landscape kerala homes

പേൾ ഗ്രാസ്സ്

പരിചരണം കുറഞ്ഞ പുൽത്തകിടി ഒരുക്കാൻ ഉപയോഗിക്കാം പേൾ ഗ്രാസ്സ്.
ലാൻഡ്സ്കേപ്പിന്റെ ഭംഗി എന്ന് പറയുന്നത് വെട്ടിനിർത്തുന്ന പുൽത്തകിടി തന്നെയാണ്. ഇന്ന് പരിചരണം എത്രമാത്രം കുറയുന്നുവോ അത്ര മാത്രം ഡിമാൻഡ് കൂടും. മെക്സിക്കൻ ഗ്രസ്സിനു വളരെയധികം പരിചരണം വേണ്ടതിനാൽ ഇപ്പോൾ അതിനുള്ള ഡിമാൻഡ് കുറഞ്ഞു വരുകയാണ്.

തായ്‌ലൻഡ്, സിംഗപ്പൂർ പേൾ ഗ്രാസ്സ്

ട്രോപ്പിക്കൽ കാലാവസ്ഥയോട് യോജിച്ച പരിചരണം കുറഞ്ഞ പുല്ലാണ് പേൾ ഗ്രാസ്സ്. രണ്ട് ഇനം പേൾ ഗ്രാസ്സ് നമ്മുടെ നാട്ടിൽ ലഭ്യമാണ്. സിഗപ്പൂർ പേൾ ഗ്രാസും തായ്ലാൻഡ് പേൾ ഗ്രാസും. തായ്‌ലൻഡ് ഗ്രസ്സിന്റെ വേരിഗേറ്റഡ് ഇനവും ഇന്ന് ലഭിയ്ക്കും. ഇലകളിൽ പച്ച നിറത്തിനോടൊപ്പം വെള്ള നിറവും കൂടിച്ചേർന്നതാണ് വേരിഗേറ്റഡ്.

വെള്ളവും വെളിച്ചവും വേണ്ട

ബഫ്ഫല്ലോ ഗ്രാസ്സിന്റെ ഇനത്തിൽപെട്ട ചെടിയാണ് പേൾ ഗ്രാസ്സ്. ഒരുതരത്തില്പറഞ്ഞാൽ ബഫല്ലോ ഗ്രാസ്സിന്റെ മിനിയേച്ചർ. എന്നാൽ ബഫല്ലോ ഗ്രസ്സിനേക്കാളും പരിചരണം കുറവുമതി പേൾ ഗ്രസ്സിനു. ബഫല്ലോ ഗ്രസ്സിനേക്കാൾ ചെറിയ ഇലകൾ ആയതിനാൽ നാലോ അഞ്ചോ മാസം കഴിയുമ്പോൾ വെട്ടിയാൽ മതിയാകും. ഇലകൾ മുകളിലേക്ക് വളരാതെ മണ്ണിനോട് പട്ടിപിടിച്ചാണ് ഇവ വളരുന്നത്. സിംഗപ്പൂർ പേൾ ഗ്രസ്സിനേക്കാൾ വലുപ്പം കുറവാണ് തായ്‌ലൻഡ് പേൾ ഗ്രാസ്സിന്റെ ഇലകൾക്ക്. ആയതുകൊണ്ട് വെട്ടുകയേ വേണ്ട.

സിഗപ്പൂർ പേൾ ഗ്രാസ്സ് വെയിലിലും തണലിലും നല്ല പോലെ വളരും. അതുകൊണ്ടുതന്നെ വലിയമരങ്ങൾ ഉള്ള ഗാർഡനിലേക്കും ഇത് അനുയോജ്യമാണ്. കീടബാധകളൊന്നും കാര്യമായി വരില്ല. മാത്രമല്ല വെയിൽ കൊള്ളുന്ന ഭാഗം രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ നനച്ചാൽ മതിയാകും. എന്നാൽ വെള്ളം കെട്ടിനിൽക്കാൻ അനുവധിക്കരുത്.

നമുക്ക് സ്വന്തമായി നടാം

പേൾ ഗ്രാസ്സ് നടാനായി മറ്റൊരാളുടെ സഹായം ഇല്ലാതെ നമുക്കുക സ്വന്തമായി നടാനായി സാധിക്കും. എന്നാൽ നടുമ്പോൾ കുറച്ചു കാര്യങ്ങളൊക്കെ ഒന്ന് ശ്രദ്ധിച്ചാൽ മതി. ചാകിച്ചോറും കമ്പോസ്റ്റും ചേർത്തമണ്ണിൽ രണ്ട് മുതൽ അഞ്ചു ഇഞ്ചു വരെ വിടവിട്ട് തൈകൾ നടാം. നടാനുള്ള മിശ്രിതത്തിൽ ചാണകം ചേർത്താൽ കലയുടെ ശല്യം ഉണ്ടാകാം. മണ്ണ് നന്നായി ഇളക്കിയ ശേഷം നട്ടാൽ പുല്ല് പെട്ടന്ന് വ്യാപിക്കും. നാട്ടു കഴിന് രണ്ടു മാസം കഴിഞ്ഞു ചകിരി ചോറ് ഇട്ടുകൊടുത്താൽ നന്നായി വളരും.
ചിലയിടങ്ങളിൽ ചിതൽ ശല്യം കാണാറുണ്ട് അതുകൊണ്ട് ചെടി നടുന്നതിനു മുൻപ് മണ്ണിൽ ചിതലിനെ നശിപ്പിക്കുന്ന ട്രീറ്റ്മെൻറ് ചെയ്യുന്നത് നല്ലതാണ്.
അധികം വെള്ളം കെട്ടിനിന്നാൽ പുല്ലിനിടയിൽ പായൽ വരും. കുമ്മായം ഇട്ടു ഈ പ്രശനം പരിഹരിക്കാം.

Please follow and like us:
  • 714
  • 0