Home Construction

വീട് പണി ചിലവ് കുറയ്ക്കാം

വീട് പണിയാൻ തുടങ്ങിയാൽ കയ്യിൽ നിന്ന് പൈസ പോകുന്ന വഴി അറിയുകതന്നെയില്ല എന്നാണ് എല്ലാരു പറയുക. എന്നാൽ നമ്മൾ വിചാരിച്ചാൽ വീടുപണിയുടെ ചെലവ് കുറയ്ക്കാൻ സാധിക്കും. എന്നാൽ വീട്ടിലെ സൗകര്യങ്ങൾ കുറയ്ക്കണം എന്ന് ഇതുകൊണ്ട് ഉദ്ദേശിക്കുന്നില്ല. മരിച്ചു എല്ലാ സൗകര്യങ്ങളും അവരവരുടെ ബഡ്ജറ്റിന് ഒതുങ്ങുന്നതായിരിക്കണം എന്ന് മാത്രം.

ഫോൾസ് സീലിംഗ് അത്യാവശ്യത്തിനു മാത്രം നൽകുക. വീട്ടിൽ എല്ലായിടത്തും ഫോൾസ് സീലിംഗ് ചെയ്യേണ്ട ആവശ്യം ഇല്ല. ബീമുകൾ സീലിങ്ങിന്റെ ഭംഗി നശിപ്പിക്കുന്നിടത്തും ചൂട് കുറയ്ക്കാനും ഭംഗിയുള്ള ലൈറ്റിംഗ് നൽകാനുമൊക്കെയാണ് ഫോൾസ് സീലിംഗ് നൽകുക. അപ്പോൾ നമ്മുടെ വീട്ടിൽ എവിടെയെല്ലാം ഫോൾസ് സീലിംഗ് കൊടുക്കണമെന്ന് നമ്മൾ നോക്കി തീരുമാനിക്കുക.

ഇന്ന് ഒരുവീട്ടിൽ രണ്ടും മൂന്നും കിച്ചണുകളാണ് കണ്ടു വരുന്നത്. ഷോ കിച്ചൻ, വർക്കിംഗ് കിച്ചൻ, വർക്ക് ഏരിയ, സ്റ്റോർ റൂം എന്നിങ്ങനെ പല വിധത്തിൽ കാണാം. അടുക്കള വലുതാകുന്നതിലല്ല കാര്യം നമ്മുടെ അടുക്കള വൃത്തിയോടെ സൂക്ഷിക്കുന്നതിലാണ് കാര്യം. ആവശ്യത്തിന് സ്റ്റോറേജ് സ്പേസുള്ള ഒരു കിച്ചനും ഒരു വർക്ക് ഏരിയയായും ഉണ്ടെങ്കിൽ തന്നെ കാര്യങ്ങൾ സുഗമമാകും.

ഇന്ന് പേവിങ് ടൈലുകൾ പലരും സ്റ്റാറ്റസ് സിംബൽ ആയി കണ്ടിട്ടാണ് ഉപയോഗിക്കുന്നത്. എന്നാൽ അത് ഇടുന്നതു കൊണ്ടുണ്ടാക്കുന്ന ദോഷഫലങ്ങളും നമ്മൾ കാണേണ്ടിയിരിക്കുന്നു. ഇത് ഭൂമിയിലേക്ക് വെള്ളം ഇറാകുന്നതിനെ തടസ്സപ്പെടുത്തുകയും കൂടാതെ നമുക്ക് ചെലവ് കൂട്ടുകയും ചെയ്യുന്നു.

വീടിന് വാതിൽ തിരഞ്ഞെടുക്കുമ്പോൾ കൂടുതൽ ആളുകളും തേക്കാണ് എടുക്കുന്നത്. തേക്കിന് ചെലവ് കൂടുതലാണ്. തേക്ക് എടുക്കുന്നത് അതിന്റെ ആ കളർ ഭംഗി കിട്ടുന്നതിന് വേണ്ടിയാണ് എന്നാൽ ഇപ്പോൾ കണ്ടു വരുന്ന ഒരു പ്രവണതയാണ് തേക്കിന്റെ വാതിൽ എടുത്തിട്ട് വീടിന്റെ കളർ തീമിനനുസരിച്ചു വേറെ കളർ കൊടുക്കുക എന്നത്. ഇങ്ങനെ ചെയ്യാനാണ് എങ്കിൽ എന്തിനു തേക്ക് നോക്കണം. മറ്റേതെങ്കിലും മരം നോക്കിയാൽ പോരെ.

വീട്ടിലെ ആവശ്യത്തിന് മാത്രം ബെഡ്റൂമുകൾ പണിയുക. വർഷത്തിൽ ഒന്നോ രണ്ടോ തവണ വരുന്ന അതിഥികൾക്കു വേണ്ടി എന്തിനു ലക്ഷങ്ങൾ ചിലവാക്കി ബെഡ്‌റൂം പണിയണം. അത് ഒരു പാഴ്‌ചിലവല്ലേ.

വീടിന്റെ നാല് ചുറ്റിലും സൺഷെയ്ഡ് വേണമെന്നില്ല. ചാനലുകൾക്ക് മുകളിൽ മാത്രം സൺഷെയ്ഡ് കൊടുത്താൽ മതി. അതിന് കട്ടയും സിമെന്റും വേണമെന്നില്ല. വീടിന്റെ ഡിസൈനു ചേരുന്ന രീതിയിൽ ഇരുമ്പ് ഫ്രെയിമും റൂഫിങ് ഷീറ്റും പോലുള്ള മെറ്റീരിയലുകൾ ഉപയോഗിച്ചു ചെയ്‌താൽ കാഴ്ചക്ക് ഭംഗിയും ഒപ്പം ചെലവ് കുറയ്ക്കാനും സാധിക്കും.

വീട് പെയിന്റ് ചെയ്യുമ്പോൾ കടും നിറങ്ങൾ ഒഴിവാക്കുന്നതാണ് നല്ലതു. വെള്ള പെയിന്റ് വീടിന് ഭംഗി കൂട്ടുന്നു. വേണമെങ്കിൽ മറ്റൊരു കളർ കൂടി ഉപയോഗിച്ചു വീടിനെ ഹൈലൈറ്റ് ചെയ്യാം. പല നിറത്തിലുള്ള പെയിന്റ് വാങ്ങാൻ പോയാൽ ചെലവ് കൂടും.

ഇങ്ങനെയുള്ള ചെറിയ ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് വലിയൊരു തുക തന്നെ ലാഭിക്കാൻ സാധിക്കും എന്നുള്ളതാണ്.

Please follow and like us:
  • 273
  • 0