home terrace ideas

അധികം ചിലവില്ലാതെ വീടിന്റെ ടെറസ്സ് അലങ്കരിക്കാം

ഇന്ന് വീട് പണിയുമ്പോൾ ടെറസ്സിൽ കുറച്ചു സ്ഥലം ഒഴിച്ചിടാറുണ്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഒന്നിച്ചു കൂടാനും ചെറിയ പാർട്ടികൾ നടത്താനുമുള്ള സ്ഥലം എന്ന രീതിയിലാണ് ഓപ്പൺ ടെറസ്സ് ക്രമീകരിക്കുന്നത്. അധികം ചിലവില്ലാതെ ഓപ്പൺ ടെറസ്സ് ഭംഗിയായി അലങ്കരിക്കുന്നതിനുള്ള ചില പൊടികൈകൾ നോക്കാം.

ടെറസ്സിന്റെ അലങ്കാരത്തിന് ആദ്യം നിശ്ചയിക്കേണ്ടത് ഒരു തീം ആണ്. സന്തോഷവും സമാധാനവും നിറഞ്ഞ, ഒരു പൂന്തോട്ടത്തിനു സമാനമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കേണ്ടത്. പൂ ചെടികൾ കൊണ്ടും ഇല ചെടികൾ കൊണ്ടും ഇവിടെ ഭംഗിയാക്കാം. തീം സെറ്റ് ചെയ്യുമ്പോൾ ലളിതമായിരിക്കാൻ ശ്രദ്ധിക്കണം.

വിശ്രമിക്കാൻ ഒരിടം

കുടുംബാംഗങ്ങൾക്ക് സമയം ചിലവഴിക്കാൻ ഇവിടെ ഉപയോഗപ്പെടുത്താം. ഇതിനായി ഇവിടെ കുറച്ചു കസേരയും കോഫി ടേബിളും ഇവ സെറ്റ് ചെയ്യാം. ഫർണിച്ചറുകൾ തിരഞ്ഞെടുക്കുമ്പോൾ കാലാവസ്ഥയെ കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

പ്രാദേശിക ഉൽപ്പന്നങ്ങൾ ഉപയോഗിക്കാം

പ്രാദേശികമായി ലഭ്യമായ ഉൽപ്പന്നങ്ങൾ അലങ്കാരത്തിനായി ഉപയോഗിക്കാം. ഇത് ചെലവ് ചുരുക്കാൻ സഹായിക്കും. കൂടുതൽ കാലം കേടുവരാത്തതും എളുപ്പത്തിൽ വൃത്തിയാക്കൻ കഴിയുന്നതുമായ ഉത്പന്നങ്ങൾ വേണ തിരഞ്ഞെടുക്കാൻ.

പ്രകൃതിയോട് ഇണങ്ങി നിൽക്കാം

നിറയെ ചെടികൾ കൊണ്ട് ഇവിടെ അലങ്കരിക്കാം. ചെറിയൊരു വാട്ടർ ഫൗണ്ടേഷനും നൽകാവുന്നതാണ്. ഒരു കിളിക്കൂടും ഇവിടെ സെറ്റ് ചെയ്യാവുന്നതാണ്. കൂടു വയ്ക്കുമ്പൾ അത് മഴയത്തു നനയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

Please follow and like us:
  • 546
  • 0