- July 31, 2025
- -
പഴയ വീട് പുതുക്കി പണിയുന്നവർക്കുമുന്നിൽ ഒത്തിരി വെല്ലുവിളികൾ ഉണ്ടാകാറുണ്ട്. ചിലർക്ക് പഴമ നിലനിർത്തികൊണ്ട് വീട് റെനോവേറ്റു ചെയ്യാനാകും താല്പര്യം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ പഴയ വീടിനെ ഇന്നത്തെ ജീവിതശൈലിക്കനുസരിച്ചു മികച്ച രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കും. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
ഒരു വീടിന്റെ തനിമ നഷ്ടപ്പെടുത്താതെ അതിനെ ആധുനികവത്കരിക്കുന്നതിൽ ലൈറ്റിങ് വലില്യ പങ്കു വഹിക്കുന്നുണ്ട്. വീടിന്റെ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്ന ലൈറ്റിങ് ഫിറ്റിങ്ങുകൾ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ അതിൽ പുതിയവ കൂടി ചേർത്ത് ഡിസൈൻ ചെയ്താൽ അവ കൂടുതൽ ഭംഗിയാകും.
പുതിയ വീട്ടിൽ പഴയ ഫർണിച്ചറുകളും അവയുടെ കൂടെ പുതിയ ഫർണിച്ചറുകളും കൂട്ടിയിണക്കി ഉപയോഗിക്കാം. പുതിയവ ഇന്നത്തെ ജീവിതത്തെ എളുപ്പമാക്കുന്നവയാണ്. എന്നാൽ വിന്റേജ് ഉപകരണങ്ങളും വസ്തുക്കളും ഇന്ന് ഓർമ്മകൾക്കായാണ് പലരും വീട്ടിൽ സൂക്ഷിക്കുന്നത്. ഇവ രണ്ടും കൂട്ടിച്ചേർത്തു വീടിനു ഭംഗി നൽകുന്ന രീതിയിൽ ഡിസൈൻ ചെയ്തെടുക്കാം.
വീട് പുതുക്കിപ്പണിയുക എന്ന് വച്ചാൽ വീണ്ടും ഒന്നേ എന്ന് തുടങ്ങുകയല്ല. പകരം ശ്രദ്ധയോടെ പുതുക്കുക എന്നാണ്. അത് പഴയ ക്യാബിനറ്റുകൾക്കു പകരം പുതുക്കിയ ഇന്നത്തെ ജീവിതശൈലിക്ക് എളുപ്പമാകുന്നവ തിരഞ്ഞെടുത്തു വയ്ക്കുന്നതോ ലൈറ്റിംഗ് രീതി മാറ്റുന്നതോ ആവാം.
വീടിന് എന്തേലും മാറ്റങ്ങൾ വരുത്തുന്നതിന് മുൻപ് വീടിന്റെ ആര്കിടെക്ച്ചറൽ ശൈലിയെ കുറിച്ച് പഠിക്കണം. മോൾഡിങ്ങുകൾ, ഫ്ലോർ പാറ്റേർന്നുകൾ എന്നിങ്ങനെയുള്ള പ്രധാന സവിശേഷതകൾ തിരിച്ചറിയാൻ ശ്രമിക്കണം. ഇത് വീടിന്റെ പുനര്നിര്മ്മാണത്തിൽ വരുത്തിയ കൂട്ടിച്ചേർക്കലുകൾ വേറിട്ട് നിൽക്കാതെ വീടിന്റെ സ്വാഭാവിക ഭാഗമായി തോന്നിക്കും. നിങ്ങൾ തിരഞ്ഞെടുക്കുന്ന നിറങ്ങളുടെ കാര്യത്തിലും പ്രത്യേക ശ്രദ്ധ കൊടുക്കണം.
- 27
- 0




