kerala home living room interior ideas

വീടിന്റെ പുതുമ നഷ്ടപ്പെട്ടോ എന്നാൽ വീടൊരുക്കാം കുറഞ്ഞ ചിലവിൽ

വീടിന്റെ പുതുമ നഷ്ടപ്പെട്ടെന്ന് തോന്നുന്നുണ്ടോ ? അപ്പോൾ അതിന്റെ നവീകരണത്തിനും പെയിന്റിങ്ങിനും എല്ലാം നല്ല ചിലവാണ്. എന്നാൽ ചെലവ് കുറഞ്ഞ രീതിയിൽ വീടിനൊരു മെയ്ക്ഓവർ നൽകിയാൽ തന്നെ ആ നഷ്ട്ടപെട്ട ഭംഗി തിരിച്ചു പിടിക്കാനാകും.

വീട് നിർമ്മിക്കുമ്പോൾ കാണിക്കുന്ന താല്പര്യം അത് അലങ്കരിച്ചു നിലനിർത്തികൊണ്ട് പോകുന്നതിൽ ആരും കാണിക്കാറില്ല. ഫര്ണിച്ചറിന്റെ സ്ഥാനം പോലും വര്ഷങ്ങളായി അനക്കം തട്ടാറില്ല.

ചെറിയ കാര്യങ്ങൾ ശ്രേദ്ധിച്ചാൽ തന്നെ വീട് സുന്ദരമാക്കാം. ചെടികളും കണ്ണാടികളും ആന്റിക്ക് പീസുകൾ വയ്ക്കുന്നത് വരെ വീടിന്റെ ഭംഗി കൂട്ടാൻ സഹായിക്കും.

ആദ്യം തന്നെ വര്ഷങ്ങളായി വീട്ടിൽ കുന്നുകൂട്ടി വച്ചിരിക്കുന്ന അനാവശ്യ സാധനങ്ങൾ എടുത്തു മാറ്റുക എന്നതാണ്. വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കൾ മാറ്റി വാങ്ങുകയോ അല്ലെങ്കിൽ എന്നത്തേക്കുമായി ഒഴിവാക്കുകയോ ചെയ്യാം.

അതുപോലെതന്നെ വീട്ടിൽ തുണികൾ വലിച്ചുവാരി ഇടത്തെ അതെല്ലാം അടക്കും ചിട്ടയോടും കൂടി മടക്കി ഒരു ബക്കറ്റിൽ ആക്കി വയ്ക്കാം.
മുറിയുടെ ഭംഗി നിർണ്ണയിക്കുന്നതിൽ ലൈറ്റിംഗിന് നല്ല പങ്കുണ്ട്. നല്ല ലൈറ്റിംഗ് വീടിന്റെ മൂഡിനെ തന്നെ മാറ്റി മരിക്കും അതുകൊണ്ടുതന്നെ കാലങ്ങളായി മാറ്റാതെ കിടക്കുന്ന ലൈറ്റുകളെല്ലാം മാറ്റി പുതിയ മോഡൽ ലൈറ്റുകൾ ഇടുക. ഒരു ലേയേർഡ് ലൈറ്റിങ് എഫക്ട് സൃഷ്ടിക്കുന്നതിനു ടേബിൾ ലാമ്പുകളോ ഫ്ലോർ ലാമ്പുകളോ ആകർഷണീയമായ രീതിയിൽ ഒരുക്കാവുന്നതാണ്.

ഭംഗിയുള്ളതും വ്യത്യസ്ത ഡിസൈനിലുമുള്ള തലയിണകൾ ലിവിങ് റൂമിലും കിടപ്പുമുറിയിലുമെല്ലാം ഉപയോഗിക്കാം. സിൽക്ക്, വെൽവെറ്റ്, സാറ്റിൻ തുണിത്തരങ്ങൾ ഇതിനായി തിരഞ്ഞെടുക്കാം.

ഇൻഡോർ പ്ലാന്റുകൾ വീടിനു പുതുജീവൻ നൽകും. ഡൈനിങ്ങ് ടേബിളിലും, കോഫി ടേബിളിലുമെല്ലാം അലങ്കാര ചെടികൾ വെച്ച് വീടിനെ അതിമനോഹരമാക്കിത്തീർക്കാണ് സാധിക്കും.

Please follow and like us:
  • 288
  • 0