sofa cusian

നമുക്ക് ചെയ്യാം ഇന്റീരിയർ

വീട് മനോഹരമാക്കുന്നത് കയ്യിൽ നിന്നും പൈസ പോകുന്ന കാര്യം ആണല്ലോ ?എല്ലാ ഇന്റീരിയറും പൈസയും സമയവും കളയില്ല.
കുറഞ്ഞ ചിലവിൽ ഇന്റീരിയർ ചെയ്യാൻ കഴിയുന്ന ചില മാർഗ്ഗങ്ങൾ നമുക്ക് നോക്കാം

ഫർണീച്ചറുകളുടെ സ്ഥാനം

ഫർണിച്ചറുകൾ ചുമരിൽ നിന്നും കുറച്ച് മാറ്റി ഇടണം. ഫർണിച്ചറുകൾ വിലങ്ങനെ ഇടേണ്ടതാണ്.സോഫ കോണോടു കോൺ രീതിയിൽ സ്ഥാപിച്ചാൽ ഇടുങ്ങിയ ലിവിങ് റൂം വലുതായി കാണാൻ സാധിക്കും.

പൈന്റിങ്ങും ക്ലീനിഗും

പുതിയ പെയിന്റ് മുറിക്കും സാധനങ്ങൾക്കും ഒരു പുത്തൻ ഉണർവ് നൽകും .

ഭിത്തിയുടെ കളർ

നിങ്ങളുടെ ഭിത്തിക്ക് നിങ്ങൾക്ക് ഇഷ്ടപെട്ട കളർ നൽകാം നല്ല ഒരു ചിത്രം അവിടെ സ്ഥാപിക്കുക . ആകർഷണം തോന്നിക്കുന്ന ഫർണിച്ചർ അവിടെ സ്ഥാപിക്കാം.

കളർ തെരെഞ്ഞെടുക്കുക

നന്നായി പ്രകാശിക്കുന്ന ലൈറ്റുകളും നല്ല നിറങ്ങളും പോസിറ്റീവ് എനർജി വീടിനുള്ളിൽ നൽകും.

വെളിച്ചം

കൂടുതൽ ആയും നാച്ചുറൽ പ്രകാശം വീടിന്റെ ഉള്ളിൽ എത്താൻ ശ്രമിക്കണം .പ്രകാശത്തോട് വ്യക്തികൾ നന്നായി പ്രതികരിക്കും.

ചെടികളുടെ പങ്ക്

മുറികളിൽ വെക്കുന്ന ചെടികൾ വഴി നല്ല ശുദ്ധ വായു ലഭിക്കുന്നു ചെടികൾ ഇല്ലെങ്കിൽ നല്ല ഗുണനിലവാരം ഉറപ്പു വരുത്തുന്ന സിൽക്ക് ചെടിയോ മരങ്ങളോ ഉപയോഗിക്കാം.

ആകർഷണം തോന്നിക്കുന്ന ശില്പങ്ങൾ

ആകർഷിക്കുന്ന ശില്പങ്ങൾ വ്യക്തികൾക്ക് നല്ല കാഴ്ച പ്രധാനം ചെയ്യും.

Please follow and like us:
  • 253
  • 0