best plants for home

ഒട്ടുമിക്ക ആളുകളും വീട്ടിൽ ചെടികൾ നട്ടുവളർത്താൻ ഇഷ്ടമുള്ളവരാണ്. ഓരോരുത്തരും അവരുടെ ഇഷ്ടത്തിനനുസരിച്ചാണ് ചെടികൾ വളർത്തുന്നത്. എന്നാൽ ഇഷ്ട്ടപെടുന്ന ചെടികളെല്ലാം വീട്ടിൽ വളർത്താൻ പറ്റുന്നവയാണോ അല്ലയോ എന്നതിനെ കുറിച്ച് അറിഞ്ഞശേഷമാണോ ചെടികൾ നടാറുള്ളത്.

ഇന്ന് കൂടുതലാളുകളും വീടിനകത്തു സ്നേയ്ക്ക് പ്ലാന്റ് വളർത്താറുണ്ട്. അലങ്കാര ചെടിയായാണ് പൊതുവെ സ്നേയ്ക്ക് പ്ലാന്റിനെ വീടിനകത്തു വളർത്തുന്നത്. എന്നാൽ ഈ ചെടിയെ കുറിച്ച് ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുണ്ട്.

മറ്റു ചെടികളെ പോലെയല്ല. സ്നേയ്ക്ക് പ്ലാന്റിന് വെള്ളം വേണോ വേണ്ടയോ എന്ന് തിരിച്ചറിഞ്ഞു അത് ചെയ്യാൻ കുറച്ചു പ്രയാസമാണ്. കൃത്യമായ രീതിയിൽ വെള്ളം കിട്ടിയാൽ മാത്രമേ ഈ ചെടി ശരിയായ രീതിയിൽ വളരുകയുള്ളു. ഒരിക്കൽ വെള്ളമൊഴിച്ചു കഴിഞ്ഞാൽ പിന്നെ മണ്ണ് ഉണങ്ങുന്നതു വരെ വെള്ളം ഒഴിക്കരുത്. അമിതമായി വെള്ളമായാൽ ഈ ചെടി പെട്ടന്നുതന്നെ ചീഞ്ഞു പോകും.

വെള്ളം മാത്രമല്ല, മണ്ണും ശരിയല്ലെങ്കിൽ അവ ചീഞ്ഞു പോകാം. വെള്ളം കെട്ടിനിൽക്കാത്ത മണ്ണ് വേണം തിരഞ്ഞെടുക്കാൻ. അല്ലങ്കിൽ വെള്ളം കെട്ടി നിന്ന് അവ ചീഞ്ഞു പോകാൻ ഇടയാകും. പൂക്കളില്ലാത്തതുകൊണ്ടുതന്നെ അത്ര ആകർഷണീയമല്ല ഈ ചെടി.എന്നാൽ ചില അപൂർവം സ്നേയ്ക്ക് പ്ലാന്റുകളിൽ പൂക്കളുണ്ടാകും.

അതികം ചൂടും തണുപ്പും ഉള്ള സ്ഥലങ്ങളിൽ ഈ ചെടി വയ്ക്കാതിരിക്കുക. സ്നേയ്ക്ക് പ്ലാന്റിനെ ശരിയായ പരിപാലിക്കുന്നത് കീടബാധയും ഫംഗസ് ബാധയും തടയാൻ സഹായിക്കും. ഈ ചെടിയിൽ ഉണ്ടാകുന്ന ഒരുതരം ഫംഗസ് ആണ് സൗത്തേൺ ബ്‌ലൈറ്. ഈ ഫംഗസ് പാടുകളായി വലുതാവുകയും പിന്നീട ഇലകൾ തവിട്ടു നിറത്തിലോ ചാരനിരത്തിലോ മാറാൻ കാരണമാകുന്നു. ഈ ഫംഗസ് ശ്രദ്ധയിൽ പെട്ടാൽ അത് പടരുന്നതിന് മുൻപ് ഫംഗസ് ബാധിച്ച ഇലകൾ വെട്ടിമാറ്റാൻ ശ്രദ്ധിക്കുക.

  • 23
  • 0