- August 27, 2024
- -
പുതുമകൾ നിറച് കർട്ടനുകൾ
കാർട്ടണിലും ബ്ലൈൻഡിലും ഒരുപാട് പുതുമകൾ ഇന്ന് വിപണിയിൽ വരുന്നുണ്ട്. കർട്ടൻ എന്ന് പറയുമ്പോൾ പുതിയൊരു ഡിസൈനോ കോളറിലോ അല്ല പ്രാധാന്യം. അവ ക്രമീകരിക്കുന്നതിലും പുതുമ കൊണ്ട് വരാൻ ശ്രമിക്കണം. ബ്ലൈൻഡ്സ് വ്യാപകമാക്കും മുൻപ് കർട്ടൻ റോഡിലാണ് കർട്ടൻ പിടിപ്പിച്ചിരുന്നത്. ഇപ്പോൾ പലരും വീണ്ടും കാർട്ടൺറോഡിലേക്കു തിരിച്ചു വരുന്നുണ്ട്.
സ്റ്റൈൻലെസ്സ് സ്റ്റീൽ കാർട്ടൺറോഡുകളാണ് കൂടുതലായും ഉപയോഗിക്കുന്നത്. തടികൊണ്ടുള്ളതും അലൂമിനിയം കൊണ്ടുള്ള കർട്ടൻ റോഡുകൾ ഉണ്ടെങ്കിലും കൂടുതൽ ഡിമാൻഡ് സ്റ്റൈൻലെസ്സ് സ്റ്റീലിനു തന്നെ. ഇവയ്ക്കു പൌഡർ കോട്ടിങ് ചെയ്തു ഫിനിഷ് നൽകുന്നു. ബ്രോൺസ്, ബ്രാസ്, സിൽവർ, ഗോൾഡ്. എന്നീ ലോഹങ്ങളുടെയെല്ലാം സാദാരണ ഫിനിഷിലും ആന്റിക് ഫിനിഷിങ്ങിലും ഇവ നമുക്ക് ലഭിക്കുന്നു.
റോഡിന്റെ ഇരുവശത്തും വരുന്ന നോബിനനുസരിച്ചാണ് വില വരുന്നത്. സ്റ്റൈൻലെസ്സ് സ്റ്റീൽ കൊണ്ടുതന്നെയുള്ള നോബ് ആണെങ്കിൽ ചെലവ് കുറവായിരിക്കും. എന്നാൽ ഗ്ലാസ് കൊണ്ടുള്ളതോ അല്ലെങ്കിൽ സെറാമിക്, വുഡ്, എന്നിവകൊണ്ടുള്ളതുമെല്ലാം ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇവയ്ക്ക് ചെലവ് കൂടും.
കർട്ടൻ റോഡുകൾക്ക് ട്രക്കുകളെ അപേക്ഷിച്ചു മെയിന്റനൻസ് കുറവാണ്. ട്രാക്കിൽ നിന്നും കർട്ടൻ ഊരാനും അത് തിരിച്ചു ഇടാനും പ്രയാസമാണ്. അതാണ് ഇന്ന് പലരും ട്രക്കുകൾ മാറ്റി റോഡുകളിലേക്കു തിരിച്ചു വന്നിരിക്കുന്നത്.
വളരെ മോഡേൺ ആയ വീടുകൾക്ക് ട്രക്കുകൾ തന്നെയാണ് ഭംഗിയും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്നതും. എന്നാൽ ട്രഡീഷണൽ ക്ലാസിക് ഇന്റീരിയറുകൾ ഇഷ്ട്ടപെടുന്നവർക്കു റോഡുകൾ തിരഞ്ഞെടുക്കാവുന്നതാണ്.
- 192
- 0