- October 1, 2022
- -
ബാൽക്കണി ഒരുക്കാം
മുകളിലേക്ക് വളരുന്ന നഗരത്തിലെ വീടിന്റെ ബാൽക്കണിയിൽ രാവിലെ ഒരു കപ്പ് ചായയുമായി ആകാശം നോക്കി ഇരിക്കുമ്പോൾ കിട്ടുന്ന ഒരു സുഖം അതൊന്നു വേറെ തന്നെയാ. കളിമൺ പൊട്ടുകളും അതിൽ നിറയെ ഡ്രസീനിയ, ഫിലോഡെൻഡ്രോൺ, ഫേൺസ്. തുടങ്ങിയ ആഴത്തിൽ വേര് പടരാത്ത ചെടികളും നിറച്ചാൽ വർഷം മുഴുവൻ ഇവ നിത്യഹരിതമായി നിൽക്കും.
വെയിൽ വരുന്നയിടങ്ങളിൽ പെറ്റൂണിയ, ബിഗോണിയ, ടേബിൾ റോസ്, ഇവയൊക്കെ ഉപയോഗിച്ച് മുകളിലേക്കും നേരെയും ഹാങ്ങിങ് രീതിയിലും ബാൽക്കണി ഗാർഡൻ ഒരുക്കാം. ഓക്സിജൻ ധാരാളം പുറത്തുവിടുന്ന ഇനം ചെടികൾ തിരഞ്ഞെടുത്താൽ മുറിക്കുളിലെ അന്തരീക്ഷവും പ്രസന്നമാകും. പീസ് ലില്ലി, സ്നാക്സ് പ്ലാൻറ് എന്നിവ. ബാൽക്കണിയുടെ സ്ഥല പരിമിതി, സൂര്യപ്രകാശത്തിന്റെ ലഭ്യത ഇതെല്ലാ കണക്കിലെടുത്തു വേണം ഗാർഡൻ ഒരുക്കാൻ. അമിതമായി ചെടികൾ കുത്തി നിറക്കരുത്. അവിടെ നിൽക്കാനുള്ള സ്ഥലം കൊടുക്കണം.
ബാൽക്കണിയിൽ റോട്ട് അയണിന്റെ സ്റ്റാൻഡ് ഘടിപ്പിച്ചോ വെർട്ടിക്കൽ ഗാർഡനുകൾക്കു ഉപയോഗിക്കുന്ന പോളി പ്രൊപ്പലീൻ ചട്ടികൾ സെറ്റ് ചെയ്തോ പച്ചപ്പിനായി സ്ഥലമൊരുക്കാം. ചെറിയ സ്ഥലങ്ങളിൽ ഹാങ്ങിങ് പ്ലാന്റുകൾ ഉപയോഗിക്കാം. ബാൽക്കണി റെയിലിങ്ങിൽ ഘടിപ്പിക്കാവുന്ന ചട്ടികൾക്കും സ്ഥലം കണ്ടെത്താം. മൾട്ടിവുഡ് സ്റ്റാൻഡുകളിൽ ചെറിയ ടെറാക്കോട്ട ശിൽപങ്ങളും നിലത്തു ഒരു പെബിൾ കോർട്ടും ഒരുക്കുന്നതോടെ വീടിൻറെ പ്രധാന ഫോക്കൽ പോയിന്റായി ബാൽക്കണി ഗാർഡൻ മാറും.
- 752
- 0