home exterior kerala

വീട് പണിയാൻ ആർക്കിടെക്റ്റർ വേണോ ?

നമ്മുടെ ഇടയിൽ പലർക്കും തെറ്റായ ഒരു ധാരണ ഉണ്ട് വീട് പണിയാൻ ആർക്കിടെക്ടറെ ഏൽപ്പിക്കുമ്പോൾ ഒരുപാട് ചിലവ് വന്നാലോ എന്ന് .സ്ഥലത്തിന് പരമാവധി ഉപയോഗപ്പെടുത്താൻ ആർക്കിടെക്ടിനു സാധിക്കും. ഉപയോഗ്യശൂന്യമായ സ്ഥലം കുറയ്ക്കാനും അവർക്ക് സാധിക്കും. എത്ര ചെറിയ വീട് ആണെങ്കിലും ഒരു ആർക്കിടെക്ടറിനെ കൊണ്ടോ ഡിസൈനറെ കൊണ്ട് ചെയ്യിപ്പിക്കാൻ ശ്രമിക്കുക.

ആർക്കിടെക്ടറെ തെരഞ്ഞെടുക്കും മുന്പായി

ആർക്കിടെക്ടറിനെ തീരുമാനിക്കുന്നതിന് മുന്പായി ആ വ്യക്തി മുൻപ് ചെയ്ത വർക്കിനെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാം അറിയേണ്ടതുണ്ട്.ഏത് തരത്തിലുള്ള വീടുകൾ ആണ് ആ വ്യക്യതി ചെയ്തിരുന്നത് .നിങ്ങളുടെ കൈയിലുള്ള പ്ലാൻ നൽകാതെ നമ്മുടെ കാര്യങ്ങൾ എല്ലാം സംസാരിച്ചു് നമുക്ക് അനുയോജ്യമായ ഒരു പ്ലാൻ ആർക്കിടെക്റ്ററുടെ കയ്യിൽ നിന്നും വാങ്ങുന്നതായിരിക്കും നല്ലത് .ഈ വ്യക്തി നമുക്ക് എന്തെല്ലാം സേവനങ്ങൾ ആണ് ചെയ്തു തരുന്നത് എന്ന് ചോദിച്ചു മനസിലാക്കണം.ആർക്കിടെക്ടറെ കാണാൻ പോവുമ്പോൾ വീട്ടിലെ ഗൃഹനാഥൻ മാത്രമായിരിക്കും പോവുന്നത് എന്നാൽ വീട്ടിലെ സ്ത്രീകളെയും കൊണ്ടുപോകുന്നത് നന്നായിരിക്കും കാരണം കൂടുതൽ ടൈം വീട്ടിൽ ചിലവഴിക്കുന്നത് അവരാണ് അവര്ക് അവരുടേതായ ചില രീതികൾ ഉണ്ടായിരിക്കും അത് ആ വ്യക്തിയുമായി ഷെയർ ചെയ്യുമ്പോൾ പ്ലാനിൽ മാറ്റങ്ങൾ വരുത്താൻ ഉപകാരപ്പെടുന്നതാണ്.കയ്യിലുള്ള ബഡ്ജറ്റിനെക്കുറിച്ചു ആർക്കിടെക്ടറോട് തുറന്നു തന്നെ സംസാരിക്കുക.

കോൺട്രാക്ടറുടെ ആവശ്യം ഉണ്ടോ

വീട്ടിൽ ഉള്ളവരെല്ലാം ജോലിക്ക് പോകുന്നവർ ആണെങ്കിൽ ഒരു കോൺട്രാക്ടറുടെ ആവശ്യം അത്യാവശ്യമാണ് .സ്വയം ചയ്യാം എന്ന് കരുതി ഒരു ധാരണയും ഇല്ലാതെ ഇറങ്ങി പുറപ്പെട്ടാൽ ഒരുപാട് സമയനഷ്ടവും ഒരുപാട് ചെലവും മാത്രം.വീട് പണിക്കുള്ള സാധനസാമഗ്രികൾ എവിടെ കിട്ടോ എന്നോ ഗുണനിലവാരം ഉള്ളത് ആണോ എന്നൊന്നും നമുക്ക് അറിയാൻ സാധിക്കില്ല .തൊഴിലാളികൾ നന്നായി പണി എടുക്കുന്നുണ്ടോ പോലും നമുക്ക് അറിയാൻ സാധിക്കില്ല .ഇതിനൊക്കെയുള്ള പോംവഴിയാണ് ഒരു നല്ല കോൺട്രാക്ടറെ കണ്ടെത്തിവർക്ക് ഏൽപ്പിക്കുന്നത്. അതിനു മുൻപ് കോൺട്രാക്ടർ ഏറ്റെടുത്ത രണ്ടോ മൂന്നോ വർക്കുകൾ പോയി കണേണ്ടത്ആവശ്യമാണ്.കോൺട്രാക്ടറും വീട്ടുകാരനായും തമ്മിലുള്ള ബന്ധം പ്രധാനമാണ് .കോൺട്രാക്ടറെ ഏൽപ്പിക്കുന്നത് വഴി നമ്മുടെ ബഡ്ജറ്റിൽ ഒതുങ്ങുന്നതും നിശ്ചിത സമയത്തിനുള്ളിൽ നാം ആഗ്രഹിച്ച രീതിയിൽ ഉള്ള വീട് പണി പൂർത്തീകരിച്ചു തരുന്നതുമായിരിക്കും.ഏതൊക്കെ മെറ്റീരിയൽ ആണ് ഉപയോഗിക്കേണ്ടത് എന്ന് പ്രത്ത്യേകം കരാറിൽ രേഖപ്പെടുത്തണം

Please follow and like us:
  • 223
  • 0