- July 7, 2022
- -
കിടപ്പുമുറി ചെറുതായതിൽ വിഷമിക്കേണ്ട, നമുക്ക് വലുതാക്കാം – ടിപ്സ്
നഗരപ്രദേശങ്ങളിൽ വീട് വക്കുന്നതിലെ പ്രധാന പ്രശ്നം സ്ഥല പരിമിതിയാണ്. കുറഞ്ഞ സ്ഥലത്ത് പരമാവധി സൗകര്യങ്ങള് ഉള്ക്കൊള്ളിച്ചുകൊണ്ടുള്ള വീടാണ് എല്ലാവരും ഇഷ്ടപ്പെടുന്നത് . ചെറിയ കിടപ്പുമുറികള് ആണെങ്കില് പോലും ചില കാര്യങ്ങള് ശ്രദ്ധിച്ചാല് മുറിയിലെ സൗകര്യങ്ങള് വര്ധിപ്പിക്കാന് കഴിയും.
ചുമരിന്റെ നിറം
വെളുപ്പ്, ഓഫ് വൈറ്റ് തുടങ്ങിയ നിറങ്ങളിലുള്ള പെയിന്റ് ചുമരുകള്ക്ക് നല്കാന് ശ്രദ്ധിക്കാം. ഇത്തരം നിറങ്ങള് പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നു. ഇത് മുറിക്ക് വലുപ്പക്കൂടുതല് തോന്നിപ്പിക്കും. മുറിക്ക് കടും നിറം കൊടുത്താൽ അത് പ്രകാശത്തെ ആഗിരണം ചെയ്യുന്നു. ഇത് മുറി ഇടുങ്ങിയതാണെന്നു തോന്നിപ്പിക്കും.
ഫ്ലോറിങ്
വലിപ്പം കുറഞ്ഞ മുറിയാണെങ്കിൽ മാർബിളോ വിട്രിഫൈഡ് ടൈലുകളോ ഫ്ലോറിങ്ങിൽ നൽകാൻ ശ്രദ്ധിക്കാം. ഇത് മുറിക്കുള്ളിൽ കൂടുതൽ പ്രകാശം നൽകും. ലാമിനേറ്റ് ചെയ്ത വുഡൻ ഫ്ളോറിങ്ങും കാർപെറ്റ് ടൈലുകളും കിടപ്പുമുറികൾ കൊടുക്കുന്നത് ഒഴിവാക്കുന്നതായിരിക്കും നല്ലതു.
സ്റ്റോറേജ്
കിടപ്പുമുറി ചെറുതാണെങ്കിൽ വാഡ്രോബുകളും ഷെല്ഫുകളും പരമാവധി നൽകുന്നത് ഫ്ലോർ സ്പേസ് വർധിപ്പിക്കും. ഹൈഡ്രോളിക് ബെഡുകൾ, സ്റ്റോറേജുകളോടുകൂടിയ വിന്ഡോ സീറ്റുകൾ, ബോക്സ് ബെഡ് എന്നിവയെല്ലാം മികച്ച മാർഗങ്ങളാണ്.
കണ്ണാടി നൽകാം
വലുപ്പം കൂടിയ കണ്ണാടികൾ മുറിക്കുള്ളിൽ വക്കുന്നത് മുറിയുടെ വലുപ്പം കൂടുതൽ തോന്നിപ്പിക്കുന്നു. കണ്ണാടികൾ പ്രകാശത്തെ പ്രീതിഫലിപ്പിക്കുന്നതിനാൽ മുറിക്കു വിശാലത തോന്നിപ്പിക്കുന്നു.
കിടക്കവിരിയും തലണയും
ഇരുണ്ട നിറത്തിലുള്ള ബെഡ്ഷീറ്റുകളെക്കാളും ഇളം നിറത്തിലുള്ള ബെഡ്ഷീറ്റുകളും തുകവറുകളും ഉപയോഗിക്കുന്നതാണ് എപ്പോളും കിടപ്പുമുറികൾക്കു നല്ലതു.
- 685
- 0