Best home entrance design ideas

വീടിന്റെ പ്രവേശന വരാന്ത മനോഹരമാക്കാം

നമ്മുടെ വീടിന്റെ പ്രവേശന കവാടമാണ് ഏതൊരാളെയും ആദ്യം ആകർഷിക്കുന്നത്. ഇവിടം മനോഹരമാക്കുന്നതെങ്ങനെയെന്നു നോക്കാം.

ഡ്രോയർ ഉള്ള മേശ

വാതിലിന്റെ എതിർവശത്തായി ഡ്രോയർ ഉള്ള മേശ വക്കാം. അതിനുമുകളിൽ പെട്ടന്ന് ശ്രദ്ധ ആകർഷിക്കുന്ന അലങ്കാര വസ്തുക്കൾ വയ്ക്കാം. നമ്മൾ പെട്ടന്ന് പുറത്തേക്കു പോകുമ്പോൾ ആവശ്യം വരുന്ന പേന, ബില്ല്, കുട, മാസ്ക്, വാഹനങ്ങളുടെ താക്കോൽ എന്നിവ വലിപ്പിനുള്ളിൽ വയ്ക്കാം. മുറി ഇടുങ്ങിയതാണെങ്കിൽ മേശയുടെ വലിപ്പം അധികമാകാതെ നോക്കണം.

ചിത്രപ്പണികൾ

ഫോട്ടോഗ്രാഫുകൾ, ഛായാചിത്രങ്ങൾ, എന്നിവ ചുമരിൽ തൂക്കാം. ഇവിടം സ്വകാര്യമായി തോന്നുന്നതിനു ഇത് മികച്ച മാർഗമാണ്.

കണ്ണാടി

വീട്ടിലേക്കു കയറി ചെല്ലുന്ന ഇടം ഇടുങ്ങിയതാണെങ്കിൽ ഇവിടെ ഒരു കണ്ണാടി വയ്ക്കുകയാണെങ്കിൽ അവിടം വിശാലമായി തോന്നും. ഇതിനു പുറമെ പുറത്തേക്കു പോകുമ്പോൾ ഒറ്റ നോട്ടത്തിനും ഈ കണ്ണാടി സഹായിക്കും.

ഭിത്തിക്ക് അലങ്കാരപ്പണി

അതിഥികളുടെ ശ്രദ്ധ നേടുന്നതിന് ഭിത്തിയിൽ കടും നിറമുള്ള പെയിന്റ് അടിക്കാം. ഇതു കൂടാതെ അലങ്കാര വസ്തുക്കൾ തുക്കുകയും ചെയ്യാം. വാൾ പേപ്പർ, പെബിൾസ്, മെറ്റാലിക് പെയിന്റ്, ഡിസൈനർ ടൈൽസ് എന്നിവ കൊണ്ട് ഇവിടം അലങ്കരിക്കാം. എന്നാൽ ദിത്തി തിങ്ങി ഞെരുങ്ങാതെ ശ്രദ്ധിക്കണം.

പച്ചപ്പ്‌ കൊണ്ട് നിറക്കാം

ഇൻഡോർ പ്ലാന്റ്സ് കൊണ്ട് ഇവിടം ഭംഗിയാക്കാം. വീട്ടിൽ പച്ചപ്പ്‌ നിറയുന്നതോടെ വീടിന്റെ ലുക്ക് തന്നെ മാറും.

Please follow and like us:
  • 590
  • 0