ആരെയും കൊതിപ്പിക്കും അകത്തളങ്ങൾ ഒരുക്കാം

ഏതൊരു വീടിന്റെയും അകത്തളങ്ങൾ ഒരുക്കുന്നതിൽ സ്റ്റോറേജ് സ്പേസിന് വളരെ പ്രാധാന്യമുണ്ട്. വളരെ ഭംഗിയായി ഇന്റീരിയർ എല്ലാം ചെയ്ത്, സ്റ്റോറേജ് സ്പേസിന്റെ അഭാവം മൂലം സാധനങ്ങൾ അവിടെയും ഇവിടെയും വലിച്ചു വാരിയിട്ടാൽ ആ ചെയ്ത ഇന്റീരിയറിന് പിന്നെ എന്ത് ഭംഗിയാണ് തോന്നിക്കുക.

വീട് നിർമ്മാണ സാധനങ്ങളുടെ വിലയും തൊഴിലാളികളുടെ കൂലിയുമെല്ലാം കൂടി കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ബഡ്‌ജറ്റിനേക്കാൾ കൂടുതൽ പൈസ കയ്യിൽ കരുതണം. നല്ലൊരു ഇന്റീരിയറിനു ആദ്യം വേണ്ടത് നല്ലൊരു ഫ്ലോർ പ്ലാൻ ആണ്. എവിടെ ഏതെല്ലാം ടൈലുകളും ഗ്രാനൈറ്റുകളും ഇടണമെന്ന് ഉറപ്പിച്ചതിനു ശേഷമേ പണി തുടങ്ങാവൂ. ബാത്റൂമുകളിൽ മാറ്റ് ഫിനിഷിലുള്ള ടൈലുകളാണ് ഉത്തമം. വില കൂടിയ ടൈലുകൾ കോമൺ ഏരിയയിൽ മാത്രം ഇട്ടാൽ പണം ലാഭിക്കാം. ലൈറ്റിംഗിന് വളരെ പ്രാധാന്യമുണ്ട്. ഭിത്തിയിലെ നിറങ്ങൾക്ക് കൂടുതൽ ശോഭ നല്കുന്നതാകണം ലൈറ്റിംഗ്. മുറികൾക്ക് സാധാരണ നൽകുന്ന ഉയരത്തേക്കാൾ കുറച്ചു കൂടുതൽ ഉയരം കൊടുത്താൽ പുറം കാഴ്ച മെച്ചപ്പെടുത്താനും, ചോദ് കുറയ്ക്കാനും കൂടുതൽ സ്ഥലം തോന്നിപ്പിക്കാനും സഹായിക്കും. എല്ലാ മുറികളും ഒരേ പോലെ തോന്നിപ്പിക്കാത്ത വിധത്തിൽ വ്യത്യസ്ത തീമുകൾ കൊണ്ടുവരാൻ ശ്രദ്ധിക്കണം. സ്റൈർകേസിനടിയിലുള്ള സ്ഥലം പരമാവധി ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കണം . അവിടെ പെബിൾ കോർട്ട് അല്ലെങ്കിൽ വാർഡ്രോബ് നൽകുകയോ ചെയ്യാം. അതുമല്ലെങ്കിൽ ഒരു കമ്പ്യൂട്ടർ ടേബിൾ സെറ്റ് ചെയ്ത ഓഫീസ് സ്പേസ് ആകിട്ടിയെടുക്കുകയോ ചെയ്യാം. റൂമിന് വെള്ള നിറമാണ് നൽകാൻ ഉദ്ദേശിക്കുന്നതെങ്കിൽ ജനാലകൾ, കർട്ടൻ, ഫർണിഷിങ് തുടങ്ങിയവക്ക് വിവിധ നിറങ്ങൾ നൽകി ആകര്ഷണീയമാക്കാം.

Please follow and like us:
  • 37
  • 0