- March 28, 2022
- -
വീടിനകത്തു വളർത്താൻ അനുയോജ്യമായ 10 ചെടികൾ
വീടിനുള്ളിൽ ചെടി വക്കുന്നത് ഇപ്പോൾ എല്ലാവരും ചെയ്തു വരുന്നതായി കാണാം. ഭംഗിയെ ഉദ്ദേശിച്ചാണ് എല്ലാവരും ഇത് ചെയ്യുന്നത് എന്നിരുന്നാലും ഇതുകൊണ്ട് ധാരാളം ഗുണങ്ങൾ നമുക്ക് ലഭിക്കുന്നുണ്ട്. ഇൻഡോർ പ്ലാന്റ്സ് വീടിനകത്തു ശുദ്ധവായു നിറക്കുന്നതിനോടൊപ്പം ചൂട് കുറക്കാനും ഈർപ്പത്തിന്റെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. എന്ന് വച്ച് എല്ലാ ചെടികളും വീടിനകത്തു വാക്കാണ് പറ്റണമെന്നില്ല. ചെടിയുടെ വലുപ്പം, സൂര്യപ്രകാശത്തിന്റെ ലഭ്യത ഇതെല്ലം പരിഗണിച്ചു വേണം വീടിനകത്തു ചെടി വയ്ക്കാനായിട്ട്. വീടിനകത്തു വക്കാൻ പറ്റിയ കുറച്ചു ചെടികൾ നമുക്ക് പരിചയപ്പെടാം.
1. ടെർമിനലിയ (Terminalia)
വളരെ ഭംഗിയുള്ള ഒരു മരമാണ് ഇത്. തട്ടു തട്ടുകളായി നിറയൊത്തു പടരുന്ന ശിഖിരങ്ങളാണ് ഇതിന്റെ മുഖ്യ ആകർഷണം. ഫോക്കൽ പോയിന്റ് ആയി വളർത്താൻ പറ്റിയ ഒരു മരമാണിത്. അതുകൊണ്ടുതന്നെ കോർട്ടിയാർഡിനു നടുവിലായി ഇത് വയ്ക്കാവുന്നതാണ്.നല്ല പോലെ സൂര്യപ്രകാശം വേണ്ട മരമാണിത്. ഇത് വളരെ സാവകാശമേ വളരുകയുള്ളു. ഇവയുടെ ഇലകൾ പച്ച, ഇളം പച്ച, വെള്ള കലർന്ന പച്ച എന്നീ നിറങ്ങളിൽ ലഭ്യമാണ്.
2. ഫൈക്കസ് ലിറാറ്റ(Ficus Lyrata)
ഇത് നമ്മുടെ വീടുകളിൽ സ്ഥാനം പിടിച്ചിട്ട് അധികം കാലമായിട്ടില്ല. ഇടതൂർന്നു വളരുന്ന ഇലകളാണ് ഇതിന്റെ പ്രത്യേകത. ആൽ മരത്തിന്റെ ഇനത്തിൽ പെട്ടതുകൊണ്ട് നമുക് ഇതിനെ ഓക്സിജൻ ഫാക്ടറി എന്ന് വിശേഷിപ്പിക്കാം . ഇതിന്റെ വേരുകൾ വളർന്നു പന്തലിക്കുമെന്നതിനാൽ വലിയ ചട്ടിയിൽ വെക്കുന്നതാണ് ഉത്തമം. നേരിട്ട് സൂര്യപ്രകാശം കിട്ടുന്നിടത്തു വേണം ഇത് വാക്കാനായിട്ട്.
3. സാമിയ(Zamia)
ചെറിയ ചട്ടികളിൽ വളർത്താൻ പറ്റിയ ഒരു ഇനമാണ് മെക്സിക്കൻ സ്വദേശിയായ സാമിയ. സാമിയക്ക് വെള്ളം വളരെ കുറവ് മതി. വെള്ളത്തിന്റെ അളവ് കൂടിയാൽ നശിച്ചുപോകാൻ സാധ്യതയുണ്ട്. കടും പച്ചനിറത്തിലുള്ള ഇലകളും തണ്ടുകളും വളരെ കനം കൂടുതലാണ് എന്നതാണ് ഇതിന്റെ പ്രത്യേകത. എന്നിരുന്നാലും വളരെവളരെ ഒതുക്കമുള്ള ഇവ കൈകാര്യം ചെയ്യാൻ എളുപ്പമാണ്. വെളിച്ചത്തെ വളരെയധികം ഇഷ്ടമുള്ള ഇനമാണിത്.
4.നെഫ്രോലെപിസ് (Nephrolepis)
പന്നൽ (fern) ഇനത്തിൽ പെട്ട ചെടിയാണ്. ജനലിനോട് ചേർന്ന സ്ഥലമാണ് ഏറ്റവും അനുയോജ്യം. സൂര്യപ്രകാശം തട്ടുമ്പോൾ ഇലകളുടെ സൗധര്യം വർധിക്കും.വളരെ പെട്ടന്ന് വളരുകയും ചട്ടി നിറയെ പടരുകയും ചെയ്യും. 40 – 90 cm വരെ പൊക്കം വക്കും.
5. സാൻസവേറ (Sanseviera)
വളരെ കുറച്ചു പരിചരണം മതി എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. കാർബോ മോണോക്‌സൈഡ്, ടോക്സിൻ തുടങ്ങിയവയെ ആഗിരണം ചെയ്തു അന്തരീക്ഷ വായുവിനെ ശുദ്ധീകരിക്കാനുള്ള കഴിവ് ഇതിനുണ്ട്. ധാരാളം ഓക്സിജൻ പുറത്തുവിടുകയും ചെയ്യും ഇവ. സ്‌നേക്സ് പ്ലാന്റ് എന്നും ഒരു വിളിപ്പേര് അതിനുണ്ട്. വളരെ അധികം സമയമെടുത്താണ് ഇത് വളരുക.
6. പേപ്പറോമിയ (Peperomia)
മിനിയേച്ചർ ഇൻഡോർ ലാൻഡ് സ്കേപ്പിങ്ങിലെ പുതിയ താരമാണ് പേപ്പറോമിയ. ഇത് ഒരുതരം കുറ്റി ചെടിയാണ്. ചെറിയ തണ്ടും ഭംഗിയുള്ള ഇലകളുമാണ് ഇതിന്റെ ഹൈലൈറ്. ചെറിയ ചട്ടികളിലാക്കി വീടിനുള്ളിൽ എവിടെയും ഇത് വയ്ക്കാവുന്നതാണ്. സൂര്യപ്രകാശവും വെളിച്ചവും വളരെ കുറച്ചു മതി എന്നതിനാൽ ഇതിനെ നമുക് ടേബിൾ ടോപ് പ്ലാന്റ് ആയും വയ്ക്കാവുന്നതാണ്.
7. മണി പ്ലാന്റ്(Money Plant)
ഒരു നിത്യ ഹരിത നായകനാണ് മണി പ്ലാന്റ്. മണ്ണ് ഇല്ലെങ്കിലും ഇത് വളരും. തൂക്കിയിട്ടും വെർട്ടിക്കൽ ഗാർഡനായും ഇത് സെറ്റ് ചെയ്യാവുന്നതാണ്. സൂര്യപ്രകാശം കുറവുള്ളിടത്തു ഇത് നല്ലപോലെ വളരും എന്നത് ഇതിന്റെ ഒരു പ്രത്യേകതയാണ്. മനോഹരമായ ചട്ടികളിൽ അധികം പൊക്കം വാക്കാൻ അനുവദിക്കാതെ മെനി പ്ലാന്റ് വളർത്തുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്.
8. ഫിലോഡെൻഡ്രോൺ (Philodendron)
ബ്രസീലിൽ നിന്നും എത്തിയ ഈ ചെടിയുടെ ഇലകളാണ് ഇതിനെ ആകർഷണീയ മാക്കുന്നത്. ഇതിനെ കൂട്ടത്തോടെ നടുന്നത് വളരെയധികം ഭംഗി തരും. ഇത് വളരെ വേഗം വളരും കൂടാതെ വി=ധാരാളം ഓക്സിജൻ പുറത്തു വിടുകയും ചെയ്യും. തണലിനോട് കൂടുതൽ ഇഷ്ടമുള്ള ചെടിയായതുകൊണ്ട് അധികം സൂര്യപ്രകാശം കിട്ടാത്തിടത്തു വെക്കുന്നതാണ് നല്ലത്. നിലത്തു വളർത്തിയാൽ ഇത് വളരെ വേഗം വളർന്നു പന്തലിക്കും.
9. പന (palm)
കുറഞ്ഞ പരിചരണം മതി ദീർഘ കാലം വളർത്താം എന്നുള്ളതാണ് ഇതിന്റെ എടുത്തു പറയേണ്ട ഒരു പ്രത്യേകത. അത്യാവശ്യം വെളിച്ചം കിട്ടുന്നിടത്തു വേണം ഇത് വാക്കാനായിട്ട്. നല്ല പോലെ ഓക്സിജൻ പുറത്തുവിടുകയും ചെയ്യും. വെള്ളം കുറച്ചു മതി
10. ചേമ്പിനങ്ങൾ (Caladium)
കാര്യമായി ശ്രദ്ധിച്ചില്ലെങ്കിലും ഇവ വളർന്നുകൊള്ളും എന്നതുകൊണ്ട് നടുമുറ്റത്തും സ്വീകരണ മുറിയിലുമൊക്കെ ഇന്ന് ഇത്തരം ചെടികൾ സ്ഥാനം പിടിച്ചു കഴിഞ്ഞു.
- 1168
- 0