kids bedroom

കുട്ടികളുടെ കിടപ്പുമുറി ഒരുക്കാം അധികം ചിലവില്ലാതെ

ഇന്ന് ഏറെ പ്രാധാന്യത്തോടെ ഡിസൈൻ ചെയ്യുന്ന ഒന്നാണ് കിഡ്സ് ബെഡ്‌റൂം. കുട്ടികളെ ആകർഷിക്കുന്ന വിധം മനോഹരമായി ഡിസൈൻ ചെയ്തവയായിരിക്കും അവരുടെ കിടപ്പുമുറി.കൂടാതെ അവർക്കു പഠിക്കാനും കളിക്കാനും കിടക്കാനുമുള്ള സൗകര്യം ഭൂരി ഭാഗം എല്ലാ കിഡ്സ് റൂമിലും ഒരുക്കിയിട്ടുണ്ടാകും. രണ്ടു കുട്ടികൾ ഉണ്ടെങ്കിൽ അവർക്ക് രണ്ടാൾക്കുകൂടിയും ഒറ്റ റൂമായിരിക്കും ഒരുക്കിയിട്ടുണ്ടാകുക. ചെലവ് ചുരുക്കി കിഡ്സ് ബെഡ്‌റൂം ഡിസൈൻ ചെയ്യുന്നതിനുള്ള ചില ടിപ്സ് നോക്കാം.

ഫർണിച്ചറുകൾ ഒരുക്കാം ക്രീയേറ്റീവ് ആയി

കുട്ടികൾ വളരുന്നതിനനുസരിച് മാറ്റം വരുത്താവുന്ന തരത്തിലുള്ള ഫർണിച്ചറുകൾ സെറ്റ് ചെയ്യാം. ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ തട്ടുകളായി കട്ടിലുകളായിരിക്കും മിക്കപ്പോഴും നൽകുക. എന്നാൽ വലുതായി കഴിയുമ്പോൾ അവർക്ക് അത് ഇഷ്ട്ടപ്പെട്ടെന്ന് വരില്ല. അതിനാൽ വലിയ ബുദ്ധിമുട്ടുകളില്ലാതെ വേർതിരിക്കാൻ കഴിയുന്ന വിധത്തിലുള്ള കട്ടിലുകൾ തിരഞ്ഞെടുക്കാം. ഇത് ഇൻബിൽറ്റ് അല്ലാതെ പണിയാൻ ശ്രദ്ധിക്കാം.

വില കൂടിയ അലങ്കാരങ്ങൾ ഒഴിവാക്കാം

കുട്ടികൾ വലുതാകുന്നതിനനുസരിച് അവരുടെ ഇഷ്ട്ടങ്ങൾ മാറി മാറി വരും. അതിനാൽ വിലകൂടിയ അലങ്കാരങ്ങൾ വാങ്ങി വയ്ക്കുന്നത് പണം നഷ്ടപ്പെടുത്തും. ചെറിയ കുട്ടികളാണെങ്കിൽ കുട്ടി കഥകളിലെ ഇഷ്ട്ട കഥാപാത്രങ്ങളുടെ ചിത്രങ്ങൾ ഇവിടെ നൽകാം. കൂടാതെ കുടുംബാംഗകങ്ങൾ ഒന്നിച്ചുള്ള ചിത്രങ്ങളും നൽകാം. അവരുടെ കുട്ടികാലത്തെ ചിത്രങ്ങളും ഇവിടെ നൽകാം. അതാകുമ്പോൾ പിന്നീട് മാറ്റേണ്ടതായും വരില്ല.

കുട്ടിത്തം കൊണ്ടുവരാം കിടക്ക വിരിയിലും

കുട്ടികളുടെ കാർട്ടൂൺ കഥാപാത്രങ്ങൾ എന്നിവയുടെ ചിത്രങ്ങലുള്ള ബെഡ്ഷീറ്റും പില്ലോ കവറുകളും കുട്ടികൾക്കായി നൽകാം. അപ്പോൾത്തന്നെ കുട്ടികളുടെ മനസ്സിനിണങ്ങുന്ന ഒരു അന്തരീക്ഷം ആ റൂമിൽ കൊണ്ടുവരാൻ സാധിക്കും.

ലൈറ്റുകൾ കൊണ്ട് അലങ്കരിക്കാം

അധികം ചിലവില്ലാതെ കിഡ്സ് ബെഡ്റൂമിന് രാജകീയ ലുക്ക് നൽകുന്നതിനുള്ള ഒരു ആശയമാണിത്. അവരുടെ റൂമിൽ ചുവരിലും മറ്റുമായി ലൈറ്റുകൾ ക്രമീകരിക്കുന്നത് ചെലവ് കുറവാണ്. അവർ വലുതാകുന്നതിനനുസരിച് അതിൽ മാറ്റം വരുത്താനും സാധിക്കും.

Please follow and like us:
  • 527
  • 0