- November 23, 2021
- -
തരംഗമായിക്കൊണ്ടിരിക്കുന്ന ജിപ്സം പ്ലാസ്റ്ററിങ് !
ഇന്ന് നിർമ്മാണരംഗത്തു തരംഗമായി കൊണ്ടിരിക്കുന്ന ഒന്നാണ് ജിപ്സം പ്ലാസ്റ്ററിങ്. നൂറു ശതമാനവും പ്രകൃതിദത്തമായ വസ്തുവാണ് ജിപ്സം. ഏതു തരo പ്രതലത്തിലും ജിപ്സം പ്ലാസ്റ്ററിങ് ചെയ്യാവുന്നതാണ്. പ്ലാസ്റ്ററിങ് ചിലവ് വളരെ അധികം കുറക്കാൻ ജിപ്സം പ്ലാസ്റ്ററിങ് വഴി നമുക് സാധിക്കും. ജിപ്സം പ്ലാസ്റ്ററിങ് ചെയ്യുമ്പോൾ നല്ല ഫിനിഷിങ് ലഭിക്കുന്നതിനാൽ പെയിന്റ് ചെയ്യുന്നതിനു മുൻപ് പൂട്ടി ഇടേണ്ട ആവശ്യം വരുന്നില്ല. അതുകൊണ്ടുതന്നെ ആ ചിലവ് നമുക്ക് കുറക്കാൻ സാധിക്കും. ഇനി വെള്ള പെയിന്റ് ആണ് ഉപയോഗിക്കുന്നതെങ്കിൽ വീണ്ടും പെയിന്റ് ചെയ്യേണ്ടതില്ല പ്രൈമർ മാത്രം ഉപയോഗിച്ചാൽ മതി.
ജിപ്സം പ്ലാസ്റ്ററിങ് വീടിനകത്തുള്ള ചൂട് കുറക്കാൻ സഹായിക്കുന്നു. ഇത് എ സി യുടെ ഉപയോഗത്തെ കുറക്കാനും സാധിക്കുന്നതാണ്. സാധാരണ സിമെന്റ് തേപ്പിൽ കാണുന്ന പൊട്ടലുകളും വിള്ളലുകളും ജിപ്സം പ്ലാസ്റ്ററിങ്ങിൽ കാണാറില്ല. പ്ലാസ്റ്ററിങ് കഴിഞ്ഞ ശേഷം നനയുടെ ആവശ്യവും ഇതിനില്ല.
എന്തുകൊണ്ടും വളരെയധികം ലാഭകരമായ പ്ലാസ്റ്ററിങ് രീതിയാണ് ജിപ്സം പ്ലാസ്റ്ററിങ്.
Please follow and like us:
- 769
- 0