kerala home living room interior ideas

വീട്ടിലേക്കു കാർപെറ്റ് വാങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാം

വീടിനു ഭംഗിയും വൃത്തിയും നൽകുന്നതിൽ കാര്പെറ്റുകൾക്കു വലിയ സ്ഥാനമുണ്ട് ലിവിങ് റൂമിന്റെ ഫ്ളൂറിനു അഴക് കൊടുക്കാൻ മനോഹരമായ ഒരു കാർപെറ്റിനു കഴിയും. മറ്റു അലങ്കാര വസ്തുക്കൾ തിരഞ്ഞെടുക്കുന്നപോലെതന്നെ വേണം കാർപെറ്റ് തിരഞ്ഞെടുക്കാൻ. വെൽവെറ്റ്, കമ്പിളി, സിൽക്ക് തുടങ്ങി നിരവധി മെറ്റീരിയലുകളുടെ കാർപെറ്റുകൾ ഉണ്ട്. തുണിയുടെ ഗുണമേന്മ അനുസരിച്ചു ഇവയുടെ വിലയിലും വ്യത്യാസം വരും.

ഏതെങ്കിലും കാർപെറ്റ് വാങ്ങി ഇട്ടതുകൊണ്ടായില്ല. നമ്മുടെ വീടിനു യോജിക്കുന്ന വിധത്തിലായിരിക്കണം കാർപെറ്റ് തിരഞ്ഞെടുക്കേണ്ടത്. അതോടൊപ്പം വീടിന്റെ ഫ്‌ളൂറും, കളർ തീമും ശ്രദ്ധിക്കണം. നല്ലപോലെ വെളിച്ചം കിട്ടുന്ന റൂം ആണെങ്കിൽ കടുത്ത നിറത്തിലുള്ള കാർപെറ്റ് ഉപയോഗിക്കാം. കാർപെറ്റ് തിരഞ്ഞെടുക്കുമ്പോൾ ചുമരിന്റെയും മേൽക്കൂരയുടെയും നിറം നോക്കി വേണം തിരഞ്ഞെടുക്കാൻ. അതുപോലെതന്നെ ഫര്ണിച്ചറിന്റെ നിറവും കണക്കിലെടുത്തു വേണം കാർപെറ്റ് വാങ്ങിക്കാൻ.

തികച്ചും പ്രകൃതിദത്തമായ കമ്പിളി, ഓർഗാനിക് മെറ്റീരിയലുകൾ എന്നിവ അടങ്ങിയവ നോക്കി വാങ്ങാം. വൃത്തിയാക്കാൻ എളുപ്പമുള്ള കാർപെറ്റുകളും ലഭ്യമാണ്. കഴുകാനും വാക്വ൦ ചെയ്യാൻ കഴിയുന്നവയാണെങ്കിൽ ഏറ്റവും നല്ലതു.

മഴ അധികമായി ലഭിക്കുന്ന നമ്മുടെ കാലാവസ്ഥക്ക് അനുയോജ്യമല്ല കാര്പെറ്റുകൾ എന്നാണ് പൊതുവെയുള്ള പരാതി. ഈ പ്രശ്നം പരിഹരിക്കുന്നവയാണ് റഗ്സ്. വ്യത്യസ്തമായ ഡിസൈനുകളിലും നിറങ്ങളിലും ഇവ നമുക്ക് ലഭിക്കും . സിന്തറ്റിക്കിനു പുറമെ വാഴ നാര്, കോട്ടൺ, ജൂട്ട് എന്നീ മെറ്റീരിയലുകളിലും റഗ്സ് ലഭിക്കും. നനവ് പിടിക്കാത്തതും കഴുകി വൃത്തിയാക്കാൻ കഴിയുന്നതുമായ ഇവ ഇന്റീരിയറിൽ ഭംഗിയെ കൂട്ടുന്നു.

Please follow and like us:
  • 178
  • 0