- August 22, 2025
- -
വീടുപണി കഴിഞ്ഞല്ലേ ഫർണിച്ചർ ആവശ്യമായി വരുന്നുള്ളു എന്ന് കരുതി ഇരിക്കാതെ ആദ്യം മുതലേ കൃത്യമായ പ്ലാനിങ്ങോടെ സമീപിച്ചാൽ ഫർണിച്ചർ കൊക്കിലൊതുങ്ങും. ഫർണിച്ചർ തിരഞ്ഞെടുക്കുമ്പോൾ ഭംഗിയേക്കാൾ പ്രാധാന്യം ഉപയോഗത്തിന് നൽകുക. പിന്നാലെ പോയി വില കൂടിയ ഫർണിച്ചർ വാങ്ങി കഴിയുമ്പോഴാകും ഉപയോഗിക്കാൻ സുഖമുണ്ടാവില്ല എന്നറിയുക.
നിലവിൽ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഫര്ണിച്ചറിന് കേടുപാടൊന്നുമില്ലെങ്കിൽ അപ്ഹോൾസ്റ്ററി മാറ്റി പുതുഭംഗിയോടെ ഉപയോഗിക്കാം. കയ്യിലുള്ള ഫർണിച്ചർ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം തന്നെ ആര്കിടെക്റ്റിനെ അറിയിക്കുക. ഫര്ണിച്ചറിന്റെ എണ്ണം അളവുകൾ സ്ഥാനം എന്നിവയെല്ലാം അടയാളപ്പെടുത്തിയ ഫർണിച്ചർ ലേഔട്ട് ഡിസൈനറോടു തയ്യാറാക്കി തരാൻ പറയണം. അതനുസരിച്ചു ഫർണിച്ചർ പണിയുകയോ വാങ്ങുകയോ ചെയ്യാം.
തേക്ക് വീട്ടി എന്നീ വില കൂടിയ തടികൾ ഒഴിവാക്കി ചെറുതേക്ക് പുലിവാക പൂവരശ് പ്ലാവ് തുടങ്ങിയവ ഉപയോഗിച്ചാൽ ഫർണിച്ചറിന്റെ ചെലവ് ഗണ്യമായി കുറയ്ക്കാം. തടി നഷ്ട്ടപ്പെടുന്ന രീതിയിൽ വളവും കൊത്തുപണികളുമുള്ള ഡിസൈൻ ഒഴിവാക്കിയാൽ വീണ്ടും ലാഭിക്കാം. സ്ട്രൈറ് ലൈൻ ഡിസൈനിലുള്ള ഫർണിച്ചറാണ് പണിയുന്നതെങ്കിൽ മെഷിനിങ് സാധ്യതകൾ പ്രയോജനപ്പെടുത്തി പണിക്കൂലി ഇനത്തിലും ലാഭം നേടാനാകും.
തടിക്കു പകരം മെറ്റൽ ഫർണിച്ചർ , എം ഡി ഫ്, ലാമിനേറ്റഡ് പ്ലൈവുഡ്, മുൾട്ടിവുഡ് തുടങ്ങിയവകൊണ്ട് ഫർണിച്ചർ പണിയുന്നത് ലാഭം നൽകും. പക്ഷേ ഗുണനിലവാരമുള്ളത് വാങ്ങാൻ ശര്ധിക്കണം.
പാലകടകളും കയറിയിറങ്ങി വിലയും ഗുണനിലവാരവും താരതമ്യ പെടുത്തിയ ശേഷം റെഡിമെയ്‌ഡ് ഫർണിച്ചർ വാങ്ങുക.
പഴയ ഫർണിച്ചർ വാങ്ങി പോളിഷ് ചെയ്തു ചെറിയ മിനുക്കുപണികളൊക്കെ നടത്തി ഉപയോഗിക്കാം.
- 17
- 0




