- July 6, 2024
- -

ഹോം ഇന്റീരിയർ ശ്രദ്ധിച്ചില്ലെങ്കിൽ കീശ ചോരും
ഒരു വീടിൻറെ ഇന്റീരിയർ പ്ലാനിങ് ആദ്യ ഘട്ടത്തിൽ തന്നെ തീരുമാനിക്കണം. ഫിനിഷിങ് സമയത്തു വരാവുന്ന ചിലവുകൾ മുൻകൂട്ടി മനസിലാക്കുന്നതിനും ആവശ്യമായ ബജറ്റ് പ്ലാനിങ്ങിനും ഇത് ഏറെ സഹായിക്കും.
വീടിൻറെ അകത്തളം
ഇന്നത്തെ പുതിയ ട്രെൻഡ് എന്ന് പറയുന്നത് ഓപ്പൺ കോൺസെപ്റ്റ് ആണ്. അതായത് തുറന്ന രീതിയിൽ ഫോർമൽ ലിവിങ്, ഫാമിലി ലിവിങ്, ഡൈനിങ്ങ് ഏരിയ, കിച്ചൻ എന്നിവ രൂപകൽപന ചെയ്യുന്നു. എന്നാൽ എടുത്തുമാറ്റാവുന്ന പാർട്ടീഷൻ വാളുകൾ ഹാർഡ് വുഡിലോ മൾട്ടി വുഡിലോ പ്ലൈ വുഡിലോ ചെയ്യുന്ന രീതിയും സാധാരണയാണ്. ആവശ്യത്തിന് സ്വകാര്യത നൽകുകയും അത്യാവശ്യ ഘട്ടങ്ങളിൽ എടുത്തുമാറ്റി ഹാളിന്റെ സൗകര്യം ലഭിക്കുകയും ചെയ്യുന്ന ഇത്തരം മറകൾക്ക് ആരാധകർ കൂടുതലാണ്. ഇത്തരം പാർട്ടീഷനുകൾക്ക് പല രീതിയിലുള്ള cnc കട്ടിങ്ങുകൾ നൽകാവുന്നതാണ്. ഇന്റീരിയർ ലേ ഔട്ട് പ്ലാനുകൾ വഴി നമുക്ക് നേരത്തെതന്നെ ചെലവ് കണക്കാക്കാൻ സഹായിക്കും.
സാധരണയായി ഡൈനിങ്ങ് ഏരിയ, ലിവിങ് ഏരിയ, ബെഡ്‌റൂം എന്നിവിടങ്ങളിലാണ് സീലിങ് വർക്കുകൾ ചെയ്യുന്നത്. നിങ്ങളുടെ വീടിന് എവിടെയെല്ലാമാണ് സീലിംഗ് വർക്കുകൾ ചെയ്യേണ്ടതെന്ന് മുൻകൂട്ടി തീരുമാനിച്ചാൽ അവിടെയുള്ള സ്ലാബിന്റെ അടിയിൽ ചെയ്യുന്ന പെയിന്റിങ് ഒരു കോട്ടിൽ നിർത്താം. അങ്ങനെ ചെയ്‌താൽ പെയിന്റിങ് ചെലവ് കുറയ്ക്കാനാകും.
ഇന്ന് പഴയ ഷോക്കേസുകളെല്ലാം വഴിമാറി നീഷുകൾക്ക് ഇടം കൊടുത്തിരിക്കുകയാണ്. ഭിത്തിയിൽ നീഷുകൾ നൽകി LED ലൈറ്റുകൾ നൽകാം.
ബെഡ്‌റൂമുകളിലും ഡ്രസ്സ് ഏരിയയിലും ഉള്ള ഷെൽഫുകളുടെ സ്ഥാനനിർണ്ണയം പ്ലാനിൽ കാണിച്ചിരിക്കണം. ഇത്തരം ഷെൽഫുകളുടെ ഒപ്പം വർക്കിങ് ടേബിളും, സ്റ്റഡി ടേബിളും കൂടി നൽകാൻ നോക്കണം. മൂന്നു പാലിയുള്ളവയാണോ അതോ നാല് പാളിയാണോ വേണ്ടതെന്ന് സ്ഥലസൗകര്യം പരിഗണിച്ചു നോക്കണം.
- 290
- 0