- April 3, 2023
- -
ഇനി വീടുപണി പൊള്ളും, പെർമിറ്റ് അപേക്ഷകൾ വർധിപ്പിച്ചു
പെര്മിറ്റി അപേക്ഷകൾ വർധിപ്പിച്ചതോടെ സംസ്ഥാനത്തു വീട് നിർമ്മാണത്തിനുള്ള ഫീസിനത്തിൽ വന്നതു പത്തിരട്ടിയിലേറെ വർധന. നിർമ്മാണ വസ്തുക്കൾക്കും മറ്റുള്ളവയ്ക്കും പുറമെ ഉണ്ടാകുന്ന ഫീസ് വർധന വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ കാത്തിരിക്കുന്ന എല്ലാ ആളുകളെയും ബാധിക്കും.
പഞ്ചായത്തുകളിൽ 150 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കാൻ അപേക്ഷ, പെർമിറ്റ് ഫീസുകളുടെ ഇനത്തിൽ 555 രൂപ ചിലവിട്ടിരുന്ന സ്ഥാനത്തു ഇനി 8500 രൂപ മുടക്കണം. നഗരസഭകളിൽ ഒറ്റയടിക്ക് 11500 രൂപയാകും ഇത്. കോര്പറേഷനുകളിൽ 800 രൂപയിൽ നിന്നും 16000 രൂപയാകും.
250 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വീടാണെങ്കിൽ പഞ്ചായത്തുകളിൽ 1780 രൂപയിൽ നിന്നും 26000 രൂപയാണ് നഗരസഭകളിൽ 31000 രൂപയും കോർപറേഷനുകളിൽ 1780 രൂപയിൽ നിന്നും 38500 രൂപയുമായാണ് മാറിയിരിക്കുന്നത്. ഈ മാസം 10 മുതലാണ് ഈ വർധനവ് നടപ്പിലാക്കുന്നത്. അതെ സമയം വർധന നിയമപ്രകാരം നടപ്പാക്കണമെങ്കിൽ പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കെട്ടിട നിർമ്മാണ ചട്ടങ്ങളിലും നിരക്കുകൾ പരിഷ്കരിച്ചു വിജ്ഞാപനം ചെയ്യണം.
നിരക്കുകൾ ഇങ്ങനെ
150 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കാൻ:
പഞ്ചായത്ത്
പഴയനിരക്ക് : അപേക്ഷ ഫീസ് 30 രൂപ + പെർമിറ്റ് ഫീസ് 1050 (50 % ഇളവ് ബാധകമാകുമ്പോൾ) അപേക്ഷകൻ ആകെ അടയ്ക്കേണ്ടി വരുന്നത് 555 രൂപ.
പുതിയ നിരക്ക് : അപേക്ഷ ഫീസ് 1000 രൂപ + പെർമിറ്റ് ഫീസ് 7500 = ആകെ തുക 8500 രൂപ
മുനിസിപ്പാലിറ്റി
പഴയ നിരക്ക് : അപേക്ഷ ഫീസ് 30 രൂപ + പെർമിറ്റ് ഫീസ് 1050 (50 % ഇളവ് ബാധകമാകുമ്പോൾ) അപേക്ഷകൻ ആകെ അടയ്ക്കേണ്ടി വരുന്നത് 555 രൂപ.
പുതിയ നിരക്ക് : അപേക്ഷ ഫീസ് 1000 രൂപ + പെർമിറ്റ് ഫീസ് 10,500 = ആകെ തുക 11,500 രൂപ
കോർപറേഷൻ
പഴയ നിരക്ക് : അപേക്ഷ ഫീസ് 50 രൂപ + പെർമിറ്റ് ഫീസ് 1500 (50 % ഇളവ് ബാധകമാകുമ്പോൾ) അപേക്ഷകൻ ആകെ അടയ്ക്കേണ്ടി വരുന്നത് 800 രൂപ.
പുതിയ നിരക്ക് : അപേക്ഷ ഫീസ് 1000 രൂപ + പെർമിറ്റ് ഫീസ് 15000 = ആകെ തുക 16,000 രൂപ
250 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള വീട് നിർമ്മിക്കാൻ:
പഞ്ചായത്ത്
പഴയനിരക്ക് : അപേക്ഷ ഫീസ് 30 രൂപ + പെർമിറ്റ് ഫീസ് 1750 രൂപ അപേക്ഷകൻ ആകെ അടയ്ക്കേണ്ടി വരുന്നത് 1780 രൂപ.
പുതിയ നിരക്ക് : അപേക്ഷ ഫീസ് 1000 രൂപ + പെർമിറ്റ് ഫീസ് 25000 രൂപ = ആകെ തുക 26000 രൂപ
മുനിസിപ്പാലിറ്റി
പഴയ നിരക്ക് : അപേക്ഷ ഫീസ് 30 രൂപ + പെർമിറ്റ് ഫീസ് 1750 രൂപ അപേക്ഷകൻ ആകെ അടയ്ക്കേണ്ടി വരുന്നത് 1780 രൂപ.
പുതിയ നിരക്ക് : അപേക്ഷ ഫീസ് 1000 രൂപ + പെർമിറ്റ് ഫീസ് 30000 രൂപ = ആകെ തുക 31000 രൂപ
കോർപറേഷൻ
പഴയ നിരക്ക് : അപേക്ഷ ഫീസ് 50 രൂപ + പെർമിറ്റ് ഫീസ് 2500 അപേക്ഷകൻ ആകെ അടയ്ക്കേണ്ടി വരുന്നത് 2550 രൂപ.
പുതിയ നിരക്ക് : അപേക്ഷ ഫീസ് 1000 രൂപ + പെർമിറ്റ് ഫീസ് 37500 രൂപ = ആകെ തുക 38500 രൂപ .
- 690
- 0