വീടുപണിക്ക് ടൈൽ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാം

വീടിൻറെ ഇന്റീരിയർ ഒരുക്കുന്നതിൽ ഏറ്റവും പ്രാധാന്യമുള്ള ഘടകങ്ങളിൽ ഒന്നാണ് ടൈൽസ്. നമ്മൾ ടൈൽ സെലക്ട് ചെയ്യാൻ കടയിൽ ചെല്ലുമ്പോൾ തീരെ കേട്ടിട്ടില്ലാത്ത പല കമ്പനികളും കച്ചവടക്കാർ നമുക്ക് മുന്നിൽ പരിചയപ്പെടുത്തി തരും. അവർ അതിനു ISI മാർക്കും കാണിച്ചുതരും. സത്യത്തിൽ ആ ISI മാർക്ക് മിക്കവാറും ആ ടൈലിന്റെ ആകില്ല. അത് ആ പൊതിഞ്ഞുവന്ന കടലാസുപെട്ടിയുടെ ആയിരിക്കാം. ഇത് നമ്മൾ മനസിലാകില്ല.

ടൈൽ വാങ്ങുമ്പോൾ കഴിവതും നമ്മൾ കൂടുതലായി കേട്ടിട്ടുള്ള ബ്രാൻഡഡ് കമ്പനിയുടെ തന്നെ വാങ്ങാൻ ശ്രമിക്കുക. നമ്മൾ കേട്ടു കേട്ടുകേൾവിയില്ലാത്ത പല കമ്പനികളെയും കുറിച്ച് കച്ചവടക്കാർ പറയും അത് അവർക്ക് വലിയ മാർജിൻ വില്പനക്കാർക്ക് കൊടുക്കുന്നതുകൊണ്ടാണ്.

ബ്രാൻഡഡ് കമ്പനികളാകുമ്പോൾ അവർ കുറെ കാലമായി ഈ രംഗത്ത് നിലനിന്നു പോന്നവരാണ്. അതുകൊണ്ടുതന്നെ അവർക്കു ഇതിന്റെ പോരായ്മകളെ പറ്റിയും മറ്റും എല്ലാം അറിയാൻ സാധിക്കും. അതെല്ലാം പരിഹരിച്ചാണ് അവർ പ്രോഡക്റ്റ് വിപണിയിൽ ഇറക്കുന്നത്. പുതിയ കമ്പനികൾക്ക് അവരുടെ അത്രയും അനുഭവസമ്പത്തു കാണില്ല. അതിനാൽ റിസ്ക് എടുക്കാത്തതാണ് നല്ലത്.
നമ്മൾ വേണ്ടത്ര ടൈൽ എടുത്തു കഴിഞ്ഞാൽ ഓരോ പാറ്റേണിലേയും ഒന്നോ, രണ്ടോ ടൈൽ കൂടുതൽ എടുക്കുക. എന്തിനെന്നാൽ ഭാവിയിൽ അത് ഉപകാരവും പെടും. ഏതേലും ഭാഗത്തു എന്തേലും പൊട്ടലുകൾ വന്നാൽ നമുക് ഇത് വച്ച് അവിടെ ഫിൽ ചെയ്യാം. ആ സമയത്തു നമ്മൾ ഷോപ്പിൽ പോയാൽ നമ്മൾ അന്ന് വാങ്ങിച്ച ഡിസൈൻ കിട്ടണമെന്നില്ല.

latest flooring trends

മൊത്തം ടൈൽ കണക്കുകൂട്ടി വാങ്ങാൻ പോകാതെ ഓരോ റൂമിനുമുള്ളത് പ്രത്യേകം എഴുതി കൂട്ടുക. അങ്ങനെയായാൽ ടൈൽ സെലക്ട് ചെയ്യാൻ എളുപ്പമായിരിക്കും. ജോയിൻറ് ഫ്രീ, ആൻറി സ്കിഡ് എന്നൊക്കെ പറയുന്നത് വെറും വിപണന ഉഡായിപ്പുകൾ മാത്രമാണ്.

വീടിന്റെ പുതുമ എന്നതുപോലെ പഴക്കവും വിളിച്ചുയർത്തുന്നതാണ് ഫ്ലോറിങ്. അതിനാൽ ഒരുപാട് പാറ്റേണുകളുള്ള ടൈലിനു പുറകെ പോകാതെ പ്ലെയിൻ നിറങ്ങൾ തിരഞ്ഞെടുക്കാം. ഐവറി, ഗ്രേ, ലൈറ്റ് ബ്ലാക്ക്, വെള്ള തുടങ്ങിയ വർണ്ണങ്ങൾ എക്കാലത്തും പുതുമ തരുന്ന നിറങ്ങളാണ്. പിന്നീട് ചുമരില് നൽകുന്ന എല്ലാ നിറങ്ങളുമായും ഇവ യോജിച്ചു പോകും.

  • 336
  • 0