- March 13, 2025
- -

ഇന്റീരിയറിൽ ഭംഗി കൂട്ടുന്ന ഘടകമായി ഇപ്പോൾ ഊണുമേശയും. അതുകൊണ്ടുതന്നെ ഇപ്പോൾ ഡിസൈനിലും മെറ്റീരിയലിലും ഒട്ടേറെ പരീക്ഷണങ്ങൾ നടക്കുന്നു. അങ്ങനെ വന്ന ഒരു ട്രെൻഡാണ് ഊണുമേശയുടെ മുകൾ ഭാഗം സ്റ്റോൺ കൊണ്ട് ഒരുക്കുന്നത്.
തടി ഗ്ലാസ് പ്ലൈവുഡ് പോലെയുള്ള മെറ്റീരിയലുകൾ തുടങ്ങിയവയാണ് പൊതുവെ ഡൈനിങ്ങ് ടേബിളിനു മുകളിൽ കണ്ടു വരുന്നത്. അതുപോലെ തന്നെ ഇറങ്ങിയ പുതിയ ട്രെൻഡാണ് സ്റ്റോൺ കൊണ്ടുള്ള ടേബിൾ ടോപ്. ഗ്രാനൈറ്റ്, മാർബിൾ, ക്വാർട്സ്, കൊറിയൻ സ്റ്റോൺ എന്നിങ്ങനെയുള്ള പലതരം സ്റ്റോണുകളാണ് ഇതിനായി ഉപയോഗിക്കുന്നത്.
ഫ്ളോറിങ്, കിച്ചൻ കൗണ്ടർ ടോപ് ഡൈനിങ്ങ് ലെ വാഷ് ഏരിയയിലെ ചുമര്, കൗണ്ടർ ടോപ് എന്നിവയോടൊക്കെ സാദൃശ്യമുള്ള സ്റ്റോൺ ഉപയോഗിക്കുന്നത് ഇന്റീരിയറിൻറെ ഭംഗി കൂട്ടും. വലിയ സ്ലാബ് ആയി ലഭിക്കുന്നതുകൊണ്ട് ജോയിന്റുകൾ വരുന്നില്ല എന്നതാണ് ഗുണം. ഇവ പല നിറങ്ങളിൽ ലഭിക്കുകയും വൃത്തിയാക്കാൻ എളുപ്പവുമാണ്.

എന്നാൽ സ്റ്റോൺ ടോപ് ആകുമ്പോൾ മേശയുടെ കാലുകൾ അതിന്റെ ഭാരം താങ്ങാൻ പാകത്തിനുള്ളതായിരിക്കാൻ ശ്രദ്ധിക്കണം. സ്റ്റോൺ ടോപ്പിന് കുറഞ്ഞത് അര ഇഞ്ചു എങ്കിലും കാണാം വേണം. മുക്കാൽ ഇഞ്ചാണ് സുരക്ഷിതം.
വില കുറവുള്ള ഗ്രാനൈറ്റ് എടുത്താൽ നമുക്ക് ആവശ്യത്തിനുള്ള വീതി ലഭിക്കണമെന്നില്ല. അവയ്ക്കു സാധരണ രണ്ട് രണ്ടര അടി വീതിയെ ഉണ്ടാവുകയുള്ളു. അതുകൊണ്ടുതന്നെ നല്ല നിലവാരമുള്ള ഗ്രാനൈറ്റ് നോക്കി എടുക്കണം.
ജോയിൻറ് ഇട്ടുകൊണ്ട് സാധാരണ ഡൈനിങ്ങ് ടേബിൾ പണിയാറില്ല. അങ്ങനെ ചെയ്താൽ അവ കാഴ്ചയ്ക്ക് ഭംഗി ഉണ്ടാവുകയില്ല. വൃത്തിയാക്കാനും ബുദ്ധിമുട്ടാകും. കൂടാതെ സപ്പോർട്ട് കൃത്യമാകണമെന്നില്ല. കൊറിയൻ, ക്വർട്സ് എന്നിവ ഏതു വലുപ്പത്തിലും ലഭിക്കുന്നവയാണ്. കൊറിയൻ സ്റ്റോൺ തിരഞ്ഞെടുക്കുമ്പോൾ നിലവാരമുള്ളത് നോക്കിയെടുക്കണം. അല്ലെങ്കിൽ കര പിടിക്കാൻ സാധ്യതയുണ്ട്.
- 6
- 0