slab tile living room

സ്ലാബ് ടൈൽ

ഒരടി നീളവും വീതിയുമുള്ള ടൈലിൽ നിന്ന് സ്ളാബ് വലുപ്പമുള്ള ടൈലുകളിലേക്കു വളർന്നു നമ്മുടെ ഫ്ലോറിങ് രംഗം. ഏറ്റവും സൗകര്യപ്രദമായ ഫ്ലോറിങ് ഉൽപന്നമാണ് ടൈൽ എന്നതിൽ തർക്കമൊന്നും ഉണ്ടാകാൻ വഴിയില്ല. ഡിസൈനുകളിലും ഫിനിഷിലും മാത്രമല്ല വലുപ്പത്തിന്റെ കാര്യത്തിലും ടൈലിൽ പുതുമകൾ ഉണ്ടാകുന്നുണ്ട്. ഒരു മീറ്റർ നീളവും വീതിയുമുള്ള ടൈലുകൾ മുതൽ വലുപ്പമുള്ള ടൈലുകൾ ആണ് ഇപ്പോഴത്തെ ട്രെൻഡ്.
എന്തിനാണ് വലിയ ടൈലുകൾ എന്നതിന് വൃത്തിയാക്കൽ എളുപ്പമാക്കാൻ എന്നതാണ് പ്രധാന ഉത്തരം. ജോയിന്റുകൾ കുറഞ്ഞു കാണുമ്പോഴുള്ള ഭംഗിയാണ് മറ്റൊരു പ്രധാന കാര്യം. കൂടുതൽ ഏരിയയുള്ള മാളുകളും കൺവെൻഷൻ സെന്ററുകളും പോലെയുള്ളിടത്തേക്കാണ് സ്ലാബുകൾ കൂടുതൽ ഉപയോഗിക്കുന്നതെങ്കിലും വീടുകളിലും ഇത്തരം ടൈലുകൾ ഇപ്പോൾ ട്രെൻഡായി കൊണ്ടിരിക്കുകയാണ്.
1000 x 1000 mm, 800 x 1600 mm, 1200 x 2400 mm, 1700 x 2400 mm എന്നീ വലുപ്പത്തിലുള്ള ടൈലുകൾ മിക്ക ബ്രാൻഡുകളും വിപണിയിൽ എത്തിക്കുന്നുണ്ട്. 1000 x 3000 mm വലുപ്പമുള്ള ടൈലുകൾ വരെ വിപണിയിലുണ്ട്.
സ്ളാബ് വലുപ്പത്തിലുള്ള ടൈലുകൾ എല്ലാം താരതമ്യേന കാണാം കൂടുതലുള്ളവയാകും. വലുപ്പം കൂടുമ്പോൾ പൊട്ടാനുള്ള സാധ്യത കൂടുതലാണല്ലോ. അത് ഒഴിവാക്കാനാണ് കൂടുതൽ കനം.

വലുതിന് വില കൂടും

വലിയ ടൈലിനു ചതുരാശ്രയടിക്ക് കുറഞ്ഞത് 150 രൂപയോളം വില വരും. ലേബർ കോസ്റ്റും കൂടുതലാണ്. സാധരണ ടൈൽ പതിക്കാൻ ചതുരാശ്രയടിക്ക് 40 രൂപ ചാർജ് ചെയ്യുമ്പോൾ വലിയ ടൈലിനു ചതുരാശ്രയടിക്ക് 100 രൂപയോളം ചാർജ് ചെയ്യുന്നുണ്ട്. മാത്രമല്ല സാധരണ ടൈൽ പതിക്കാൻ ഒരാൾ മതിയെങ്കിൽ വലിയ ടൈൽ പതിക്കാൻ രണ്ടോ മൂന്നോ ആളുകൾ വേണ്ടിവരും. ഇത് ചെലവ് കൂറ്റൻ കാരണമാകുന്നു.

ശ്രദ്ധിക്കേണ്ടവ

ടൈലിന്റെ വലുപ്പം കൂടുന്നതിനനുസരിച് വിരിക്കാൻ മികച്ച തൊഴിലാളികളുടെ സേവനം ഉറപ്പുവരുത്തണം. നിർമ്മാണത്തിൽ ടൈലുകൾക്കു ചെറിയ ചെരിവുകളും വളവുകളും ഉണ്ടാവാം. ടൈൽ വലുതാകുമ്പോൾ ഈ വ്യത്യാസം കൂടുതൽ കണ്ടു വരാം. നല്ല തൊഴിലാളികൾ അല്ല ഇത്തരം ടൈൽ വിരിക്കുന്നതെങ്കിൽ ടൈലിനിടയിൽ എയർ ഗ്യാപ് വരാനും ഭാവിയിൽ ടൈൽ പൊളിവരാനും സാധ്യതയുണ്ട്.
മുറിയുടെ വലുപ്പം അനുസരിച്ചു വേണം ടൈലിന്റെ വലുപ്പം തിരഞ്ഞെടുക്കാൻ. ടൈൽ കട്ട് ചെയ്യുമ്പോൾ വെസ്റ്റേജ് കുറവുള്ള രീതിയിൽ വേണം. വലിയ ടൈലുകൾക്കിടയിൽ ജോയിൻറ് ഇടുന്നതാണ് നല്ലതു. ടൈലിനു സ്വാഭാവികമായുള്ള സങ്കോച-വികാസങ്ങൾ വരുമ്പോൾ ടൈൽ കേടാവാതിരിക്കാനാണ് ഈ വിടവ് കൊടുക്കുന്നത്.
വലിയ ടൈൽ ആണെങ്കിലും സാധാരണ ചെയ്യുന്നപോലെ പരുക്കനിട്ടു ഗ്രൗട്ടോ പശയോ വച്ച് ഒട്ടിക്കാം. കാൽ മുതൽ അര ഇഞ്ചു വരെ കനത്തിൽ പശവച്ചാണ് ഒട്ടിക്കുന്നതു.

Please follow and like us:
  • 468
  • 0