ഡൈനിങ്ങ് ടേബിളും അടുക്കളയും തമ്മിൽ എത്ര അകാലത്തിൽ ഡിസൈൻ ചെയ്യാം?

ഇപ്പോൾ ഡൈനിങ്ങ് ടേബിൾ അടുക്കളയിൽ ഇടുന്നതാണ് ട്രെൻഡിങ് ആയി വരുന്നത്. അങ്ങനെയാകുമ്പോൾ അതാണ് കൂടുതൽ നല്ലതും സൗകര്യപ്രദവും. കാരണം കുട്ടികൾക്കാന് കൂടുതൽ സൗകര്യം. അവർക്കു അവിടെ ഇരുന്നു പഠിക്കാനും പാചകം കാണാനും സാധിക്കും. കൂട്ടത്തിൽ നമുക്ക് പാചകത്തോടൊപ്പം കുട്ടികളെ പഠിപ്പിക്കലും നടന്നു പോകും. വീട്ടിലുള്ളവർക്കെല്ലാം അടുക്കളയിൽ ഇരുന്നു കാര്യങ്ങൾ കൂടുതൽ ചെയ്യാനും അതോടൊപ്പം വർത്തമാനം പറഞ്ഞുകൊണ്ട് പണികൾ ചെയ്യുവാനും സാധിക്കും.

വാതിലുകൾ വച്ച് അടച്ചു ബെഡ്റൂമുകൾ പോലെ പരിഗണിക്കേണ്ട ഒരു ഇടമല്ല അടുക്കള. നമ്മുടെ വീട്ടിൽ വരുന്ന അതിഥികൾക്ക് ഒരേപോലെ ഇരിക്കാനുള്ള ഒരു ഇടം അടുക്കളയിൽ ഉണ്ടായിരിക്കുന്നതാണ് നല്ലതു. അതിനുവേണ്ടി ഒരു ടേബിൾ ഇടാനുള്ള സൗകര്യം അടുക്കളയ്ക്ക് ഉണ്ടായിരിക്കണം.

ഇനി സ്ഥലപരിമിതി ഉണ്ടെങ്കിൽ അടുക്കളയും ഡൈനിങ്ങ് ഹാളും തമ്മിൽ വേർതിരിക്കാത്തതാണ് നല്ലതു. കൂടാതെ അടുക്കള ഒരിക്കലും വിളി കേൾക്കാത്ത വിധം പുറകിലേക്ക് പോകാതെ നോക്കണം. അടുക്കളയിൽ നിന്ന് സംസാരിച്ചാൽ എല്ലാവര്ക്കും കേൾക്കാവുന്ന രീതിയിലായിരിക്കണം വീട് ഡിസൈൻ ചെയ്യാൻ.

ലിവിങ് റൂമിലിരുന്നുള്ള അതിഥികളുടെ സംഭാഷണം അടുക്കളയിലിരുന്നു കേൾക്കാനാകണം. അതിൽ ഇടപെടാനും സാധിക്കണം. പാചകത്തിന്റെ മനം ആരും കേൾക്കരുത് വീട്ടിലെ പത്രങ്ങൾ ആരും കാണരുത് എന്നൊക്കെയാണ് പണ്ട് മുതലേ പറഞ്ഞു വച്ചിട്ടുള്ളത്. ആ രീതിയാണ് എല്ലാവരും തുടർന്ന് വന്നുകൊണ്ടിരുന്നു. എന്നാൽ ഇന്ന് അതെല്ലാം മാറ്റിയെഴുതപ്പെട്ടിരിക്കുന്നു.

ലിവിങ്, ഡൈനിങ്ങ്, കിച്ചൻ എന്നിവ ഒരൊറ്റ തുറസിൽ വച്ച് നോക്ക്. പരസ്പരം ഇടപെടാനും സംസാരിക്കാനും പറ്റുന്ന ഏറ്റവും സുന്ദരമായ വീട്ടാനുഭവമായിരിക്കും അത്.

Please follow and like us:
  • 37
  • 0