- July 30, 2025
- -
ബെഡ്‌റൂം ചെറുതായിപോയതിൽ വിഷമമുള്ളവരാണോ നിങ്ങൾ. എന്നാൽ ഇനി ആ വിഷമം വേണ്ട നമ്മളുടെ ചെറിയ ബെഡ്‌റൂമിനെ എങ്ങനെ നമുക്ക് സ്മാർട്ടായി വയ്ക്കാമെന്നു നോക്കിയാലോ.
മൾട്ടി പർപ്പസ് ഫർണിച്ചർ, മൾട്ടി ഫങ്ക്ഷണൽ സ്റ്റോറേജ് തുടങ്ങിയവ ഇന്ന് വിപണിയിൽ ലഭ്യമാണ്. അങ്ങനെയുള്ളവയൊക്കെ കൂടുതലും ഉപയോഗപ്പെടുത്തുവാൻ ശ്രമിക്കുക. പരമാവധി സ്റ്റോറേജ് സ്പേസ് ഉള്ള ബെഡ് തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. അങ്ങനെയാകുമ്പോൾ ബെഡ്ഷീറ്റും മറ്റും അവിടെ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്.
റൂമിലെ വാഡ്രോബിൻറെ പുറംഭംഗി മാത്രം നോക്കിയാൽ പോര. അത് എത്രത്തോളം ഉപയോഗപ്രദമാക്കാൻ സാധിക്കുന്നു എന്നുകൂടി കണക്കിലെടുക്കണം. നമ്മൾ ഉപയോഗിക്കുന്ന എല്ലാ വസ്ത്രങ്ങളും വേണ്ടവിധത്തിൽ വയ്ക്കാൻ കഴിയുമോ എന്ന് ആലോചിക്കേണ്ടതുണ്ട്.
സാരികൾ ഹാങ്ങ് ചെയ്യ്തിടാനുള്ള ഏരിയ, ഇസ്തിരിയിട്ട ഡ്രെസ്സുകൾ വയ്ക്കാനുള്ള സ്ഥലം, പ്രത്യേകം ഡ്രസിങ് ഏരിയ ഇല്ലെങ്കിൽ ഗ്രൂമിങ്ങിനുള്ള സാധനങ്ങൾ വയ്ക്കാനുള്ള സ്ഥലം, കഴുകാനുള്ള വസ്ത്രങ്ങൾ ഇടുന്നതിനുള്ള ഒരു ഏരിയ, ഇതെല്ലം നേരത്തെതന്നെ തീരുമാനിച്ചു ലേഔട്ട് തയ്യാറാക്കണം.
ടെക്നോളജിയിൽ പുതിയ കാര്യങ്ങൾ വളരെ പെട്ടന്ന് വരികയും പോവുകയും ചെയ്യുന്നതിനാൽ ഒന്നിന് വേണ്ടിയും സ്ഥിരമായി സൗകര്യം ചെയ്യാൻ പറ്റില്ല. എങ്കിലും ചില അടിസ്ഥാന സൗകര്യങ്ങൾ ശ്രദ്ധിക്കാം.
ഒന്നിൽ കൂടുതൽ ചാർജിങ് യൂണിറ്റുകൾ കൊടുക്കാൻ ശ്രദ്ധിക്കണം.
മൊബൈലും റിമോട്ടും ഉപയോഗിച്ചു നിയന്ത്രിക്കാവുന്ന കർട്ടൻ. ഇതിനും എലെക്ട്രിക്കൽ പോയിൻറ് ഇടണം. അതുപോലെതന്നെ റിമോട്ട് ഉപയോഗിച്ചു നിയന്ത്രിക്കുന്ന ഫാൻ ഇന്ന് ട്രെൻഡ് ആണ്. ഇതിനുള്ള സൗകര്യവും ഒരുക്കാം.
ഭിത്തികൾ പ്ലെയിൻ ആയി ഇടാതെ വോൾ പാനലിങ് ഹെഡ്‍ബോർഡ്, സോഫ്റ്റ് ഫർണിഷിങ് ഫ്ളോറിങ് ഇവിടെയൊക്കെ ടെക്സ്ചർ നൽകി വിരസത ഒഴിവാക്കാം. ചെടികൾ വച്ച് റൂമിനകം ഭംഗിയാക്കാം. മെറ്റൽ അക്‌സെസ്സറിസ്, ഹാങ്ങിങ് ലാംപ് ഇവയെല്ലാം മുറിയുടെ ആകർഷണം കൂട്ടും.
- 31
- 0




