kerala home interior design

ഇന്റീരിയറിൽ ഹീറോ Grey കളർ

കറുപ്പും വെളുപ്പും സംയോജിപ്പിച്ചു ഉണ്ടാക്കുന്ന നിറമാണ് ഗ്രേ. കറുപ്പിനും വെളുപ്പിനുമിടയിൽ ഗ്രേയുടെ 500ലധികം ഷേഡുകൾ ഉണ്ട്. ഗ്രേ ഒരു ന്യൂട്രൽ നിറമാണ്. ഈ നിറത്തിന്റെ സാന്നിധ്യം സജീവമായി ഉണ്ടെങ്കിലും പെട്ടന്ന്  ശ്രദ്ധയാകര്ഷിക്കുന്നില്ല. എന്നാൽ ഗ്രേയോടൊപ്പം വരുന്ന നിറങ്ങളെ പെട്ടന്ന് ആകർഷിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ബാക്ക്ഗ്രൗണ്ട് കളർ ആയി കൊടുക്കാൻ പറ്റിയ ഒരു നിറമാണ് ഗ്രേ. കന്റെംപ്രറി, മോഡേൺ,കൊളോണിയൽ, വീടുകളിലാണ് ഈ നിറം കൂടുതൽ ഉപയോഗിക്കുക. എന്നാൽ ട്രഡീഷണൽ, ക്ലാസിക്, വിന്റേജ്തുടങ്ങിയ വീടുകളിലും യോജിച്ച നിറമാണ് ഗ്രേ. മോഡേൺ ആയി ഒരുക്കിയ വീട്ടിലെ ഒരു ഭാഗം ഭാവിയിൽ ട്രഡീഷണൽ ആക്കണമെങ്കിൽ ഗ്രേ നിറമുള്ള ഭാഗം ഉപേഷിക്കേണ്ടതില്ല. ഏറെ സന്തോഷം തരുന്ന ഒരു നിറമാല ഗ്രേ. അതുകൊണ്ടുതന്നെ അത് കൃത്യമായ അളവിൽ ഉപയോഗിക്കുക തന്നെ വേണം. ഒരു മുറി മുഴുവനായി ഗ്രേ കളർ കൊടുത്താൽ മനസ്സിൽ സന്തോഷം കുറയ്ക്കും. എന്നാൽ അത് ശരിയായ സ്ഥാനത്തും അളവിലുമാണ് നൽകുന്നതെങ്കിൽ മനസിനെ ശാന്തമാക്കാനും ഈ കളറിനു സാധിക്കും.

ഫർണിച്ചർ

സോഫ അപ്ഹോൾസ്റ്ററി എന്നിവ ചാര നിറത്തിൽ കൊടുക്കുന്നത് എല്ലാ കാലത്തും ട്രെൻഡാണ്. ഗ്രേ കളർ സോഫ എല്ലാ മോഡൽ വീടുകൾക്കും ചേരുന്നതാണ്. ചാര നിറത്തിലുള്ള സോഫ തിരഞ്ഞെടുക്കുമ്പോൾ കുഷ്യന്റെ സ്റ്റൈൽ മാറ്റി ഇന്റീരിയർ ശൈലിയിൽ വ്യത്യാസം വരുത്താം. സിൽക്ക്, കസവ് തുണികൾകൊണ്ടോ ട്രഡീഷണൽ ശൈലിയിലേക്കും ജ്യോമെട്രിക്, പെയിന്റ്, സെൽഫ് പ്രിന്റുകൾകൊണ്ടോ മോഡേൺ ഡിസൈനിലേക്കും,ഫ്ലോറൽ പ്രിന്റുകളിലൂടെ വിന്റേജ് ശൈലിയിലേക്കും അകത്തളത്തെ മാറ്റം.

ഭിത്തിക്ക് ഗ്രേ കളർ കൊടുക്കാൻ മിക്കവരും ഇഷ്ട്ടപ്പെടാറുണ്ട്. അതുകൊണ്ടു കാർട്ടനും കൂടി ആ കളർ കൊടുക്കാൻ ആരും തുണിയാറില്ല. എന്നാൽ ഗ്രേ കളർ കാർട്ടനു യോചിച്ച കളർ തന്നെയാണ്. വലിയ ജനാലകൾ വലിയ മുറികൾ എന്നിവിടത്തെല്ലാം ഗ്രേ ഷേഡ് കർട്ടൻ കൊടുക്കുന്നത് നന്നാകും. എന്നാൽ ഇടുങ്ങിയ മുറി അധികം വെളിച്ചം ഇല്ലാത്ത മുറി എന്നിവിടങ്ങളിൽ ഗ്രേ കളർ കർട്ടൻ ഒഴിവാക്കാം.

അടുക്കള

പൊടിയായാൽ പെട്ടന്ന് ശ്രദ്ധിക്കപ്പെട്ടില്ല എന്നതിനാൽ അടുക്കളയുടെ ഫ്ലോറിനും കബോർഡുകൾക്കും ഗ്രേ കളർ കൊടുക്കാറുണ്ട്. കബോർഡുകളിൽ ഗ്രേ കളറിനോടൊപ്പം സീ ഗ്രീൻ, മഞ്ഞ, ചുവപ്പ് എന്നീ നിറങ്ങൾ ഒരുമിച്ച് ഉപയോഗിച്ചു അടുക്കളയെ കൂടുതൽ മനോഹരമാക്കാം.

grey kitchen

മനോഹരമായ ഭിത്തി

പെയിന്റ്, ടെക്സ്ചർ ഡിസൈൻ, വോൾപേപ്പർ, ക്ലാഡിങ് എന്നിവയിലൂടെ മുറിക്ക് നിറം നൽകാം. ഭിത്തിയിൽ വെള്ള നിറം നൽകിയാൽ കുറച്ചു നാൾ കഴിഞ്ഞാൽ ഈ നിറത്തിനു ചെറിയൊരു മങ്ങൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ പ്രശ്നങ്ങളുടെ പരിഹാരം എന്നോണം മിക്കവരും വെള്ളയോട് ചേർന്ന ഗ്രേ കളർ തിരഞ്ഞെടുക്കുന്നത്.

സ്റ്റോൺ ക്ലാഡിങ്ങിലൂടെയാണ് വീടിനകത്തും പുറത്തും പലപ്പോഴും ചാരനിരത്തിന്റെ സാന്നിധ്യം ഉണ്ടാകുന്നത്. തൂണുകളിലും ഭിത്തികളിലും സ്റ്റോൺ ക്ലാഡിങ് ചെയ്യുമ്പോൾ അതോടു ചേർന്ന ഭിത്തികൾക്ക് വെള്ളയോ മറ്റേതെങ്കിലും  ഇളം നിറമോ നൽകാം.

കോൺക്രീറ്റ് സീലിങ്

സീലിംഗ് തേച്ചു പെയിന്റ് അടിക്കുന്നത് പാഴ്‌വേലയാണ് എന്നതാണ് മോഡേൺ, ട്രോപ്പിക്കൽ വീടുകളിലെ ചിന്ത.  സിമെന്റിന്റെ നിറവും ഫിനിഷും നിലനിർത്തുന്നത് ട്രെൻഡ് മാത്രമല്ല. ചെലവ് കുറക്കലുംകൂടിയാണ്. വാർക്കാനുള്ള മെറ്റൽ ഷീറ്റിനു മുകളിൽ ടാർപ്പായ വിരിച്ചു ഡിസൈൻ ഇല്ലാതേയോ മറ്റേതെങ്കിലും ടെക്സ്ചർ നൽകുകയോ ആകാം. സീലിങ്ങിൽ സിമന്റ് ഫിനിഷിങ് വരുമ്പോൾ അകത്തെ വെളിച്ചത്തെ ബാധിക്കാതെ രീതിയിൽ വേണം മറ്റെല്ലാം ക്രമീകരിക്കാൻ. വലിയ ജനാലകൾ കൊടുത്തു വെളിച്ചത്തിൻറെ പ്രശ്നം പരിഹരിക്കാം.

ഫ്ലോറിങ്

ഇപ്പോൾ ഫ്ലോറിങ്ങിൽ ഗ്രേ കളർ ഉപയോഗിക്കുന്നത് ഒരു ട്രെൻഡാണ്. നാച്ചുറൽ സ്റ്റോണുകളായ കടപ്പ, കോട്ട, കോബിൾ സ്റ്റോൺ എന്നിവയെല്ലാം ചാരനിരത്തിലുള്ളതാണ്. ഇന്ന് ഗ്ഗ്രാനൈറ്റും മാര്ബിളും ടൈലും ഗ്രേ കളറിൽ ലഭ്യമാണ്. പ്രകാശം പ്രതിഫലിപ്പിക്കുമെങ്കിലും അഴുക്കു എടുത്തു കാണിക്കില്ല ക്ലാസ്സി ലുക്ക് കിട്ടുകയും ചെയ്യും.

കൂടുതൽ സാധനങ്ങൾ കത്തളത്തിൽ വയ്ക്കുന്ന ശീലം ഇപ്പോൾ ഇല്ലാത്തതുകൊണ്ട് ഗ്രേ കളർ കൊടുക്കുമ്പോൾ ഒരു ബ്രേക്ക് നല്കാൻ ഇടയ്ക്കു  ഡിസൈനർ ടൈലോ കാർപെറ്റ വിരിക്കാറുണ്ട്.

ശരിയായി പ്രയോഗിച്ചാൽ അകത്തളത്തിനു പ്രൗഢിയും ഗാംഭീര്യവും അഴകും പകരുന്ന നിറമാണ് ഗ്രേ.

Please follow and like us:
  • 701
  • 0