2 bedroom low cost house

വീട് പണിയാൻ ചെയ്യുമ്പോൾ ഉറപ്പായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ.

ഏറ്റവും ടെന്ഷനുള്ള ഒരു പരിപാടിയാണ് വീട് നിർമ്മാണം. അല്ലെ?. നമ്മൾ എത്രയൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചാലും പലരും പല കാര്യങ്ങളും വിട്ടുപോകാറുണ്ട്. എന്നിട് പിന്നീട് അബദ്ധങ്ങൾ തിരിച്ചറിയുന്ന അവസ്ഥയും വരാറുണ്ട്. നോക്കാം നമുക് ചില കാര്യങ്ങൾ.

ഒരു വീട്ടിൽ അത്യാവശ്യം വേണ്ടുന്ന ഒരു കാര്യമാണ് ഷൂ റാക്ക്. അതിനുള്ള ഒരു സ്പേസ് വിടാൻ നമ്മൾ മറക്കരുത്.

ഡൈനിങ്ങ് ഹോളിലോ ഡ്രോയിങ് റൂമിലോ ഇരുന്നാൽ ടോയ്ലെറ്റിന്റെ ഡോർ കാണാത്തവിധം വേണം ടോയ്ലറ്റ് ക്രമീകരിക്കാൻ. അതുപോലെതന്നെ ടോയ്ലെറ്റിൽ പ്രവേശിക്കുമ്പോൾ ആദ്യം വാഷ് ബസിനും, പിന്നെ ക്ലോസെറ്റും അതിനുശേഷം വേണം ഷവർ ഏരിയ ക്രമീകരിക്കാൻ.

അതുപോലെതന്നെ ശ്രദ്ധിക്കേണ്ട ഒരു ഇടമാണ് ഡൈനിങ്ങ് ഏരിയ. കാരണം ഡൈനിങ്ങ് ടേബിളിൽ ഇരുന്നാ ൽ വാഷ് ബേസിൻ കാണാത്തരീതിയിൽ വേണം വെക്കുവാൻ.

വീടിൻറെ എല്ലാ ഭാഗങ്ങളിലും പാസ്സേജ് ഏരിയ പരമാവതി കുറയ്ക്കുക. ഈ കാര്യം ശ്രദ്ധിച്ചാൽ നമുക്ക് നല്ലൊരു തുക തന്നെ നഷ്ടമാകാതെ കിട്ടും.

അയേൺ ടേബിളിൽ പ്ലഗ് ടേബിളിൻറെ വലതു വശത്തുതന്നെയാണോ എന്ന് ഉറപ്പുവരുത്തുക. അല്ലാത്തപക്ഷം കേബിൾ ഡ്രസ്സിന്റെ മുകളിലൂടെ ഇഴയുന്ന സാഹചര്യം വരും.

ബെഡ്റൂമിൽ വാർഡ്രോബ് പണിയുമ്പോൾ അത്യാവശ്യം നീളത്തിലും വീതിയിലും പണിയാൻ ശ്രദ്ധിക്കണം. ഷർട്ടോ ചുരിദാറോ മറ്റും അയേൺ ചെയ്തുകഴിഞ്ഞാൽ തൂക്കിയിടാനുള്ള സൗകര്യം വാർഡ്രോബിൽ ഉണ്ടായിരിക്കണം.

രണ്ട് ബെഡ്റൂമുകൾക്കിടയിൽ കോമൺ വാൾ വരരുത്. ബെഡ്റൂമുകളുടെ സ്വകാര്യത പ്രധാനമാണ്. അതുപോലെതന്നെ ഡൈനിങ്ങ് റൂമിൽ നിന്നും ബെഡ്റൂമിലേക്ക് ദർശനം ഒഴിവാക്കുന്ന രീതിയിൽ വേണം വീട് ഡിസൈൻ ചെയ്യുവാൻ.

കിച്ചനിൽ ചെറിയൊരു ബ്രേക്ക്ഫാസ്റ്റ് കൗണ്ടെർ സെറ്റ് ചെയ്യുന്നത് നല്ലതായിരിക്കും. വീട്ടിൽ അധികം ആരും ഇല്ലാത്ത നേരത്തു ഭക്ഷണം കഴിക്കുവാൻ നല്ലതാണു ഇത്.

Please follow and like us:
  • 126
  • 0