എങ്ങനെ ഒരു ഇൻഡോർ ഗാർഡൻ നമ്മുടെ വീട്ടിൽ ഒരുക്കാം

എങ്ങനെ ചെടി വക്കും

വീട്ടിൽ കോർട്ടിയാർഡ് ഇല്ല ചെടി വാക്കാനായിട് അപ്പോൾ പനി ഇവിടെ വക്കും ചെടി എന്നാണോ ആലോചിക്കുന്നത്. വീടിന്റെ പടി തൊട്ടു അടുക്കള വരെ നമുക്ക് ചെടികളെ സ്വാഗതം ചെയ്യാം. എന്നാൽ എവിടെയും ഏതു ചെടിയും വാക്കാമെന്നു വിചാരിക്കരുത്. മുറിയിലെ സൂര്യപ്രകാശത്തിന്റെ ലഭ്യത, മുറിയുടെ വലുപ്പം, അകത്തളം ക്രമീകരിച്ചിരിക്കുന്ന വിധം ഇവയെല്ലാം കണക്കിലെടുത്തു വേണം ചെടികൾ തിരഞ്ഞെടുക്കാൻ.
ചട്ടികൾ വാക്കാണ് സൗകര്യമുള്ളിടത്തു ചട്ടിയിലോ അല്ലാത്തിടത് മണി പ്ലാന്റ് പോലുള്ള ചെടികൾ കുപ്പിയിലുമാക്കി വയ്ക്കാവുന്നതാണ്. മണി പ്ലാന്റിന് സൂര്യപ്രകാശം അധികം വേണ്ട.

ചെടിയുടെ വലുപ്പം നോക്കണം

മുറിയുടെ വലുപ്പത്തില് ആനുപാതികമാകണം ചെടിയുടെ വലുപ്പവും. ലിവിങ് റൂം ഡൈനിങ്ങ് റൂം വലിയ കോർട്ടിയാർഡ് എന്നിവിടങ്ങളിൽ വലിയ ചെടികൾ വയ്ക്കാം. അടുക്കള ബാത്‌റൂം ബെഡ്‌റൂം എന്നിവിടങ്ങളിൽ വളരെ ഒതുക്കമുള്ള ചെടികൾ വെക്കുന്നതാണ് നല്ലതു. വായു ശുദ്ധീകരിക്കുന്ന ചെടികൾ നോക്കി വാങ്ങുന്നതാണ് അകത്തു വയ്ക്കാൻ നല്ലത്. ഡബിൾ ഹൈറ് ഉള്ള കോർട്ടിയാർഡിൽ ഉയരം വയ്ക്കുന്ന ചെടികൾ നാടാം എന്നിട് അതിനു ചുറ്റും ചെറിയ ചെടികൾ വച്ച് കൊടുക്കുന്നത് ഭംഗിയായിരിക്കും.

ചട്ടിയുടെ പ്രാധാന്യം.

ചട്ടിയുടെ വലുപ്പവും നിറവും ആകൃതിയും എല്ലാം ഒരു ചെടി നടുമ്പോൾ പ്രധാനമാണ്. ചെടിയുടെ ഭംഗി കുറഞ്ഞാലും ചട്ടിയുടെ ഭംഗിയിൽ ഇവ മികച്ചതായി നിന്നുകൊള്ളും. സെറാമിക് ചട്ടികളോ അല്ലെങ്കിൽ പ്ലാസ്റ്റിക് ചട്ടികളോ ആണ് അകത്തളത്തിലേക്കു യോചിച്ചത്. കോർട്ടിയാർഡിലേക്കു ടെറാകോട്ടയും നല്ലതാണ്.
indoorplanterbox

സിറ്റ് ഔട്ട് ഗാർഡൻ

സിറ്റ് ഔട്ടിലേക്കു യോചിക്കുക സെമി ഷെയിഡിൽ വളരുന്നതും അധികം സൂര്യപ്രകാശം വേണ്ടാത്തതുമായ ചെടികളാണ്. സിറ്റ് ഔട്ടിൽ ചെടികൾ വയ്ക്കുമ്പോൾ സഞ്ചാരത്തെ ബാധിച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തണം.
ഇവിടെ വയ്ക്കുന്ന ചെടികളും പല ഉയരത്തിൽ ക്രമീകരിക്കാം. തട്ട് തട്ടായുള്ള സ്റ്റാണ്ടുകളും ഇവിടെ വയ്ക്കാവുന്നതാണ്.

വെർട്ടിക്കൽ ഗാർഡൻ

ചുമരില് പകരം മുറികളെ തമ്മിൽ വേര്തിറ്റിക്കാനും നമുക്ക് വെർട്ടിക്കൽ ഗാർഡനെ കൊണ്ട് സാധിക്കും. വൃത്തിയായി പരിചരിക്കാൻ കഴിയുമെങ്കിൽ മാത്രം വെർട്ടിക്കൽ ഗാർഡനെ അകത്തളത്തിലേക്കു സ്വീകരിച്ചാൽ മതി.
vertical garden

Please follow and like us:
  • 800
  • 0