- July 29, 2022
- -
വീട്ടിലൊരുക്കാം മനോഹരമായ ലൈബ്രറി – ചില പൊടികൈകൾ
പുസ്തകം വായിക്കുന്നതുപോലെതന്നെ പ്രധാനമാണ് അവ ഭംഗിയായി ഒതുക്കി വക്കുകയെന്നതും. വീടൊരുക്കുമ്പോൾ സ്ഥലപരിമിതിക്കനുസരിച്ചുള്ള ഷെല്ഫുകളും ഡിസൈനുകളും വേണം തിരഞ്ഞെടുക്കാൻ. വീട്ടിൽ ലൈബ്രറി ഒരുക്കാനുള്ള ചില പൊടി കൈകൾ നോക്കാം.
ജനൽപ്പടികൾ പുസ്തകഷെല്ഫ്ഒരുക്കാൻ അനുയോജ്യമായ ഒരിടമാണ്. എന്നാൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കില്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അല്ലെങ്കിൽ പുസ്തകം മങ്ങുകയും നിറം മാറുകയും ചെയ്യും. ബെഡ്റൂമിലും സ്റ്റഡി റൂമിലും ബെഞ്ച് ഉണ്ടെങ്കിൽ അവിടെയും നമുക്കൊരു ഷെൽഫ് ഒരുക്കാവുന്നതാണ്. ഇനി ഒരു ഓപ്പൺ വീടാണെങ്കിൽ രണ്ടു ഭാഗങ്ങളെ തമ്മിൽ വേർതിരിക്കാൻ നമുക് പുസ്തക ഷെൽഫ് നിർമ്മിക്കാം.
ടി വി യൂണിറ്റിന്റെ അടി ഭാഗവും സ്റൈർക്കസിന്റെ അടി ഭാഗവും പുസ്തകങ്ങൾ വാക്കാണ് പ്രയോജനപ്പെടുത്താം. പുസ്തകങ്ങൾ പരമാവധി അക്ഷരമാല ക്രമത്തിൽ അടുക്കി വക്കാൻ ശ്രമിക്കുക. സ്ഥിരമായി ഉപയോഗിക്കാത്ത പുസ്തകങ്ങൾ ഷെൽഫിന്റെ മുകളിൽ വയ്ക്കുക. കൂടാതെ നല്ല ഭംഗിയുള്ള നിറമുള്ള ബാസ്കറ്റുകളിലുമായി പുസ്തകങ്ങളെ വേർതിരിച്ചു വയ്ക്കാം. നനവുണ്ടാകാൻ സാധ്യതയുള്ള ചുമരുകൾക്കടുത്തു പുസ്തകങ്ങൾ വയ്ക്കാതെ ശ്രദ്ധിക്കുക. അതുപോലെതന്നെ മരത്തിന്റെ ഷെൽഫ് ആണെങ്കിൽ ചിതൽ വരാതെ ഇടയ്ക്കു ശ്രദ്ധിക്കുകയും വേണം.
- 733
- 0