- June 27, 2022
- -
വീട് വെക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ആവശ്യമുള്ളത് മാത്രം നിർമ്മിക്കുക. എന്നെന്നും ഡിസൈനിന്റെ പുതുമ നിലനിർത്താനുള്ള ഒരു മാർഗമാണിത്. അനാവശ്യമായ ആർഭാടങ്ങൾ അലങ്കാരങ്ങൾ എന്നിവ ഒഴുവാക്കുന്നതായിരിക്കും നല്ലത്. ആവശ്യത്തിന് സ്ഥലം ഒഴിച്ചിട്ടുള്ള സ്പേസ് ഡിസൈനിന് എന്നും മൂല്യമുണ്ടായിരിക്കും.
കൂടുതൽ അലങ്കാരങ്ങൾ കുത്തിനിറക്കാതെ ആര്കിടെക്ച്ചറൽ എലെമെന്റ്സ് തന്നെ വീടിനു അലങ്കാരമാക്കുന്നതാണ് പുതിയ ട്രെൻഡ്. അതായത് സ്റ്റെയർകേസ്, ജനലുകൾ തുടങ്ങി വീടിന്റെ ആവശ്യ ഘടകങ്ങൾ തന്നെ അലങ്കാരങ്ങളായി മാറുന്നു.
നമ്മുടെ കാലാവസ്ഥയിൽ എപ്പോഴും വീടിനകത്തു കഴിയുക സാധ്യമല്ല. മഴ, വെയിൽ, മഞ്ഞു എന്നിവ ആസ്വദിക്കാൻ കഴിയുന്ന രീതിയിലാകണം വീടിന്റെ ഡിസൈൻ.
വീട്ടിൽ ആവശ്യത്തിന് സൂര്യ പ്രകാശവും കാറ്റും കടക്കാനുള്ള സൗകര്യങ്ങൾ വേണം. അപ്പോൾ സ്വാഭാവികമായും വീട്ടിൽ ഉന്മേഷവും പ്രസരിപ്പും കടന്നുവരും. പോസിറ്റീവ് എനെർജിയാണ് എല്ലാ ട്രെൻഡിന്റെയും അടിസ്ഥാനം.
കോർട്ടിയാർഡ് ഇപ്പോഴും വീടിനെ പുതുമയാക്കും.വീടിനകത്തു കോർട്ടിയാർഡ് സെറ്റ് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പുറത്തു സെറ്റ് ചെയ്ത അവിടെയുമായി വീടിനെ ബന്ധിപ്പിക്കാം.
- 676
- 0