bathroom designs in kerala

പുതിയ വീട്ടിൽ ശുചിമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കാം ഈ കാര്യങ്ങൾ…

ഇന്ന് കിടപ്പു മുറിയുടെ അത്ര തന്നെ പ്രാധാന്യം ശുചിമുറികൾക്കും കൊടുക്കുന്നവരാണ് എല്ലാവരും. അതുകൊണ്ട് തന്നെ പണ്ട് ശുചിമുറി വീടിന്റെ പിൻവശത്തു കൊടുത്തിരുന്ന സ്ഥാനം ഇന്ന് കിടപ്പുമുറിക്കോപ്പയിട്ടുണ്ട്.
നമ്മുടെ വീടിന്റെ ശുചിമുറി ഒരുക്കുമ്പോൾ അത്യവശ്യം എന്തെല്ലാം ശ്രെദ്ധിക്കാമെന്നു നോക്കാം.

ശുചിമുറിയുടെ വലുപ്പം ഏറ്റവും കുറഞ്ഞത് 8 x 5 ചതുരശ്രഅടിയെങ്കിലും വേണം. എപ്പോഴും ബാത്റൂമിനു ഡ്രൈ ഏരിയ / വെറ്റ് ഏരിയ എന്നിങ്ങനെ വേർതിരിക്കുന്നതാണ് നല്ലതു. ഗ്ലാസ് ഇട്ടു പാർട്ടീഷൻ കൊടുക്കാൻ
പറ്റിയില്ലെങ്കിലും കർട്ടൺ ഇട്ടു പാർട്ടീഷൻ കൊടുത്താലും മതിയാകും.

kerala bathroom designs, bathroom interior, kerala house bathrooms

ശൂചിമുറിയുടെ സ്ഥാനം കിടപ്പുമുറിയോടു ചേർന്നോ അല്ലാതെയോ കൊടുക്കാം. പുറം ഭിത്തിയോട് ചേർന്ന് ശുചിമുറി പണിയുകയാണെങ്കിൽ പ്ലംബിങ്ങിനു എളുപ്പമായിരിക്കും. ചെറിയ ബാത്‌റൂമിൽ വലിപ്പമുള്ള ടൈൽ ഉപയോഗിക്കുന്നതാണ് വലിപ്പം കൂടുതൽ തോന്നിക്കാൻ നല്ലത്.

കൂടാതെ ബാത്‌റൂമിൽ ചെറിയ പ്ലാന്റ്സ് വക്കുന്നത് ഫ്രഷ്‌നെസ്സ് ഫീൽ ചെയ്യാനും നല്ലതാണു. ബാത്‌റൂമിൽ ടവലും സോപ്പും വാക്കാൻ സ്റ്റോറേജ് സ്പേസ് കൊടുക്കുന്നതും നല്ലതാണ്.

Please follow and like us:
  • 1042
  • 0