- April 13, 2023
- -
വീട്ടിൽ പച്ചപ്പിന്റെ മെത്ത വിരിക്കാം ഫേൺ നിറച്ചു
പൂന്തോട്ടത്തിലെ പ്രധാന ആകർഷണമായി മാറിയിരിക്കുന്ന ഒന്നാണ് ഫേൺ. മതിലിലും മറ്റും പറ്റിപിടിച്ചു വളരുന്ന ഇവ ഭംഗിയുടെ കാര്യത്തിൽ ഒട്ടും പിന്നിലല്ല. ബോസ്റ്റൺ ഫേൺ, കോട്ടൺ കാൻഡി ഫേൺ, ഗോൾഡൻ ഫേൺ, ബേർഡ് നെസ്റ്റ് ഫേൺ, ബട്ടൺ ഫേൺ, വുഡ് ഫേൺ, ഫോക്‌സ്‌റ്റൈൽ ഫേൺ, ഇവയാണ് നമ്മുടെ കാലാവസ്ഥക്ക് യോജിച്ചവ.
പ്ലാസ്റ്റിക് അല്ലെങ്കിൽ മൺചട്ടികളിൽ ഇവ നമുക്ക് നല്ലപോലെ വളർത്തിയെടുക്കാൻ സാധിക്കും. ഇവ ഹാങ്ങ് ചെയ്തിടാനാണ് കൂടുതൽ ഭംഗി. വീടിനകത്തു വളരുമെങ്കിലും വീടിനു പുറത്തും നേരിട്ട് ശക്തിയായി വെയിലടിക്കാത്ത ഇടങ്ങളിലും ഇവ വയ്ക്കാവുന്നതാണ്. ഇവയ്ക്ക് നേരിട്ട് വെയിലടിച്ചാൽ ഇലകളുടെ നിറം മങ്ങി പോകും. വെയിൽ അധികം ഉള്ളിടത്തു 50 ശതമാനം ഷേഡ് നേടി കൊടുക്കാവുന്നതാണ്. വെള്ളം കുറഞ്ഞു പോയാൽ ഇലകൾ കറിയാനും കൊഴിയാനും തുടങ്ങും. കഴിയുന്നതും രണ്ടു നേരം നനയ്ക്കുന്നതാണ് നല്ലതു എന്നാൽ വെള്ളം കെട്ടി നിൽക്കാനും പാടില്ല.
ചട്ടിയുടെ അടിയിൽ രണ്ടിഞ്ചു കനത്തിൽ കറിയിട്ടു കൊടുക്കുന്നത് അധിക വെള്ളം വാർന്നു പോകാനും കുമിഴ് രോഗം വരാതിരിക്കാനും നല്ലതാണ്. അതിനു മുകളിൽ ചകിരി കഷ്ണങ്ങൾ, കുറച്ചു ചാണക പൊടിയോ ആട്ടിൻ കഷ്ട്ടമോ ഇടുക. കൂടാതെ മണ്ണിര കമ്പോസ്‌റ്റുംകൂടെ ഇട്ടുകൊടുക്കുന്നതും നല്ലതാണു.
ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി ഫേൺ ചട്ടി നിറഞ്ഞു കവിഞ്ഞു ചെടികൾ പുറത്തേക് വളരും.
- 371
- 0