. സോഫ്റ്റ് ഫർണിഷിങ്ങിന്റെ നിറത്തിനു ചേരുന്ന വാൾ ഡെക്കറുകളും വച്ച് മാച്ചിങ് ലുക്ക് നേടാം.
ഡൈനിങ്ങ് ചെയറുകൾക്കും ഫാബ്രിക് കവർ വാങ്ങാൻ കിട്ടും. ഇത്തരത്തിൽ ഒന്ന് രണ്ടെണ്ണം വാങ്ങി വച്ചാൽ ഇടയ്ക്കിടെ ഡൈനിങ്ങ്ൻറെ ലുക്ക് മാറ്റാം. സോഫ സെറ്റിയുടെ ഷേപ്പ് “L”, “U”, “C” എന്നിങ്ങനെ ഇടക്കിടെ മാറ്റിയിട്ട് ഭംഗിയാക്കാം. പഴയ ഷോകേസ് വൃത്തിയാക്കി സ്ലൈഡിങ്ങ് ഗ്ലാസ് മാറ്റി റാക്കുകൾ ബലപ്പെടുത്തിയാൽ ഉഗ്രൻ ബുക്ക് ഷെൽഫായി മാറ്റവുന്നതാണ്. വോൾ പെയിന്റും കർട്ടനും പേസ്റ്റൽ നിറങ്ങളിൽ തിളങ്ങുമ്പോൾ മാച്ചിങ് കുഷ്യൻ കവറോ, വൈബ്രൻറ് നിറത്തിലുള്ള ലാംപ് ഷേഡോ, ഹെവി ലുക്ക് ഉള്ള വോൾ ഡെക്കർ പീസോ കൂടി ചേർത്തുവച്ചാൽ റിച്ച് ലുക്ക് സ്വന്തമാക്കാം.
ഇന്റീരിയറിലെ ഫോക്കൽ പോയിന്റിൽ ഇഷ്ടമുള്ള ഒരു യൂണീക് പീസ് വയ്ക്കാനാണ് പലർക്കും ഇഷ്ടം. യാത്ര ചെയ്യുമ്പോഴും മറ്റും ഇഷ്ടത്തോടെ വാങ്ങിക്കൊണ്ടുവരുന്ന ഇത്തരം പീസുകൾ ഉള്പ്പെടുത്താൻ മോഹമുള്ളവർ അക്കാര്യം ഇന്റീരിയർ ഡിസൈനറോട് നേരത്തേ പറയണം. നിറത്തിലും പാറ്റേണിലും ശ്രദ്ധിച്ച് ഇന്റീരിയർ ഒരുക്കാൻ അവർക്കാകും.
- 535
- 0